Skip to main content

പവായ് തടാകത്തില്‍ എന്റെ കണ്ണുനീരുമുണ്ട്‌

ഉറക്കം നഷ്ടപ്പെട്ടവര്‍
രാത്രിക്ക്‌ ഇപ്പോഴും
തീ വയ്ക്കുന്നുണ്ടാവും…

കണ്ണീരുകൊണ്ട്
ഇപ്പോഴും തടാകങ്ങള്‍
നിറയ്ക്കുന്നുണ്ടാവും…

ഭ്രാന്ത് പിടിച്ച ഓര്‍മ്മകള്‍
സെക്കന്റ് ക്ലാസ്സ് ട്രെയിനില്‍
തൂങ്ങിക്കിടക്കുന്നുണ്ടാകും!

തീ പിടിച്ച ഓര്‍മ്മകള്‍ – ജെപി

***

1980 ഏപ്രില്‍, 10 – ഇരിഞ്ഞാലക്കുട റെയില്‍വേ സ്റ്റേഷനില്‍ നിന്നും ജയന്തി ജനത വണ്ടിയില്‍ കയറുന്നു,
നല്ലവരായ പുല്ലൂര്‍ നിവാസികളുടെയും, അയല്പക്കകാരുടെയും, ബന്ധുക്കളുടെയും സഹായത്താല്‍ സ്വരൂപിച്ച 450 രൂപയുമായി ഒരാള്‍ കൂടി മുംബൈ ദാഡര്‍ സ്റ്റേഷനില്‍ വണ്ടിയിറങ്ങി. അവിടെനിന്നും നേരെ I. I.T, പവയില്‍ ഉള്ള അമ്മാവന്റെ വീട്ടിലേക്കു. ഒരാഴ്ച കഴിഞ്ഞു അമ്മാവന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ ഒരു അപ്പെന്റിസ് ആയി ജോലി തരപ്പെടുന്നു. ഭാഷയും ജോലിയും അറിയാത്ത ഒരാളുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കു അത് അനുഭവിച്ചവര്‍ക്കു മാത്രമേ അത് അറിയൂ.

സുകുമാരന്‍ പെരുംപുള്ളി

വീണ്ടും അമ്മാവന്റെ വീട്ടില്‍ നിന്ന് ഒരു 8 പേരും ഒരു ഫാമിലിയും അടങ്ങുന്ന റൂമിലേക്ക് താമസം മാറ്റം, അതും ഒരു വേറിട്ട അനുഭവം ആയിരുന്നു നീണ്ട മൂന്നര വര്‍ഷം. അതിനിടെ നാലു മാസം കമ്പനി ലോക്ക് ഔട്ട് ആകുന്നു. Dr. Datta samant അവിടെ അദ്ദേഹത്തിന്റെ യൂണിയന്‍ ആയി വന്നു, അങ്ങിനെ ഉണ്ടായ ജോലിയും പോയി.
ഭാഷ അറിയില്ല, ഒരു കൈത്തൊഴില്‍ അറിയില്ല പോക്കറ്റില്‍ അഞ്ചു പൈസ ഇല്ല, ആകെ സഹായത്തിനു ഉണ്ടായ അമ്മാവനും കയ്യൊഴിഞ്ഞു. നാട്ടിലേക്കു തിരിച്ചു പോകാന്‍ തോന്നിയ നിമിഷങ്ങള്‍, ആകെ കൂട്ടായി ഉണ്ടായിരുന്നത് റൂമിലെ പുതിയ ചങ്ങാതിമാരും, സ്‌നേഹ നിധി ആയ അച്ഛന്റെ കത്തിലൂടെ വന്ന കുറെ പ്രചോദന വാക്കുകളും.
റൂമില്‍ കാലത്തു കിട്ടുന്ന ബ്രേക്ക് ഫസ്റ്റില്‍ ബാക്കി വരുന്നതു പാക്ക് ചെയ്തു ജോലിക്കു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു.

