ഇടയ്‌ക്കെപ്പോഴോ
നീ പോയ വഴികളിലേയ്ക്ക് ഞാനും
തിരിഞ്ഞു നോക്കിയിരുന്നു…
ഒളിച്ചു വച്ച നോട്ടങ്ങളില്‍…
നിന്നെ തൊടാതെ പോയ ചിരികളില്‍…
അടര്‍ന്നു വീണ
കുന്നോളം ഓര്‍മകള്‍…
എന്റെ കൈവിരലുകളെ
അമര്‍ത്തിപ്പിടിച്ചിരുന്നു…
പറയാതെ പറഞ്ഞ വാക്കിന്റെ മറയാൽ…
മുഖമൊളിച്ച്…
തീര്‍ത്തും
അപരിചിതരായി
നമ്മള്‍ ഇപ്പോഴുമിങ്ങനെ…
***







No Comments yet!