ഒന്ന്
ദലിത്, ആ പദം എന്താണ് അർത്ഥമാക്കുന്നത്?
ദലിത്, പദ-ദലിത്,
ചവിട്ടിമെതിക്കപ്പെട്ടവർ, അടിച്ചമർത്തപ്പെട്ടവർ,
ചതഞ്ഞരഞ്ഞവർ,
അവഗണിക്കപ്പെട്ടവർ, പാർശ്വവത്കരിക്കപ്പെട്ടവർ,
കീഴ്പ്പെടുത്തപ്പെട്ടവർ, മർദ്ദിതർ.
ജീവിക്കാൻ യാതനകൾ അനുഭവിക്കുകയും
പോരടിക്കുകയും ചെയ്യുന്നവർ
കാലടികളിൽ ഞെരിക്കപ്പെട്ടവർ,
കഷ്ടതകൾ സഹിച്ചവർ,
അവരെ എന്തിനു ലഘുവാക്കുന്നു,
ഇതെല്ലാം അനുഭവിക്കുന്നവരുടെ തെറ്റുകൾ എന്ത്?
അത് ഏതെങ്കിലും തരത്തിലുള്ള ചൂഷണമാണോ?
അതു മനുഷ്യത്വവിരുദ്ധമല്ലേ?
ആരാണ് കുറ്റക്കാർ-
നമ്മുടെ ജാതിവ്യവസ്ഥയും സാമൂഹ്യക്രമവും,
നമ്മുടെ പഴഞ്ചൻ മനോനിലയും ദരിദ്ര ജീവിതവും,
അതോ നമ്മുടെ പുരുഷാധിപത്യവും പാരമ്പര്യവും?
എങ്ങനെയാണ് ഇക്കാര്യത്തിന്റെ കാതൽ
യുക്തിപൂർവം മനസ്സിലാക്കാനാവുക
അത് മുന്‍ വിധികളോ പക്ഷപാതിത്വമോ ഇല്ലാതെ
രാഷ്ട്രീയമേതും കലർത്താതെ
വിശദീകരിക്കുക?
രണ്ട്
നൃത്തം കവിതയാൽ അംഗവിക്ഷേപം ചെയ്യപ്പെടുന്ന കവിത
ശരീരഭാഷയാൽ
അംഗവിക്ഷേപം ചെയ്യപ്പെടുന്ന
അതിന്റെ ചിഹ്നങ്ങളാലും മുദ്രകളാലും
വിനിമയം ചെയ്യപ്പെടുന്ന
കവിതയാണ് നൃത്തം.
ഭാഷയുടെ താളത്തിൽ ലയിച്ച
ശരീരചലനം
നൃത്തം.
മൂന്നു
സംസ്കാരം
എന്താണു സംസ്കാരം?
സംസ്കരണവും മിനുക്കപ്പെട്ടതുമാണ് സംസ്കാരം,
നേടിയത് എന്നതിനേക്കാൾ
പൈതൃകമായി ലഭിച്ചത്
എന്നിരുന്നാലും
ഒരാൾ വിചാരിച്ചാൽ
പൂർണ്ണതയിൽ എത്തിക്കാവുന്നത്.
സംസ്കാരം സമൂഹമാണ്, പൈതൃകം, പാരമ്പര്യം.
നിങ്ങൾ വരുന്ന കുടുംബം
നിങ്ങൾക്ക് ലഭിച്ച പൈതൃകം
മുന്നോട്ടു കൊണ്ടുപോകുന്ന പാരമ്പര്യം.
പരിപാലനത്തിന്റെ അഭാവത്തിൽ
ചിലപ്പോൾ സംസ്കാരം നശിച്ചുപോകും
പക്ഷേ, പകരം അവശിഷ്ടങ്ങളിലും
തകർന്നടിഞ്ഞവയിലും
അവയെ അഭിമുഖീകരിക്കാനാവും.
നാല്
തരിശുനിലവും ടി എസ് എലിയറ്റും
സംഹിത മന്ത്രങ്ങൾ ഉരുവിടുന്ന
സ്വന്തം ശിരസ്സിനുമേൽ വെച്ച
വെള്ളക്കുടങ്ങളിൽനിന്ന്
ഓം ശാന്തി ശാന്തി ശാന്തിഃ ചൊല്ലി
മാവിലകളാൽ ജലം തളിക്കുന്ന
ഇംഗ്ലീഷ് പണ്ഡിറ്റിനെപ്പോലെ ടി എസ് എലിയറ്റ്.
ദത്ത, ദയത്വം, ദമ്യത
ശാന്തി ശാന്തി ശാന്തിഃ
സാഗരരാജാവിന്റെ ആണ്മക്കൾക്ക്
ഭഗീരഥൻ മോക്ഷം നൽകിയതുപോലെ
മരിച്ച ആത്മാക്കൾക്കുള്ളതാണോ ശാന്തി?
