എന്റെ പ്രണയം
എന്നോട് പറഞ്ഞു.
പ്രണയത്തില്‍
മെഴുകുതിരി പോലെ
ഉരുകാനും
തീനാളം പോലെ
ജ്വലിക്കാനും
നിനക്ക് കഴിയണം.
എന്നെ അറിയുന്ന
നിന്നെ മറക്കുന്ന
സമയങ്ങളില്‍
പ്രണയത്തിലേക്കുള്ള
വഴി തുറക്കും.
അവിടെ നിനക്കായ്
ഞാന്‍ കാത്തിരിക്കും.
കാറ്റിലും കോളിലും
കടലില്‍ അകപ്പെട്ട
തോണി പോലെ
കൊടുങ്കാറ്റില്‍ പറക്കുന്ന
തൂവല്‍ പോലെ
നിന്നെ ഞാന്‍
കാത്തു കൊള്ളാം.
വേനലില്‍
തണലാവാത്ത,
പേമാരിയില്‍
കുടയാവാത്ത,
കലാപ കാലത്ത്
അത്താണിയാവാത്ത
എന്റെ പ്രണയം
വാക്കുകളുടെ
പ്രത്യയശാസ്ത്ര
കുത്തൊഴുക്കില്‍
ഒഴുകിപ്പോയി.
***







No Comments yet!