Skip to main content

നീലക്കുറിഞ്ഞി

നീലഗിരിയുടെ നിമ്നോന്നതകളിൽ
നീലിമ നിറയ്ക്കും
‘നീലം’ കല്ലുകൾ വാരി വിതറുന്ന നീലക്കുറിഞ്ഞിയല്ലേ

കോടമഞ്ഞും വീശുന്ന ക്കുളിൽക്കാറ്റിൻ
തലോടലും വന്യവശ്യ കാമിനിയായി
നിന്നിൽ വിരിയുന്ന
നീല വിസ്മയം

സഹ്യാദ്രി തൻ മടിത്തട്ടിൽ
മഹാവിസ്ഫോടനമായി, നീല പരവതാനിയായി
നീലക്കുറിഞ്ഞിപ്പൂക്കൾ

ശാസ്ത്രത്തിനവർണ്ണനീയമാം വിധം
‘നീ എന്തേ വിസ്ഫോടന ഇടവേള സംവത്സരങ്ങളാക്കി മാറ്റി?

ജീവനിൽ ഒരിക്കൽ മാത്രം പൂക്കുന്ന ജീവികളുണ്ടെന്നിരിക്കെ
ഒരു വ്യാഴവട്ടത്തിനു മോളം എത്തി നില്ക്കുന്നതറിയുക

കാത്തിരിക്കുന്നു ഞാൻ നിൻ്റെയീ
നീല – ധൂമ്രനൂൽ വർണ്ണവിസ്മയത്തെ പുൽകുവാൻ.

കുറിഞ്ഞികളിൽ നിനക്കു മാത്രമെന്തേയി വർണ്ണ ചാരുത നീ അറിയുക
അതാണു നിന്നെ കുറിഞ്ഞിറാണിയാക്കിയതും സഹ്യാദ്രി ഭാഗം നീലഗിരിയായതും.

നിനക്കറിയുമോ നിൻ ‘ഇന്ദ്രനീല’ മായ പ്രപഞ്ചം എന്നിൽ സർഗ്ഗനീലിമ വിടർത്തിയതും.

കാക്കാം നമുക്കീ നീലിമയും നീല വാക തൻ
സുഗന്ധവും വരയാടിൻ പ്രൗഢിയും ലാൻഗ്വറിൻ സല്ലാപവും പീപ്പറ്റിൻ സംഗീതവും.
ഒഴുകട്ടെ കുണ്ടലയും മുതിരപ്പുഴയും നല്ലതണ്ണി
യും …..

 

*****

No Comments yet!

Your Email address will not be published.