Skip to main content

ഋത്വിക് ഘട്ടക്കിന്റെ ജീവചരിത്രം

 

1925 നവംബർ 4ന് ഡാക്കയിൽ ജനിച്ചു. അച്ഛൻ സുരേഷ്‌ചന്ദ്ര ഘട്ടക്ക് ഇംഗ്ലണ്ടിൽനിന്നും പഠനം പൂർത്തിയാക്കിയശേഷം ഡെപ്യൂട്ടി മജിസ്ട്രേട്ടായ് ജോലി ചെയ്തിരുന്ന സമ്പന്നനും ബഹുഭാഷാ പണ്ഡിതനുമായിരുന്നു. യൂറോപ്യൻജീവിതരീതി തുടർന്നപ്പോഴും സംസ്കൃതത്തിൽ അപാരപണ്ഡിതനായിരുന്ന അദ്ദേഹം തൻറെ പാണ്‌ഡിത്യം ഇളയ പുത്രനായ ഋത്വിക്കിന്ന് നല്ലി. ഭാരതീയതയുടെയും വൈദേശികതയുടെയും സമഞ്ജസ സമ്മേളനമായിരുന്നു അവരുടെ ജീവിതരീതി.

Abanindranath Tagore

ചെറുപ്പത്തിൽതന്നെ സംഗീതത്തിലും ചിത്രരചനയിലും ഋത്വിക്ക് തല്പരനായിരുന്നു. ബംഗാളിലെ ആബാലവൃദ്ധം ജനങ്ങളെയും സ്വാധീനം ചെയ്തി രുന്ന ടാഗോർ കുടുംബ ത്തിൻ്റെ സാഹിത്യ കലാപ്രവർത്തനങ്ങൾ കൊച്ചു ഋത്വിക്കിലും അഗാധമായ സ്വാധീനം ചെലുത്തിയിരുന്നു. അവനീന്ദ്രനാഥ ടാഗോറിന്റെ സംഗീതാത്മകവും ഭ്രമാത്മകവുമായ “ബുരോ അംഗളാ ” (പഴയ പെരുവിരൽ), “രാജ്കഹ്നി ” (രാജകഥകൾ) ഋത്വിക്കിന്റെ ഹൃദയത്തോട് ഏറെ അടുത്തതായിരുന്നു. അന്നു മനസ്സിലേറ്റി നടന്ന- “ആ ജോ കി ആനന്ദ് ” (ആനന്ദം, ആനന്ദത്തിൻറെയും സന്തോഷത്തിൻറെയും ദിനം) എന്ന ഗാന മാണ് ‘സുവർണ്ണരേഖ’യിൽ കലാവതീരാഗത്തിൽ സീത പാടുന്നത് .

Bibhutibhushan

ഗ്രാമ ബംഗാളിൻ്റെ കവിയായ ബിഭൂതി ഭൂഷൺ ബാനർജിയുടെ “പഥേർ പഞ്ചലിയും” “അപരാജിതോവും” ബംഗബാലരെ സ്വാധീനിച്ച ക്ലാസിക്കുകളായിരുന്നു.

എന്നാൽ ഋത്വിക്കിൻ്റെ ബാല്യം കുറേകൂടെ സങ്കീർണ്ണസംഭവങ്ങളാൽ നിറഞ്ഞതായി രുന്നു രാഷ്ട്രീയരംഗം ഉയിർത്തെഴുന്നേൽപ്പുകളുടെയും അസ്വസ്ഥ്യങ്ങളുടരുമായിരുന്നു. മഹാത്മ ഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനം ഒരു ഭാഗത്തും തീവ്രവാദികളുടെ ധീരകൃത്യങ്ങൾ മറുഭാഗത്തും അരങ്ങേറുകയായിരുന്നു! സൂര്യസെൻ ആസാദ്, ഭഗത് സിംഗ്, എന്നിവർ വംഗയുവാക്കളുടെ ഹൃദയവും മനസ്സും കിഴടക്കി. ഒന്നാംലോകമഹായുദ്ധ ഫലമായുണ്ടായ സാമ്പത്തിക കുഴപ്പങ്ങൾ അന്തരീക്ഷത്തെ കുറേക്കൂടി അസ്വസ്ഥ‌മാക്കി. കൂട്ട കുടുംബങ്ങൾ തകരുകയും, തൊഴിലന്വേഷിച്ച് നഗരത്തിലേക്കു പ്രവഹിക്കുന്നവരുടെ സംഖ്യ ഏറിയേറിവരികയും ചെയ്തു.

