Skip to main content

ഈ യുദ്ധത്തിൽ ഞാൻ മുറിവേറ്റ സത്യത്തോടൊപ്പം

“ഈ യുദ്ധത്തിൽ,
നിങ്ങൾ ആരോടൊപ്പം?”
യുദ്ധകുതുകികളായ
എൻ്റെ മിത്രങ്ങൾ
ആവർത്തിച്ചു ചോദിച്ചു.

“ഞാനെപ്പോഴും
സമാധാനത്തിൻ്റെ പക്ഷത്ത്”,
ഞാൻ പറഞ്ഞു.

അവർ ആളിക്കത്തി.
“വലിയ വായിൽ സംസാരിക്കരുത്.
യുദ്ധം തുടങ്ങിക്കഴിഞ്ഞു.
ഒരു പക്ഷം പിടിക്കൂ.”

ഞാൻ ശാന്തമായി പറഞ്ഞു-

“ചങ്ങാതീ,
യുദ്ധം തുടങ്ങിയെങ്കിൽ
ഞാൻ അതിൻ്റെ
അവസാനം കാക്കുന്നു.
ഇപ്പോൾ പടഹം മുഴങ്ങുന്നുവെങ്കിൽ
ഞാൻ
ചോര പുരളാത്ത പാതകൾ കാക്കുന്നു.

പെരും നുണകൾ
ചെറുസത്യങ്ങൾക്കു നേരേ
പട നയിക്കുന്നുവെങ്കിൽ
ഞാൻ സത്യത്തോടൊപ്പം നിൽക്കുന്നു,
അത് തനിച്ചാണെങ്കിൽ പോലും.

സാമ്രാജ്യങ്ങൾ ചക്രവാളത്തെ വിഴുങ്ങുമ്പോഴും
ഞാൻ
മുട്ടുമടക്കാത്ത
രാജത്വത്തോടൊപ്പം നിൽക്കുന്നു.

രാഷ്ട്രം പോർ വിളിക്കുമ്പോൾ
ഞാൻ
അതിനിരയായ
ജനതയോടൊപ്പം നിൽക്കുന്നു.

പാശ്ചാത്യസൗധങ്ങളും
പൗരസ്ത്യമാളികകളും
തമ്മിൽ
ഏറ്റുമുട്ടുമ്പോൾ
ഞാൻ ലോകത്തെ
കുടിലുകളോടൊപ്പം.

സ്വേച്ഛാധിപത്യവും
കടന്നുകയറ്റവും തമ്മിൽ അടരാടുമ്പോൾ
ഞാൻ
പരമാധികാരത്തോടും
സ്വാതന്ത്ര്യത്തോടുമൊപ്പം.

കുഴിമാടങ്ങളുടെ മൗനത്തിനും
ആക്രമണത്തിൻ്റെ ഹുങ്കാരത്തിനുമിടയിൽ
ഞാൻ
നീതിയുടെയും സമാധാനത്തിൻ്റെയും
നിശ്വാസത്തോടൊപ്പം.

പണക്കാരായവർ
അതു പങ്കിടാൻ വേണ്ടി
കടിപിടി കൂടുമ്പോൾ
ഞാൻ
കൊള്ളയടിക്കപ്പെട്ടവരോടൊപ്പം.

എന്തെന്നാൽ
യുദ്ധമെന്നാൽ
രക്തപങ്കിലമായ
രാഷ്ട്രീയമാകുന്നു,
രാഷ്ട്രീയമോ
രക്തരഹിതമായ യുദ്ധവും.

അന്ധരെ ഓരോ ചേരികളിലേയ്ക്ക്
ആട്ടിത്തെളിക്കുന്നതത്രേ
അധികാരത്തിൻ്റെ കുതന്ത്രം.

അതിനാൽ മിത്രമേ,
ചായങ്ങളെടുത്തണിയുന്നതിനു മുൻപ്,
സ്വയം ചോദിക്കുക,
എന്തിനെന്ന്.
പ്രാണൻ വെടിയുന്നതിനു മുൻപെങ്കിലും അറിയുക,
ആർക്കുവേണ്ടിയെന്ന്.

അതു കേൾക്കെ
യുദ്ധത്തിനു വേണ്ടിയെരിഞ്ഞവർ
നിശ്ശബ്ദരായി.

***

Art and the World Wars

In This War, I am with the wounded Truth

“In this war —
whose side are you on?”
my war enthusiast friends
pressed me.

“I am always on the side of peace,”
I answered.

They flared up.
“Don’t give us lofty words.
The war has begun.
Choose your camp.”

I Replied Calmly

“My Friend, If war has begun,
I stand for ending it.
If drums are only now being beaten,
I stand for paths that do not bleed.

If mighty lies
march against frail truths,
I stand with truth —
even if it stands alone.

If empires stretch their shadows
to swallow more sky,
I stand with sovereignty
that refuses to kneel.

If war is shouted
in the name of the nation,
I stand with the people
whose lives are spent for that name..

If it is a war
between western palaces
and eastern mansions,
count me
among the huts of the world.

If the battle is between
open tyranny
and cunning trespass,
I stand
with Autonomy and Freedom.

Between the Silence of graveyards
and the thunder of invasion,
I choose
Justice and peace
Sounding With Breathe .

When the wealthy of the world
quarrel over their shares,
I stand
with the plundered.

For war
is Bloody Politics ,
and politics
is war without Blood .

To herd the blind into camps
without telling them why —
that is the craft
of crooked power.

So, my friend,
before you dye yourself in colors,
ask why.
Before you offer your life,
know
for whom you fall.

And the friends
who burned for battle
grew quiet.

***

Shivasundar - The South First | News, Politics, Sports, Entertainment & Live Updates

Shivsunder is prominent activist,writer and columinist based in Karnataka


From the English to Malayalam Sajay K V

2 Replies to “ഈ യുദ്ധത്തിൽ ഞാൻ മുറിവേറ്റ സത്യത്തോടൊപ്പം”

Your Email address will not be published.