Skip to main content

പ്രണയാനന്തരം

അനന്തരം ഒത്തുതീര്‍പ്പ്,
ശരീരങ്ങള്‍ അവയുടെ
അതിര്‍ത്തികള്‍ വീണ്ടും തുടരുന്നു.

ഉദാഹരണത്തിന്,
ഈ കാലുകള്‍ എന്റേതാകുന്നു.
നിന്റെ കൈകള്‍
നിന്നെ ഉള്ളിലൊതുക്കുന്നു.

കൈവിരലുകളുടെ
കോരികകള്‍,
ചൊടികള്‍ അവയുടെ
ഉടമസ്ഥതയംഗീകരിക്കുന്നു.

കിടക്ക
കോട്ടുവായിടുന്നു,
ഒരു വാതില്‍
നിര്‍ല്ലക്ഷ്യമായി
മലര്‍ക്കെ തുറക്കുന്നു.

മേലേ
ഒരു വിമാനം
മുഷിപ്പന്‍മൂളക്കത്തോടെ
പറന്നു താഴുന്നു.

ഒന്നും മാറിയിട്ടില്ല,
ഒരു മാത്ര,

ഉയിരിനു വെളിയില്‍ നില്‍ക്കുന്ന കുഴപ്പക്കാരനായ ആ ചെന്നായ,

സ്വസ്ഥനായി
കിടന്നുറങ്ങി എന്നു മാത്രം.

No Comments yet!

Your Email address will not be published.