Skip to main content

വിശ്വാസം

ദാ, ഈ കാണുന്ന നീര്‍ച്ചാലും
അതിന്റെ ഇരുകരകളിലെയും
പാറക്കല്ലുകളും ചരലുകളുമില്ലേ
ഉരുള്‍പൊട്ടലിനു മുമ്പ്

എന്റെ വീടിരുന്ന നാടായിരുന്നു ഇത്
വിഫലമെന്ന അറിവില്‍
വേദനയും ഊര്‍ന്നു പോയ
ഈ വാക്കുകള്‍ക്കു മുന്നില്‍
ഒരു ചോദ്യവും ഉത്തരവും
സഹതാപസൂചനയുടെ
ദീര്‍ഘനിശ്വാസംപോലുമില്ലാതെ

വെറുങ്ങലിച്ചങ്ങനെ നിന്നുപോയതില്‍പ്പിന്നെയാണ്
എന്നെയും എന്റെ വാക്കുകളെയും

വിശ്വസിക്കാമെന്നെനിക്കു തോന്നിയത്.

No Comments yet!

Your Email address will not be published.