Powai Lake:A Wild Wetland at the Heart of a Mumbai Suburb
Powai Lake

ആ യാത്രയില്‍ കുറെ പേരെ കണ്ടു, പരിചയപ്പെട്ടു അങ്ങിനെ ഒരു ചെറിയ ജോലി തരപ്പെട്ടു, അതിനിടെ വിഷമം വന്നാല്‍ കരഞ്ഞു തീര്‍ക്കാന്‍ വേണ്ടി Powai Lake ന്റെ തീരങ്ങളില്‍ ഇടം പിടിച്ചിരുന്നു. എന്നിരുന്നാലും റൂമിലെ സഹപാഠികള്‍ ആയ കുന്നംകുളത്തുകാരായ പ്രഭാകരനും, ഗോപിയും പാലക്കാട്ടുകാരായ മോഹന്‍ദാസ്, രാധാകൃഷ്ണന്‍, ചൂണ്ടല്‍ നിവാസി ദേവദാസ്, പട്ടാമ്പി കാരനായ കൃഷ്ണദാസ് ഇവരുടെ എല്ലാം സഹായം എടുത്തു പറയാതെ വയ്യ, എനിക്ക് ജോലി തരപ്പെടുത്തി തന്ന ശ്രീ നാരായണ കുറുപ്പ്, മെസ്സിന്റെ ഉടമ രാമകൃഷ്ണന്‍ ഇവരെ ഒന്നും മറക്കാനാവില്ല. കൂടാതെ മറ്റു പല മോശമായ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്, അതൊന്നും ഇവിടെ പറയുവാന്‍ ഉദ്ദേശിക്കുന്നില്ല.

Best Things To Do In Colaba: Best Activities, Restaurants & More

അങ്ങനെ ഈ 45 വര്‍ഷത്തെ യാത്രയില്‍ കാണാത്ത മുഖങ്ങളും പരിചയപ്പെടാത്ത വ്യക്തികളും കുറവായിരിക്കും.
എന്തൊക്കെ ആയാലും മുംബൈ മറന്നുള്ള ഒരു ജീവിതം ഇല്ല. പിന്നെയും യാത്ര തുടര്‍ന്നു… ഇതിനിടെ എത്ര പ്രളയം, സ്‌ഫോടനങ്ങള്‍, വര്‍ഗീയ കലാപം, കോവിഡ് എന്ന മഹാമാരി എല്ലാത്തിനോടും പടവെട്ടി ഇവിടെ എത്തി നില്കുന്നു, നീണ്ട 45 വര്‍ഷങ്ങള്‍. തിരിഞ്ഞു നോക്കിയാല്‍ ഒരു കടംകഥ പോലെ തോന്നിപോകുന്നു.
എന്തൊക്കെ ആയാലും എന്നെ ഞാന്‍ ആക്കിയ മുംബൈ, ഇല്ലായ്മയില്‍ നിന്ന് വന്ന എനിക്ക് എല്ലാം നേടി തന്നു.
മുംബൈ ഡോമ്പിവലിയില്‍ ഒരു വീടും നാട്ടില്‍ ഒരു വീടും, ഭാര്യയും രണ്ടു മക്കളും ആയി ഇന്നും ഈ 64ആം വയസ്സിലും ജോലി ചെയ്യ്തു ദിവസങ്ങള്‍ തള്ളി നീക്കുന്നു.

BMC unveils plan to revive Powai lake by 2019
Powai Lake

ഇന്ന് ഞാന്‍ മുംബൈയില്‍ അറിയപ്പെടുന്ന ഒരു പ്ലേസ്‌മെന്റ്‌ ഓഫീസില്‍ തരക്കേടില്ലാത്ത പൊസിഷനില്‍ ജോലി നോക്കുന്നു. മുംബൈയില്‍ ഉള്ള ഓരോ പ്രവാസിയുടെ പിന്നിലും ഓരോ കൈപേറുന്ന അനുഭവങ്ങള്‍ ഉണ്ടാകും.
ഞാനും ഒരു പ്രവാസി.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.