Skip to main content

പുഷ്പകാന്തൻ പക്കിയരാജയുടെയും വിക്രാന്ത്‌ ഭിസെയുടെയും കലാപ്രദര്‍ശനം

 

നമുക്ക്‌ കാണാം, നമുക്ക്‌ കാണാം
നമ്മളും കാണുമെന്നത്‌ ഒഴിച്ചുകൂടാനാകാത്തതാണ്‌
നമുക്ക്‌ കാണാം, നമുക്ക്‌ കാണാം
വാഗ്ദാനം ചെയ്യപ്പെട്ട ആ ദിവസം
(ഫൈസ്‌ അഹ്മദ്‌ ഫൈസിന്റെ ‘ഹം ധേക്കെൻഗെ’ എന്ന കവിതയിൽ നിന്ന്‌)

പുഷ്പകാന്തൻ പക്കിയരാജ, വിക്രാന്ത്‌ ഭിസെ എന്നീവരുടെ കലാസൃഷ്ടികളുടെ പ്രദർശനം ‘നമുക്ക് കാണാം’  എന്ന പേരില്‍ മുംബൈ കൊളാബായിലെ എക്സിപിരിമെന്ററിലായിരുന്നു നടന്നത്. ശില്പങ്ങളുടെയും ചിത്രങ്ങളുടെയും ആമഗ്നമായ ഒരു പുതിയ ശൈലിയായിരുന്നു അവിടെ ഒന്നു ചേർന്നത്. രണ്ട്‌ വ്യത്യസ്ത സാമൂഹ്യ രാഷ്ട്രീയ പരിതസ്ഥിതികളിൽ നിന്ന്‌ വരുന്ന കലാകാരന്മാരായ പക്കിയരാജയുടെയും ഭിസയുടെയും ശീലങ്ങൾ സമഷ്ടിയോർമ്മ ശേഖരങ്ങളുടെ പ്രതിധ്വനികളാകുന്നു. വിഭിന്നവും സമാനതകളില്ലാത്ത ദൃശ്യ പ്രകടനങ്ങളിലൂടെയാണവ മൂർത്തിമത്താകുന്നത്‌. അങ്ങനെ അത്‌ കീഴടങ്ങാത്ത മാനവ വ്യവഹാരത്തിന്റെ പവിത്രരേഖയാകുന്നു.

1989 ല്‍ ജനിച്ച പുഷ്പകാന്തന്‍ പക്കിയരാജ ശ്രീലങ്കയിലെ ബാട്ടിക്കോളയിൽ ജീവിക്കുന്ന ഒരു മൾട്ടിമീഡിയ കലാകാരനാണ്‌. പ്രതിഷ്ഠാപനങ്ങൾ മുതൽ പ്രദർശനങ്ങളെ വരെ അടിസ്ഥാനമാക്കിയുള്ള സൗണ്ട്സ്കേപ്‌, വീഡിയോ, ചിത്ര രചന എന്നിവയെല്ലാമാണ് അദ്ദേഹത്തിന്റെ കർമ്മ മണ്ഡലങ്ങള്‍. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ശ്രീലങ്കയിൽ ദീർഘകാലമായുള്ള ആഭ്യന്തര യുദ്ധത്തിന്റെ വിനാശകരമായ പ്രഭാവങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതിനൊപ്പം അതിന് പരിസ്ഥിതിയ്ക്ക്‌ മേലുള്ള പ്രഭാവവും അവസാനമില്ലാത്ത അക്രമത്തിനും ആഘാതങ്ങൾക്കും ഇടയിൽ വസിക്കുന്നവരുടെ ജീവിതത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രകൃതിയിലേല്പിച്ചിരിക്കുന്ന മുറിവുകളെ ഓർമ്മിപ്പിക്കുന്ന പ്രതിപാദ്യങ്ങൾ ഉപയോഗിച്ച് പക്കിയരാജ, ഈ ഭൂമി എങ്ങനെ യുദ്ധത്തിന്റെ അടയാളങ്ങൾ വഹിക്കുന്നു എന്ന് കാണിച്ചുതരുന്നു. അദ്ദേഹത്തിന്റെ സൃഷ്ടികൾ, മനുഷ്യരാല്‍ പ്രകൃതി എങ്ങനെ മുറിപ്പെടുന്നു എന്നത് വ്യക്തമാക്കുന്നു. അവയെല്ലാം ഒന്നിനോടൊന്ന്‌ എങ്ങനെയാണ്‌ സങ്കീർണ്ണതയോടെ, എന്നാൽ വേറിടാനാകാതെ ബന്ധപ്പെട്ടിരിക്കുന്നത്‌ എന്നും ബോധ്യപ്പെടുത്തുന്നു.

