ഇന്ത്യയിൽ 1942ലെ ക്വിറ്റ് ഇന്ത്യ സമരത്തേക്കാൾ വലിയ പോരാട്ടം നടന്നത് ഷെയ്ഖ് അബ്ദുല്ലയുടെ നേതൃത്വത്തിൽ നടന്ന 1946ലെ ‘ക്വിറ്റ് കാശ്മീർ’ പ്രക്ഷോഭമാണ്. ഈസ്റ്റ് ഇന്ത്യാ കമ്പനി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ആശ്രിതനും ദാസനും ആയിരുന്ന രാജാവിന് 75 ലക്ഷം രൂപയ്ക്ക് കാശ്മീർ വിറ്റു എന്ന ചരിത്രത്തിലെ ഏറ്റവും വലിയ അശ്ലീലം നടന്നത് 1846ലെ കുപ്രസിദ്ധമായ അമൃതസർ ട്രീറ്റിയിലൂടെയാണ്.. 80% വരൂന്ന മുസ്ലിം സമൂഹത്തിന് ഭരണരംഗത്തോ, വിഭവ രംഗത്തോ യാതൊരു പ്രാതിനിധ്യവും ഉണ്ടായിരുന്നില്ല.
1946ൽ ആ ഗോദ്രാ ഭരണത്തെയും, ബ്രിട്ടീഷ് സാമ്രാജ്യത്വത്തെയും ചരിത്ര പോരാട്ടത്തിലൂടെ വലിച്ചെറിഞ്ഞു. എന്നിട്ടും നിരന്തരം ഭരണകൂടങ്ങളുടെ അധിനിവേശങ്ങൾക്ക് വിധേയമായ ആ ജനതയെ സമാധാനപരമായി ജീവിക്കാൻ അനുവദിച്ചില്ല. ഒരോ കാശ്മീരിയും നേരിടുന്ന ആ ക്രൂരമായ നരവേട്ടയാണ് ഹർനിത് കൗർ തന്റെ കവിതയിലൂടെ വരച്ചിടുന്നത്..
ഹർനിത് കൗർ
67 വർഷമായി
കാശ്മീർ…
നിനക്ക് ഞാൻ നിരന്തരം
പ്രാതലിനും ഉച്ചക്കും അത്താഴത്തിനും വെടിയുണ്ടകൾ വിളമ്പുകയാണ്
67 വർഷം…
മദ്ധ്യാഹ്നത്തിൽ ചായയിൽ മുക്കി അലിയിച്ച് നീ നുണയുന്ന നാൻവൈ ബ്രെഡിൽ,
കാബേജ് വിഭവത്തിന്റെ പാടല വർണ്ണ പാളികൾക്കുള്ളിൽ,
ശരീരവും മനസും നൊന്തു തളർന്ന അതിക്ഷീണ ദിവസങ്ങളിൽ
നീ കഴിക്കുന്ന ആട്ടിറച്ചിയിൽ പൊതിഞ്ഞ നിഗൂഢതയിൽ വേവിച്ചെടുത്ത
ഗുഷടാബ ഉരുളകളിൽ, ഒളിച്ചിരിക്കുന്ന
ഒരു ലോഹത്തിളക്കം നീകണ്ടിട്ടില്ലേ..?
താടിയെല്ലിൽ ബലമായി കുത്തിപ്പിടിച്ചമർത്തി
വാ തുറപ്പിച്ച്
നിന്റെ പിളർന്ന വായിൽ , ഇതെല്ലാം ഞാൻ കുത്തിയിറക്കും..
ശ്വാസം നിലക്കുമ്പോൾ പിടയുന്ന നീ
എന്റെ മുഖത്തേക്കതു തുപ്പിയെന്നിരിക്കട്ടെ
ആ നിമിഷം ഞാൻ നിന്നെ ക്രൂരമായി വെടി വെച്ച് വീഴ്ത്തും
അപ്പോഴും നിന്റെ
കടവായിലൂടെ വായ്നീരും
പാതി ചവച്ച ഭക്ഷണവും പതയും
പുറത്തേക്ക്
നുരഞ്ഞൊഴു-
കുന്നുണ്ടാകും…
No Comments yet!