Rabindranath Tagore

ഋത്വിക്കിന്റെ ജ്യേഷ്ടസഹോദരനും കഥാകൃത്തുമായിരുന്ന മനീഷ് ഘട്ടക്കും സമാനമനസ്സരും രൂപം കൊടുത്ത ‘കല്ലോൽ’ എന്ന സാഹിത്യസംഘം ഈ സാമൂഹ്യ- സാംസ്കാരിക സാഹചര്യങ്ങളുടെ സൃഷ്ടി യായിരുന്നു. രവീന്ദ്രനാഥ ടാഗോറിൻെറയും ശരത്‌ചന്ദ്ര ചാറ്റർജിയുടെയും പാരമ്പര്യത്തിൽ തൃപ്തരായില്ല. (വിശപ്പും, ലൈംഗികതയും എന്ന രണ്ടുപ്രശ്നമെങ്കിലും സാധിതമാകാൻ പൊരുതുന്ന ദരിദ്രമനുഷ്യൻറെ സാധാരണ ജീവിതമായിരുന്നു അവരുടെ മുന്നിൽ. ) കൽക്കത്ത ചേരികളിലെ, നിഷേധത്തിൻ്റെയും തകർച്ചയുടെയും അന്തരീക്ഷത്തിൽ ജീവിക്കുന്ന സ്ത്രീപുരുഷന്മാരുടെ ചവിട്ടിയ രക്കപ്പെട്ട മനസ്സുകളിലായിരുന്നു അവരുടെ പ്രശ്ന പരിപ്രേക്ഷ്യ .

ഋത്വിക്, ചിത്രബീക്ഷനുമായുള്ള അഭിമുഖത്തിൽ സൂചിപ്പിക്കുന്ന, മണിക്ക് ബാനർജി കല്ലോൽ സംഘത്തിൻ്റെ സംഭാവനയായിരുന്നു. ഫ്രോയ്ഡിയൻ മനോ വിശകലനത്തി ലൂടെ കടന്ന് സമൂഹത്തെക്കുറിച്ചുള്ള മാർക്സിയൻ വ്യാഖ്യാനത്തിലെത്തിച്ചേർന്ന അദ്ദേഹം വംഗകഥാലോകത്തെ പുതിയ സരണിയിലേക്ക് നയിച്ചു.

ബാലനായ ഋത്വിക് ആത്മസംഘർഷത്തിലായി. ശൈശവത്തിലെ യക്ഷിക്കഥകളിലെ ലോകം നഷ്ടമായിരിക്കുന്നു. വർത്തമാനമാകട്ടെ ജ്യേഷ്ഠനായ മനീഷും മണിക്ക് ബാനർജിയും മറ്റും കഥകളിലൂടെ കാണിച്ചുതരുന്ന ഇരുണ്ട ലോകവും.

ഋത്വിക് അസ്വസ്ഥനും ഒറ്റപ്പെട്ടവനുമായി … ജേഷ്ഠൻറയും ജേഷ്ഠത്തിയമ്മയുടെയും നിർബന്ധങ്ങളുണ്ടായിട്ടും പഠനത്തിൽ ശ്രദ്ധിക്കാത്ത തെറിച്ച ചെറുക്കനായിത്തീർന്നു അവൻ. അത് 14-ാം വയസ്സിൽ വീട്ടിൽനിന്നും ഒളി ച്ചോടിപോകുന്നതിലെത്തി. ഇത് മൂന്നുതവണ ആവർത്തിക്കപ്പെട്ടു.