പക്കിയരാജയുടെ ശില്പവേലകളിൽ, മൈസെലിയത്തിന്റെ രൂപം പലപ്പോഴും ആവർത്തിക്കപ്പെടുന്ന ഒരു സ്വഭാവ വിശേഷമാണ്‌. ജീവശാസ്ത്ര മണ്ഡലത്തിൽ മൈസെലിയ എന്നാൽ പരസ്പരം കൂടിക്കലർന്നിരിക്കുന്ന, പരസ്പരം കൂടിക്കുഴഞ്ഞ്‌ നെയ്തിരിക്കുന്ന, നാരുപോലെയുള്ള തന്തുക്കളാണ്‌. അവ മണ്ണിനടിയിൽ ഫംഗൽ കോളനികൾ രൂപീകരിക്കുന്നു. അത്‌ സഹജീവികളുടെ പരസ്പര ബന്ധത്തിന്റെയും ജീവസന്ധാരണത്തിന്റെയും ചങ്ങലക്കണ്ണികളാണ്‌. മൈസെലിയത്തിന്റെ പ്രതിപാദ്യം പ്രതീക്ഷയുടെയും പിൻവലിയലിന്റെയും സൂചനയായി പ്രവർത്തിക്കുന്നു. ലക്ഷ്യമിടുന്ന നിശ്ശബ്ദതയ്ക്കും അന്താരാഷ്ട്ര മറവിക്കും എതിരായുള്ളവയാണിത്‌. മൈസീലിയത്തിന്റെ സ്പർശനീയമായ ഉപരിതലം കറുപ്പും ചുവപ്പും നിറങ്ങൾ നൽകി കരിപിടിച്ചതെന്ന പ്രതീതി വരുത്തിയിരിക്കുന്നു. അവ ഈ മണ്ണിനു വരുത്തിയിരിക്കുന്ന കേടുപാടുകളെയും അവിടെ നടക്കുന്ന അക്രമങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണ്‌. അതായത്‌ ഈ സ്വാഭാവിക ലോകത്തും അതിൽ വസിക്കുന്ന, വസിച്ച, അനേകം തലമുറകളിലും വരുത്തിയിരിക്കുന്ന കേടുപാടുകളെ. ഇതിനുമാനവ ശരീരത്തിലെ മുറിവേറ്റ ചർമ്മവുമായും കോശങ്ങളുടെ വലക്കണ്ണികളുമായും നൈസർഗ്ഗികമായ ബന്ധങ്ങളുണ്ട്‌. മുറിവേറ്റ മാംസത്തിന്റെയും മണ്ണിന്റെയും വർണ്ണപരിവർത്തന ആവാഹനങ്ങൾക്കെതിരെ, തന്റെ ശില്പവേലകളിൽ പക്കിയരാജയുടെ വരകൾ ഇന്ദ്രജാലം പോലെ തന്റെ തന്നെ ജീവിതാനുഭവങ്ങളിൽ നിന്നുള്ള മനശാസ്ത്ര പീഢകളെയും മാനവ തത്ത്വങ്ങൾക്കെതിരെ ലോകവ്യാപകമായി നടക്കുന്ന കലഹങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും അവിചാരിതമായ വേലിയേറ്റത്തെയും ആവാഹിച്ചിരിക്കുന്നു.