ഒരു ലോകക്രമത്തിന്റെ പുനരുത്ഥാനത്തിനും
വിളത്തെഴുപ്പിനുമാണോ
എലിയറ്റ് പ്രാർത്ഥിക്കുന്നത്?
അഞ്ച്
പ്രണയത്തിന്റെ പൂക്കൾ, സ്വപ്ന-പുഷ്പങ്ങൾ
പ്രണയത്തിന്റെ പൂക്കൾ,
പ്രണയത്തിന്റെ സ്വപ്നപുഷ്പങ്ങൾ,
കരുണയോടെയും സ്നേഹത്തോടെയും
നിങ്ങളവയെ കാണുന്നു.
പൂക്കൾ,
പ്രണയത്തിന്റെ പൂക്കൾ
ഭ്രമിപ്പിക്കുന്ന, ഭാവനയെയുണർത്തുന്ന
നിറയെ നിറങ്ങളും ആകർഷണീയതയുമുള്ളവ.
ആറ്
ഭ്രാന്തുള്ളൊരാൾ പോകുന്നു
ഭ്രാന്തുള്ളൊരാൾ പോകുന്നു.
അയാളുടെ ജീവിതം നിങ്ങൾക്കനുഭവപ്പെട്ടിട്ടുണ്ടോ?
എത്ര ഭ്രാന്തുണ്ടയാൾക്ക്?
ചന്ദ്രിക പടർന്ന ആകാശങ്ങൾക്കുകീഴിൽ
അയാൾ നടക്കുകയാണ്,
നടക്കുകയും സംസാരിക്കുകയുമാണ്.
എന്നിട്ടയാൾ ഏകനായി പോകുന്നു.
നമ്മൾ പക്ഷേ,
അവരെക്കാൾ ഭ്രാന്തുള്ളവർ
എത്ര ഭ്രാന്തരായ മനുഷ്യർ,
ഭ്രാന്തരായ മനുഷ്യരാണു നാം-
നിങ്ങൾ പറയു.
ഏഴ്
ഹൃദയത്തിൽ നിന്നുള്ള ഗീതം
മധുരമൂറുന്ന, ഇമ്പമുള്ള സ്വരത്തിൽ
പാടുന്നു നീ, പറയുന്നു നീ-
സുവർണ്ണവും പതിഞ്ഞതുമായ ശബ്ദമുള്ള പെൺകുട്ടി-
അവൾ പറഞ്ഞങ്ങനെ.
നീയെന്നെ പ്രേമിക്കുന്നോ? പ്രണയിക്കുന്നോ നീയെന്നെ?
ഹൃദയത്തിൽനിന്നു വരുന്ന ശബ്ദം-
ആഴങ്ങളിൽ നിന്നുള്ളത്.
അതെ- ഞാൻ നിന്നെ പ്രേമിക്കുന്നു,
ഞാൻ നിന്നെ പ്രേമിക്കുന്നു.
മറുപക്കത്തുനിന്ന് പ്രതിധ്വനിച്ചെത്തുന്നു
ഉത്തരം.
പിന്നെയും,
വീണ്ടുമത് പാടൂ, മാന്യമഹിളകളെ മാന്യപുരുഷരെ-
പറയുന്നു അവതാരകൻ.
നീയെന്നെ പ്രേമിക്കുന്നോ? നീയെന്നെ പ്രേമിക്കുന്നോ?
അതെ- ഞാൻ നിന്നെ പ്രേമിക്കുന്നു.
ഞാൻ നിന്നെ പ്രേമിക്കുന്നു.
നീയെന്നെ പ്രേമിക്കുന്നോ? അതെ- ഞാൻ നിന്നെ പ്രേമിക്കുന്നു.
നീയെന്നെ പ്രേമിക്കുന്നോ? അതെ- ഞാൻ നിന്നെ പ്രേമിക്കുന്നു.
അവളുടെ സംഗീതാത്മകമായ സ്വരത്തിൽ
പ്രേമിക ചോദിച്ചുകൊണ്ടേയിരിക്കുന്നു.
കാവ്യാത്മകമായി തോഴൻ ഉത്തരം
നല്കിക്കൊണ്ടേയിരിക്കുന്നു.
ഓ, എത്ര മനോഹരം
ഹൃദയങ്ങൾ ഒന്നുചേരുന്നതു കാണാൻ,
അവ ഒന്നായിരിക്കുന്നതു കാണുമ്പോൾ
എത്ര ആനന്ദം!-
മുതിർന്ന കാഴ്ചക്കാരിൽ നിന്നുയരുന്നു
അഭിപ്രായങ്ങൾ.
മനോജ് മാഷിന്റെ വിവർത്തന കവിതകൾ മുൻപും ശ്രദ്ധിച്ചിട്ടുണ്ട്.. വിവർത്തനത്തെ സാംസ്കാരിക പ്രക്രിയ എന്ന നിലയിലും സർഗ ബോധ്യം എന്ന രീതിയിലും അടയാളപ്പെടുത്തുന്നു.. മാഷിന്റെ സ്വന്തം കവിതകളും വ്യത്യസ്തം…