രണ്ടാമത്തെ ജേഷ്ഠൻ നൃു തിയറ്ററിൻ്റെ ക്യാമറാമാനായ സതീഷ്ഘട്ടക്കിൻ്റെ സാന്നിദ്ധ്യവും വീട്ടിൽ ഉണ്ടായിരുന്നു. ബിമൽ റോയിയും ബറുവായും ‘ വീട്ടിലെ സ്ഥിരം സന്ദർശകരായിരുന്നു. അവരുടെ പടം കണ്ടു വളർന്ന ഋത്വിക്കിന് ഇതെല്ലാം പ്രതിഭാധനനായ ഒരു ചലചിത്രകാരനാവാ നുള്ള സാഹചര്യമായിരുന്നു. എന്നാൽ മൂത്ത ജേഷ്‌ഠൻ കാണിച്ചുതന്ന, ജീവിതത്തിന്റെ ഭീകരമായ പച്ചയാഥാർത്ഥ്യങ്ങളും, രണ്ടാമത്തെ ജേഷ്‌ഠൻ “ദേവദാസ് “ലൂടെയും “സ്ട്രീററ് സിംഗർ “ലൂടെയും കാണിച്ചുതന്ന കാല്പനിക അയാഥാത്ഥ്യങ്ങളും ഋത്വിക്കിന്റെ ബാല്യത്തെ ഞെരുക്കുകയായിരുന്നു.

അവൻ പഠനം നിർത്തുകയും, മനീഷ ഘട്ടക്കിന്റെ നിർദ്ദേശത്തിൽ കാൻപു രിലെ ഒരു ടെക്സ്റ്റയിൽ കമ്പനിയിൽ ജോലി സ്വീകരിക്കയും ചെയ്തു. ഇത് തൊഴിലാളികളുമായ് അടുത്തിടപഴകുന്നതിനും അവരെ അടുത്തു നിന്ന് പഠിക്കുന്നതിന്നും അവനെ സഹായിച്ചു അതിന്റെ ഫലമായിരുന്നു ‘രാജാ’ എന്ന കഥ.

1942-ൽ രണ്ടുവർഷത്തെ കാൻപൂർ ജീവിതത്തിനുശേഷം, മാതാ പിതാക്കൾ താമസിച്ചിരുന്ന രാജാഷാഗിയിലേക്ക് അവനെ കൊണ്ടു വന്നു. തൻറെ മുന്നിലുള്ള പ്രശ്നങ്ങൾക്കു ത്തരം കണ്ടെത്താൻ അവൻ അഗാധമായ വായന തുടങ്ങി. പണ്ഡിതനായ അച്ഛൻ സുരേഷ്‌ചന്ദ്ര ഘട്ടക്കിന്റെ വായന മരണംവരെ യുള്ള വായനാശീലമുണ്ടാക്കാൻ ഋത്വിക്കിനെ ഏറെ സഹായിച്ചു. 1948 ഓടുകൂടി ബരാംപൂർ കോളേജിൽനിന്നും ബി.എ പാസായി.

