പിഴവെന്ത് നിന്‍ മക്കള്‍ ചെയ്തിതു
പാരില്‍ തലതല്ലി കേഴുന്നു നോവാല്‍
അമ്മയായ് കരുതേണ്ട നിന്നെ വെറും
പെണ്ണായ് നിനച്ച് ഉടുതുണി
ഉരിഞ്ഞെറിഞ്ഞതോ… ദേവിയായ് നിനച്ച്
കൂപ്പേണ്ട നിന്നെ വെറും ദാസിയായ്
ഇടനെഞ്ച് കീറി രസിച്ചതോ
നീ പൊഴിക്കും മിഴിനീരില്‍ കണ്ടതെന്ത് നിന്‍ ആളുന്ന കോപാഗ്‌നിയോ
കരള്‍ പിടയും നൊമ്പര മൊഴിയൊ
നിന്‍ മടിത്തട്ടിലെ തണലില്‍ മയങ്ങേണ്ട
മക്കളെ ഭ്രഷ്ട് കല്പിച്ചതെന്തേ നീ ജനനീ
ഈ ജലധാരയില്‍ ഞങ്ങള്‍ സ്വയം
കഴുകി കളയട്ടയോ ജീവ പാപ കറകള്‍
മായാത്ത നോവായ് ജീവന്റെ മുകുളങ്ങള്‍
പൊഴിഞ്ഞു നിന്‍ ഹ്യത്തില്‍ പതിക്കവേ
ഒരായിരം സ്വപ്ന കുടീരങ്ങള്‍ ചിന്നിച്ചിതറവേ
മാപ്പിനായ് കേഴുന്നിതാ നിന്‍ മക്കള്‍…
***







No Comments yet!