1984ല്‍ മുംബൈയില്‍ ജനിച്ച ഇന്ത്യയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന കലാകാരനാണ് വിക്രാന്ത്‌ ഭിസെ. കലയുടെ കേന്ദ്രമെന്നത് രാജ്യത്തിന്റെ സാമൂഹ്യ, സാമ്പത്തിക രാഷ്ട്രീയ തലവാചകത്തിൽ സ്ഥാനമുറപ്പിച്ചിരിക്കുന്ന ജാതീയതയുടെ സർവ്വവ്യാപിത്വമാണ്‌.അതിനൊപ്പം ഭൂമി, സ്വാതന്ത്ര്യം, തൊഴിൽ എന്നിവയ്ക്ക്‌ മുകളിൽ അതിനുള്ള വിഭജനാത്മകമായ വിവക്ഷകളും. ഡോ. ബി ആർ അംബേദ്കർ, ജ്യോതി റാവൊ ഫുലെ, സാവിത്രിബായ്‌ ഫുലെ തുടങ്ങിയ ജാതിക്കെതിരെ പ്രവർത്തിച്ച നേതാക്കളുടെ അക്ഷീണമായ ചെറുത്തുനിൽപ്പുകളുടെ ചൈതന്യവും ഉത്സാഹവുമാണ്‌ അദ്ദേഹത്തിന്റെ കൃതികളുടെ കാതല്‍. അംബേദ്കർ പ്രസ്ഥാനത്തിന്റെ ചരിത്രപരമായ ഓർമ്മകൾ, ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന്റെ അനുഭവങ്ങൾ, നിത്യവുമുള്ള പോരാട്ടങ്ങൾ തലമുറകളായി പങ്കുവയ്ക്കൽ എന്നിവ ഭിസെ തന്റെ വലിയ പെയ്ന്റിങ്ങുകളിൽ ചിത്രീകരിക്കുന്നു.

അത്യധികം വൈവിധ്യമുള്ള ദൃശ്യ സ്വാധീനങ്ങളിലൂടെയാണ്‌ ഭിസെ തന്റെ ചിത്ര രചന നടത്തുന്നത്‌. ഇരുപതാം നൂറ്റാണ്ടിലെ യൂറോപ്പിലെ ആധുനിക കല, മെക്സിക്കൻ ചുമർ ചിത്രങ്ങൾ, ദക്ഷിണേഷ്യൻ ആധുനികർ ഉപയോഗിക്കുന്ന ആലങ്കാരിക വിവരണ വൈകാരികത, ചെറുചിത്രങ്ങളുടെ രൂപത്തിലുള്ള പെയ്ന്റിങ്ങ്‌ പാരമ്പര്യങ്ങൾ എന്നിവയെല്ലാം ഇതിലുണ്ട്‌. ഇതെല്ലാം ചേർത്ത്‌ ന്യൂനപക്ഷങ്ങൾക്കും പാർശ്വവത്കരിക്കപ്പെട്ട ജാതികൾക്കും ലഭിക്കേണ്ടിയിരിക്കുന്ന ഭരണഘടനാപരമായ നീതിയെ തടസ്സപ്പെടുത്തുക വഴി, അവരെ അതെങ്ങനെ അനുപാതങ്ങളില്ലാതെ ബാധിച്ചിരിക്കുന്നു എന്നു കാണിക്കുന്നു. മുംബൈ നഗരത്തിന്റെ തലക്കെട്ടിനുള്ളിൽ പ്രത്യേകമായും നിലനിർത്തുന്ന, തൊഴിൽ സംഘടനകളുടെ പ്രതിഷേധങ്ങൾ, ഭൂതകാലത്തെയും വർത്തമാനകാലത്തെയും കാലവസ്ഥയുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങൾ, ജാതി വിരുദ്ധ പോരാട്ടങ്ങൾ, സമുദായങ്ങളുടെ പാരസ്പര്യ പ്രവർത്തന സന്ദർഭങ്ങൾ, ദളിത്‌ സാഹിത്യത്തിലെ പ്രതിഭകൾ എന്നിവയും ഇതിലുണ്ട്‌. മുംബൈ നഗത്തിൽ ജാതി വിരുദ്ധ പ്രസ്ഥാനം കേന്ദ്രസ്ഥാനത്തുണ്ടായിരുന്നുവല്ലോ.

ദളിത്‌ പാന്തേഴ്സ്‌ എന്ന ഉത്പതിഷ്ണു രാഷ്ട്രീയ സംഘടനയുടെ ചരിത്രപരമായ സഞ്ചാരപഥവും ഭിസെ പ്രതിപാദിക്കുന്നുണ്ട്‌. അംബേദ്കറൈറ്റ്‌ രാഷ്ട്രീയ പ്രസ്ഥാനത്തിനകത്തുനിന്നാണ്‌ ഇതു പ്രതിപാദിക്കുന്നത്‌. ഐക്യ അമേരിക്കൻ നാടുകളിലെ ബ്ളാക്ക്‌ പാന്തർ പ്രസ്ഥാനത്തിൽ നിന്നാണ്‌ ദളിത്‌ പാന്തർ അതിന്റെ ആദർശ പാരമ്പര്യം ഉൾക്കൊണ്ടത്‌. ശക്തിയുള്ളതും ചലനാത്മകവുമായ ചിത്രീകരണങ്ങളിലൂടെയും വികസ്വരമായ മാനദണ്ഡങ്ങൾ ഉപയോഗിച്ചും വിശദാംശങ്ങളിൽ ശ്രദ്ധിച്ചും അദ്ദേഹത്തിന്റെ സൃഷ്ടികൾ ചിത്രങ്ങളുടെ ഒരു മണ്ഡലം തന്നെ സൃഷ്ടിക്കുന്നു. ഏതെങ്കിലും കർശനമായ കാലഗണനയെ പിന്തുടരാതെ ചരിത്ര സംഭവങ്ങളെയും ബഹുവിധ രൂപങ്ങളെയും പാളികളാക്കിക്കൊണ്ടാണിതു ചെയ്തിരിക്കുന്നത്‌.