ഋത്വിക് കോളേജ് പഠനം പൂർത്തിയാക്കു മ്പോൾ രാജ്യത്ത് പലതും സംഭവിക്കുകയായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ അന്തിമഘട്ടം ഇന്ത്യയിൽ മൂർച്ഛിക്കുക യായിരുന്നു. 42 ഡിസംബർ 20, ജപ്പാൻ കൽക്കത്താനഗരത്തിൽ ബോംബിട്ടു. (1943-44) ജപ്പാൻ മുന്നേറ്റം തടയാനായ്, ബ്രിട്ടൻ ബംഗാളിലെ നാവിക റൂട്ട് തകർത്തതിനാൽ, രാജ്യം ഭീകരമായ ക്ഷാമത്തിലകപ്പെട്ടു. ദശലക്ഷക്കണക്കിന് വിശക്കുന്നവരും മരിച്ചുകൊണ്ടിരിക്കുന്നവരും തങ്ങളുടെ ഗ്രാമം വിട്ട് എന്തെങ്കിലും തിന്നാൻ കിട്ടുന്നതിനായ് വൻ നഗരത്തിലേക്ക് ഒഴുകാൻ തുടങ്ങി. അവിടെ അവർക്ക് ഒന്നുമുണ്ടായിരുന്നില്ല. നഗരം അവരുടെ ശവങ്ങൾകൊണ്ട് നിറഞ്ഞു. 15 ദശലക്ഷം പേർ മരിച്ചു വെന്നാണ് കണക്ക്.

ക്വിറ്റിന്ത്യാ സമരത്തിൻറെ അടിച്ചമർത്തലും രൂക്ഷമായ ക്ഷാമവും ജനങ്ങ ളുടെ ഉയിർത്തെഴുന്നേല്പുകൾക്കിടയാക്കി. INA ഭടന്മാർക്കെതിരെയുള്ള വിചാരണക്കെതിരെ ജനങ്ങൾ ഒന്നിച്ചുയർന്നു.

പക്ഷെ ’47ലെ സ്വാതന്ത്ര്യപ്രഖ്യാപനത്തോടെ വിഭജനത്തിന് വിധേയമായ ബംഗാൾ വർഗീയ ഭ്രാന്തിൽ രക്തപ്പുഴയായ് മാറി. ’48ൽ ഗാന്ധിജി കൊല്ലപ്പെട്ടു.

ബാല്യത്തിലേ ആശയക്കുഴപ്പങ്ങളിൽനിന്നും, യാഥാർത്ഥ്യത്തിൻറെ ധാരണാ രാഹിത്യത്തിൽ നിന്നും ഋത്വിക് മുക്‌തനാവുകയായിരുന്നു. ‘മാറ്റത്തിൻറ കുത്തിയൊഴുക്കുകൾ ജനങ്ങളുടെ ആശയങ്ങളെയും ആദർശങ്ങ ളെയും മാറി മറി കയായിരുന്നു ‘ ഞാൻ മാർക്സിസത്തോടും രാഷ്ട്രീയത്തോടും അടു ക്കുകയായിരുന്നു’ ഘട്ടക് പിന്നീട് പറഞ്ഞു. അശാന്തിയുടെ ദിവസങ്ങൾ കടന്നുപോയ് ക്കഴിഞ്ഞിരുന്നു. പ്രതിബദ്‌ധനായ ഒരു കലാ കാരനായ്, ആദ്യം പരിജയപ്പെട്ട കവിയിലൂടെ, അർത്ഥവത്തായ കഥാകൃത്തിലൂടെ, നാടക ശാലയിലൂടെ ഘട്ടക് ഇന്ത്യൻ പീപ്പിൾസ് സ് തിയററർ അസോസിയേഷനിലെത്തി. 1942ൽ രൂപീകൃതമായ ഇപ്ററയുടെ മുൻനിരയിൽ ഉദയശങ്കർ, രവിശങ്കർ, ബൽരാജ് സാഹ്നി, കെ. എ. അബ്ബാസ്, ശംഭുമിത്ര. ബിജൻ ഭട്ടാ ചാര്യ. സലിൽ ചൗധുരി എന്നിവരുണ്ടായിരുന്നു. ക്രമേണ ഘട്ടക് ഇപ്റ്റയുടെ സെൻട്രൽ സ്ക്വാഡ് ലീഡറാവുകയും ഗാനങ്ങൾ രചിക്കാ നും സംവിധാനം ചെയ്യാനും തുടങ്ങുകയും ചെയ്തു. ഘട്ടക്കിൻ്റെ നാടകങ്ങളിൽ, ജ്വാല, സാങ്കോ, ദലീൽ ഇവ എടുത്തുപറയാവുന്ന താണ്. ഇതിൽ ദലീൽ അഖിലേന്ത്യാ ഇപ്ററാ കോൺഫ്രൻസിൽ ഒന്നാംസമ്മാനം നേടുക യുണ്ടായി.

