
പറയാനുണ്ടായിരുന്ന
വാക്കുകളെല്ലാം
ഇപ്പോൾ
നിശ്ശബ്ദതയുടെ നീണ്ട
വാക്യങ്ങളായി മാറുന്നു.
നാവേറെയുരുവിടുമ്പോളും
നിശ്ശബ്ദതയുടെ നടുവിൽ വാചാലമാകുന്നു…
ചിരികളായി പൊട്ടിയൊഴുകുന്ന
കണ്ണുകളുടെ കോണുകളിൽ
പറയാതെയേറെ കഥകൾ.
മൗനത്തിലുമേറെയർത്ഥങ്ങൾ നിറയുന്നു,
നിശബ്ദതപോലും
നിന്റെ ഭാഷയാകുന്നു.
കേൾക്കാൻ ആരുമില്ലാതെ
ഒളിപ്പിച്ച സ്വപ്നങ്ങൾ
കണ്ണീരിന്റെ അരികിൽ
അഭയം തേടുന്നു,
ആർക്കും കേൾക്കാനാകാത്ത
മന്ത്രങ്ങളെന്നിൽ
തുടർന്നുകൊണ്ടിരിക്കുന്നു,
ഞാനെനിക്ക് തന്നെ
സാക്ഷിയായിരിക്കുന്നു.
വാക്കുകൾ തീരുമ്പോൾ
ഹൃദയം സംസാരിക്കുന്നു.
അവിടെയാണ്
യഥാർത്ഥ വാചാലം ജനിക്കുന്നത്.
***







No Comments yet!