ഇനി ഞാൻ പശു ഇറച്ചി കഴിക്കില്ല.
നീറ്റിനു വേണ്ടി
പോരാടില്ല.
പശുവിനെ കൊല്ലില്ല.
വളിയും ഇടില്ല.
സ്റ്റെറി ലൈറ്റിനു വേണ്ടി
വെടിയുണ്ടയേറ്റ് മരിക്കില്ല.
നൂറടി പാതയുണ്ടാക്കിയാൽ
കാൽനട യാത്ര ചെയ്യില്ല.
മീഥേൻ എടുത്താൽ ഒച്ച വയ്ക്കില്ല.
ജനങ്ങൾ കോടികൾ കൊള്ളയടിച്ചാൽ ഒന്നും മിണ്ടില്ല.
ലഗ്ഗിൻസ് ധരിക്കില്ല.
മൊട്ടയടിക്കില്ല.
തോട്ടിപ്പണി
ഇല്ലാതാക്കാൻ പറയില്ല.
കാവേരിയിലെ വെള്ളം തന്നില്ലെങ്കിൽ കേസ് കൊടുക്കില്ല.
സ്വന്തക്കാർക്ക് കരാർ നൽകിയാൽ
വായ്തുറന്ന് ചോദിക്കില്ല.
കർഷകർ ആത്മഹത്യ ചെയ്താൽ
ആരോടും ഉത്തരവാദിത്തം ഏറ്റെടുക്കാൻ പറയില്ല.
പ്രണയ ദിനം ആഘോഷിക്കില്ല.
മുക്കുവരെ അറസ്റ്റു ചെയ്താൽ
അവകാശത്തിനു വേണ്ടി കൊടി പിടിക്കില്ല.
ഓഖി ചുഴലിക്കാറ്റിൽ
ആരും വന്നില്ലെങ്കിൽ
ഡോക്യുമെന്ററി എടുക്കില്ല.
ഈഴത്തിനു വേണ്ടി
ഐക്യരാഷ്ട്രസഭയിൽ സംസാരിക്കില്ല.
വെള്ളപ്പൊക്കക്കെടുതിക്കായി
പണം പിരിക്കില്ല.
രഥയാത്രയ്ക്ക്
കുറുകെ വരില്ല.
ആണവ നിലയത്തിനെതിരായി
കടലിൽ ഇറങ്ങി പോരാടില്ല.
പൊട്ടു വയ്ക്കാതിരിക്കില്ല.
ബാങ്കുകളിൽ ചെന്ന്
വിദ്യാഭ്യാസ വായ്പ ചോദിക്കില്ല.
സംഘികൾ എന്നു പറയില്ല.
കാവി നിറം ഇഷ്ടമല്ലെന്ന്
നിരാകരിക്കില്ല.
രാത്രി എട്ടുമണിക്കു ശേഷം
എങ്ങോട്ടും പോകില്ല.
ആശുപത്രികളിൽ കുഞ്ഞുങ്ങൾ മരിച്ചാലും
സ്വന്തം ചെലവിൽ സിലിണ്ടർ വാങ്ങില്ല.
ഗ യിൽ കൊണ്ടു വന്നാൽ
മൈ രേ എന്ന് ഒച്ച വയ്ക്കില്ല.
സമൂഹ വിരോധികൾ എന്നു പറഞ്ഞാൽ
ആത്മാഭിമാനം നോക്കില്ല.
അന്യദേശത്തേക്ക് രക്ഷപ്പെട്ടോടിയവരെ
തിരികെ കൊണ്ടുവരാൻ ആവശ്യപ്പെടില്ല.
അശുദ്ധി കാലത്ത്
ക്ഷേത്രത്തിൽ പോകില്ല.
ഹിന്ദി അടിച്ചേൽപ്പിച്ചാൽ
ഭാഷാ പോരാട്ടം നടത്തില്ല.
ഭർത്താവ് മരിച്ചാൽ
പുനർവിവാഹം ചെയ്യില്ല.
സമത്വ ശ്മശാനം എന്ന്
ഒരിക്കലും ആവശ്യപ്പെടില്ല.
തലയുയർത്തി നേരെ
നോക്കി നടക്കില്ല.
ബലാൽസംഗം ചെയ്താലും
എതിർക്കില്ല.
താമരയല്ലാതെ
മറ്റൊരു പൂവും ചൂടില്ല.
സാമൂഹ്യനീതിയെക്കുറിച്ച്
കവിത എഴുതില്ല.
അംബേദ്കറെക്കുറിച്ചും
സംസാരിക്കില്ല.
ഹിന്ദി അക്ഷരങ്ങൾ
താർ പൂശി മായ്ക്കില്ല.
കൊടി പിടിച്ച് മുദ്രാവാക്യം വിളിക്കില്ല.
മരിച്ചാലും ബൗദ്ധരായി
മരിക്കില്ല.
അൽപം ക്ഷമിച്ചാലും
ധൃതിയിൽ വരുന്നു
നിങ്ങളുടെ ജനാധിപത്യത്തിനു മുകളിൽ
അൽപം മൂത്രം ഒഴിക്കട്ടെ.
—– —- —–
സത്യം