
നീ പടിയിറങ്ങിയപ്പോള്‍
കോലായില്‍ വെള്ളമിറങ്ങാതെ
മച്ചിപ്പശു കരയുകയായിരുന്നു…
തൊണ്ടമുള്ളു വന്നു
മരിച്ചുപോയ കുഞ്ഞിന്റെ
ആത്മാവ് മഴമേഘമായ്
പെയ്തുതോരാന്‍
പടിപ്പുരയില്‍ കാത്തിരിക്കുന്നു…
വഴിവക്കിലെ പാഴ്‌ചെടികള്‍
ദാഹം മൂത്ത് കരിഞ്ഞ കൈകള്‍
കടുത്ത വേനലിലേക്ക് നീട്ടി വിലപിക്കുന്നു
നിറം മങ്ങിയ
എന്റെ സ്വപ്‌നങ്ങളുടെ ചില്ലകള്‍
മഴപ്പക്ഷിയായ് നീ വരുന്നതും കാത്ത്
വെറുതെയീ വേനലിലും
തളിരിട്ട് നില്‍ക്കുന്നു.
***







No Comments yet!