ഭിസെയുടെ ശീലങ്ങളിൽ, ചരിത്രത്തിലെ മഹത്‌ വ്യക്തികളെ പ്രതിനിധീകരിക്കുന്നതും വിവിധ പ്രതിരോധ പ്രസ്ഥാനങ്ങൾക്ക്‌ ജനങ്ങൾ നൽകിയ സംഭാവനയും കേന്ദ്രസ്ഥാനം വഹിക്കുന്നു. അതിൽ നിന്നും തീർത്തും വ്യത്യസ്തമായി, പക്കിയരാജയുടെ സൃഷ്ടികൾ പ്രത്യക്ഷമായി തന്നെ മനുഷ്യ സാന്നിദ്ധ്യമില്ലായ്മ കാണിക്കുന്നു. തന്റെ സൃഷ്ടികൾ യുദ്ധാനന്തരം വികൃതമാക്കപ്പെട്ട ഭൂപ്രകൃതിയുടെ ഓർമ്മക്കുറിപ്പുകളാണെങ്കിലും അതിൽ മനുഷ്യ സാന്നിദ്ധ്യത്തിന്റെ അഭാവം ശ്രദ്ധേയമാണ്‌. അതേ സമയം, രണ്ടുപേരുംഅവരുടെ സൃഷ്ടികളിൽ നാഗരികതയുടെയും പ്രകൃതിചിത്രങ്ങളുടെയും വിവിധവും വൈരുദ്ധ്യമാർന്നതുമായ മണ്ഡലങ്ങൾ കവച്ചുനടക്കുന്നു. അതുവഴി അവരുടെ സൃഷ്ടികളിൽ കൂട്ടായ സ്വരത്തിന്റെ ജീവചൈതന്യവും മുന്നിട്ട് നില്‍ക്കുന്നു.

രണ്ടു കലാകാരന്മാരും അവരുടെ ഭൂമിശാസ്ത്ര സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലങ്ങളെയാണു അഭിസംബോധന ചെയ്യുന്നത്‌. അതുവഴി സമഷ്ടിരൂപമുള്ള ആഘാതങ്ങളെ സുഖപ്പെടുത്താനുള്ള മാർഗ്ഗത്തിനായി അവർ ശ്രമിക്കുന്നു. പക്കിയരാജയും ഭിസെയും, തങ്ങൾക്ക്‌ ചുറ്റിലുമുള്ള ആഴത്തിൽ വിഘടിതമായിരിക്കുന്ന ലോകത്തിനോട്‌ പൊരുത്തപ്പെടേണ്ടതിന്റെ പ്രാധാന്യത്തിന് ഊന്നൽ നല്‍കുന്നു. അതിനൊപ്പം അവർ പ്രതിരോധങ്ങളിലൂടെ നീതിയ്ക്കായും സ്വയം നിർണ്ണയത്തിനുള്ള അവകാശത്തിനായും പുനഃവിചിന്തിനങ്ങൾക്കായും അതിജീവനത്തിനായുമുള്ള സാധ്യതകൾ തിരയുന്നതിനുമുള്ള പ്രതീക്ഷ നിലനിർത്തുകയും ചെയ്യുന്നു.

(2004 ജൂലായ് 26 മുതല്‍ സെപ്തംബര്‍ 6 വരെ മുംബൈ കൊളാബയില്‍ ആണ് പുഷ്പകാന്തൻ പക്കിയരാജ-വിക്രാന്ത്‌ ഭിസെ എന്നിവരുടെ   ‘നമുക്ക് കാണാം’  എന്ന പേരിലുള്ള കലാപ്രദര്‍ശനം നടന്നത്)

 

No Comments yet!

Your Email address will not be published.