ഈച്ചകള്‍ എന്റെ കണ്‍പോളകളില്‍ വന്ന്
എന്നോ ഒരുനാള്‍ വിശ്രമിക്കുമ്പോള്‍.
മുറ്റത്തെ വൈദ്യുതി സ്ഥാപിച്ച കമ്പിയില്‍
കാക്ക വന്നിരിക്കുമ്പോള്‍.
ഇടമുറിയാത്ത മഴയില്‍
കാക്ക നിങ്ങള്‍ക്ക് നേരെ തിരിഞ്ഞിരിക്കുമ്പോള്‍.
ചിറകുകള്‍ വേര്‍പെടുത്തിയ ഉറുമ്പുകള്‍
അടുത്ത വീട്ടിലെ പുകക്കുഴലിലേക്ക്
വരി വെച്ച് നീങ്ങുമ്പോള്‍.
നഗ്‌ന പാദരായി നടക്കുന്നതില്‍ ലജ്ജിക്കേണ്ടതില്ലെന്ന്
ചിന്തിക്കാതിരിക്കാന്‍
നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കൂ.
അനുകമ്പയോടെ നമുക്ക്
പാദങ്ങള്‍ തന്ന് അനുഗ്രഹിച്ചതിനാല്‍
നഗ്‌നപാദരായി കാത്തിരിക്കേണ്ടന്ന്
നന്ദിപൂര്‍വം അവരെ പഠിപ്പിക്കൂ.
ഏതോ ഒരു നഗരത്തിലെ
പുരയിടത്തിലെ ഇരുമ്പ് വേലിയില്‍ ചുരണ്ടി
ചര്‍മം മുറിഞ്ഞു രക്തം വരുമ്പോഴും
ചെരിപ്പുകള്‍ അവര്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്നവരോടുള്ള
കടപ്പാടിന്റെ രഹസ്യം അവരോട് പറയൂ.
കഴിയുമെങ്കില്‍ കുപ്പിയല്ല വെള്ളത്തിന്റെ ഉറവിടം
എന്ന് അവരെ പഠിപ്പിക്കൂ.
ക്ഷേത്രത്തിലെ ഭണ്ടാര പെട്ടിയില്‍ നിന്നൊരു നാണയം
നക്ഷത്രങ്ങളുടെ നടുമുറ്റത്തേക്ക് എറിയുമ്പോള്‍
അത് ആകാശത്തു എത്തുന്നത് വരെ കാത്തിരിക്കാനുള്ള
ക്ഷമ അവരെ പഠിപ്പിക്കൂ.
പ്രണയം അര്‍ഹിക്കുന്ന ഏകാന്തത:
കൈപ്പത്തി മുന്നോട്ട് നീട്ടി
വരുമാനം ശേഖരിക്കാന്‍
അല്ലെങ്കില്‍ നിഴലുകളായി ഉരുകാന്‍…
കലപ്പയും, കാളവണ്ടിയും, ചക്രങ്ങളും
പാതയിലൂടെ യാത്ര ചെയുന്നതിനും മുന്‍പ്
ഉറുമ്പുകള്‍ക്ക് അവരുടെ ശിരസ്സ് അടിയറ വെക്കാവുന്ന
ഏതെങ്കിലും ദൈവം ജനിക്കുകയാണെങ്കില്‍
അവരെ അറിയിക്കൂ:
കണ്ണുകളിലേക്ക് മണല്‍ എറിയുന്ന കാറ്റില്‍
കുഴിമാടങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍
നൃത്തം ചെയ്തവരെ
പിന്‍ഗാമികളുടെ
ഗൂഡാലോചനയില്‍ അപ്രത്യക്ഷരാക്കുന്ന
ആ ദൈവത്തെ!
നമ്മള്‍ അതിന്റെയെല്ലാം
അവശേഷിപ്പുകള്‍ ആണെന്ന്!
***







No Comments yet!