Skip to main content

ഫ്രീനി (Phryne)

പൊതുവേശ്യാലയങ്ങളില്‍ ആര്‍ക്കും വേണ്ടി തൊഴിലില്‍ ഏര്‍പ്പെടുന്നവരാണ് പൊര്‍ണോയ് (pornai ). ഇത് താഴ്ന്ന നിലവാരമാണ്. അതിനു മുകളില്‍ പ്രവേശനഫീസുണ്ട്. ഇന്നത്തെ നിലവാരത്തില്‍ ആയിരം രൂപയാണ് അത്. അവിടെ പൂര്‍ണ്ണ നഗ്‌നകളെ (gymnai) നോക്കി നിശ്ചിതകാലത്തേക്ക് തിരഞ്ഞെടുക്കാം. പക്ഷേ, തിരിച്ചേല്‍പ്പിക്കണം.

ഇവരേക്കാള്‍ മുന്തിയവരാണ് ഫ്‌ലൂട്ട് വാദകകള്‍ (auletrides ). ഗാനമേളപോലെ കാമമേളയിലും ഇവര്‍ മികച്ചു നിന്നു. അവരുടേയും മേലേയാണ് ഹെറ്റൊറോയ് (hetairoi), കാര്യം പങ്കാളിത്തന്നെ. സമൂഹത്തില്‍ മാന്യശ്രേണിയില്‍ പെട്ടവരാണ് ഇവര്‍. വാസവദത്തയുടെ ക്ലാസാണ്. സ്വര്‍ണ്ണമുടി, പൂക്കള്‍ നിറഞ്ഞ മുഴുവസ്ത്രം എന്നിവ ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡാണ്. വായന, പ്രസംഗ ശ്രവണം, നര്‍മ്മബോധം ഇവര്‍ക്കുണ്ട്.

സമയംവെച്ച് കാമക്രീഡ നടത്തുന്നവളാണ് ക്ലപ്‌സിഡ്ര (Clepsydra). ഈ വാക്കിനര്‍ത്ഥം ‘ജലഘടികാരം’ എന്നാണ്. തര്‍ജീലിയ (Thargelia) ചാരന്മാര്‍ അയച്ചവരാണ്. നിത്യം പലപല വല്ലഭര്‍ ഞങ്ങടെ പാതിവ്രത്യം ഇങ്ങനെ എന്നാണ് മൊഴി. നാഥേന (Gnathena) തന്റെ മകള്‍ക്ക് ഒരു രാത്രിക്ക് പത്തുലക്ഷം രുപയുടെ മൂല്യം ഈടാക്കിയിരുന്നു.

ഈ തൊഴിലില്‍ വലിയ സമ്പന്ന ഫ്രീനി (Phryne) ആയിരിക്കും. തന്റെ പേര് കൊത്തിവയ്ക്കുകില്‍ തീബ്‌സിന്റെ സംരക്ഷണഭിത്തി പുനര്‍നിര്‍മ്മാണത്തിന് പണമിറക്കാന്‍ ഫ്രീനി തയ്യാറായി. തീബിയന്‍സ് തയ്യാറായില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കപ്പുറം ഒരു ഇറ്റലിക്കാരല്‍ ബോട്ടണിയുടെ ഇടനാഴിയില്‍ ആ പേര് കൊത്തിയിട്ടു.

തന്റെ സങ്കരയിനം ഗ്രാഫ്ട് സസ്യം (കാബേജ്, കടുക് കുടുബാംഗമായ Lycocarpus + Murbeckiella തമ്മില്‍) ഏറെ വിലമതിക്കുമെന്ന ധാരണയില്‍ ഇറ്റാലിയന്‍ ബോട്ടണിക്കാരന്‍ പീറ്റ്‌റോ ബുബാനി അതിന് ഫ്രീനി (Phryne) എന്ന് പേര് നല്‍കി.

No Comments yet!

Your Email address will not be published.