Skip to main content

പർണിയ അബ്ബാസി : കെടുത്തിക്കളയപ്പെട്ട നക്ഷത്രം

കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയിലെ പിങ്ക് മെത്തയില്‍ യുവ കവിയുടെ ചുടു രക്തം പടര്‍ന്നു കിടന്നു… ഇറാനിയന്‍ യുവകവികളില്‍ ഉയര്‍ന്നുകേട്ട കലാപശബ്ദമാണ് അണഞ്ഞത്… യുവ കവിയെയും കുടുംബത്തെയും ജൂത സയണിസ്റ്റുകള്‍ കൂട്ടക്കൊല ചെയ്തു…

ജൂണ്‍ 12ന് ടെഹ്റാനിലെ സത്താര്‍ഖാന്‍ പരിസരത്തുള്ള ഒരു റെസിഡന്‍ഷ്യല്‍ കോംപ്ലക്സില്‍ സയണിസ്റ്റ് ഭീകര ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 24കാരിയായ ഇറാനിയന്‍ കവിയും ഇംഗ്ലീഷ് അദ്ധ്യാപികയുമായ പര്‍ണിയ അബ്ബാസി രക്തസാക്ഷിയായി. അവളുടെ കുടുംബവും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വൈകാരികമായി പ്രതിധ്വനിക്കുന്നതും ധ്യാനാത്മകമായി സൂക്ഷ്മവുമായിരുന്നു അവളുടെ കവിതകള്‍…

ഇന്ന്, അവളുടെ അവസാന കവിത ‘The Extinguished Star’ വേട്ടയാടുന്ന ഒരു പ്രവചനം പോലെ വായിക്കുന്നു :

‘ഞാന്‍ വിലപിക്കുന്നത്
എനിക്കും നിനക്കും വേണ്ടിയാണ്…

നീയും ഞാനും ഒരിക്കല്‍ ഒരിടത്ത് അവസാനിക്കും.
അവിടെ,
ലോകത്തിലെ ഏറ്റവും മനോഹരമായ കവിത നിശബ്ദമാകുന്നു…

നിങ്ങളുടെ ലോകത്ത് പ്രകാശത്തിന്റെ സ്വാതന്ത്ര്യം…
എന്റേതില്‍
നിഴലുകളുടെ വേട്ട…

ഞാന്‍ ജ്വലിക്കുന്നു
നിന്റെ പുകയുന്ന ആകാശത്ത്…
ഞാന്‍ തന്നെയാണ്
ആ അണഞ്ഞ നക്ഷത്രം’

സ്വാതന്ത്ര്യവും അടിച്ചമര്‍ത്തലും, വെളിച്ചവും നിഴലും, പ്രത്യാശയും നഷ്ടവും തമ്മിലുള്ള വൈരുദ്ധ്യത്തെ പര്‍ണിയ അവളുടെ കാവ്യ ഭാവനയിലൂടെ പ്രകടിപ്പിക്കുന്നു. എന്നിട്ട് അക്രമത്താല്‍ കീറിമുറിക്കപ്പെട്ട ഒരു ലോകത്തിന് സമര്‍പ്പിക്കുന്നു.

അവസാനം, അവള്‍ മുന്‍കൂട്ടി പ്രവചിച്ച ആ ഭീകരത അവളെയും നിശബ്ദമാക്കിയിരിക്കുന്നു…

ഇറാനിയന്‍ ജനതയ്ക്ക് ഇത് ആദ്യത്തെ പരീക്ഷണമല്ല… ചരിത്രത്തില്‍ നിരവധി പോരാട്ടങ്ങളിലൂടെ കടന്നുവന്ന പേര്‍ഷ്യന്‍ സമൂഹത്തിന്റെ രണധീരമായ ചരിത്രം, അധിനിവേശവും കൊള്ളയും, സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൂട്ടക്കൊല ചെയ്യാനും മാത്രം അറിയുന്ന നരഭോജികളായ ജൂത സയണിസ്റ്റുകളും, അമേരിക്കന്‍ സാമ്രാജ്യത്വവും മനസ്സിലാക്കാന്‍ ഇരിക്കുന്നതേയുള്ളൂ…

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.