Ritwik Ghatak with his wife Surama Ghatak and three children; Samhita Ghatak, Ritaban Ghatak and Suchismita Ghatak. (1963) Photo Courtesy: Samhita Ghatak/Ritwik Memorial Trust

നാടകത്തിന്റെ പരിമിത പ്രേക്ഷകരിൽ തൃപ്തമാവാത്ത ഘട്ടക്കിന്റെ മനസ്സ് ക്രമേണ ചലചിത്രത്തിലേക്ക്‌ തിരിഞ്ഞു ഋഷികേശ് മുഖർജി, മൃണാൾസെൻ മുതലായവരുമായു ണ്ടായ നിരന്തര സഹവാസവും 1952ൽ കൽക്കത്തയിൽ നടന്ന ഇൻറർനാഷണൽ ഫിലിംഫെസ്‌ററിവലും, പുഡോവ്‌കിൻറെയും മറ്റും സാന്നിധ്യവും ഗൗരവപൂണ്ണമായ ചലചിത്ര ജീവിതത്തിലേക്ക് ഘട്ടക്കിനെ തിരിച്ചുവിട്ടു. സിനിമയുടെ സാങ്കേതികവും സൈദ്ധാന്തിക വു മായ പഠനങ്ങളിൽ ആകെമുഴുകി. ഐസൻസ്റ്റീൻ പുഡോവ്‌കിൻ, ഡിഗ് ഫ്രൈഡ് ക്രേക്കർ, പോൾറോഥാ എന്നിവരെ മാനസ ഗുരുക്കൻമാരാക്കി:

1952ൽ കൂട്ടായ്മയുടെ ഫലമായി ‘നാഗരിക” എന്ന ചലച്ചിത്രം പിറന്നു. എന്നാൽ കച്ചവടലോകത്തിലെ അജ്‌ഞാതകാരണങ്ങളാൽ ഘട്ടക്കിന്റെ മര ണംവരെ “നാഗരിക്” പ്രദർശനത്തിനെത്തു കയുണ്ടായില്ല. ഘട്ടക്കിന്റെ മനസ്സിനെ തളത്തിയ ഒരു സംഭവമായിരുന്നു ഇത് . അതിന്നുശേഷം ബീഹാർ ഗവൺമെൻറിനുവേണ്ടി ‘ഒറയോൺസ് ‘ എന്ന ആദിവാസിജനങ്ങളെക്കുറിച്ച് ഒരു ഡോക്യുമെൻററി നിർമ്മിക്കുകയുണ്ടായി.

Surama Ghatak

1953-ഓടുകൂടി, ഇപ്ററയിലെ പ്രവർത്തകയായിരുന്ന സുരമയുമായ് അടുക്കാൻ തുടങ്ങുകയും 55ൽ അവർ വിവാഹിതരാവുകയും ചെയ്തു. ആത്മാവിൽ ദൃഢനിശ്ചയവും ഹൃദയത്തിൽ ഊഷ്‌മള പ്രേമവുമായ് അവർ ഒരുമിച്ച് ലോകത്തെ നേരിടാനൊരുങ്ങി.

ഈ ഘട്ടത്തിലാണ് ഇപ്ററയിൽ അഭിപ്രായവ്യത്യാ സങ്ങളും ആശയസംഘർഷങ്ങളും ഉടലെടു ത്തത്. ഇടതുപക്ഷക്കാരുടെയും പുരോഗമന സാഹിത്യകാരന്മാരുടെയും കലയോടും സാഹിത്യത്തോടുമുള്ള സമീപനത്തെ ഘട്ടക്ക് ചോദ്യംചെയ്തു. ഘട്ടക്കിനെ ട്രോട്സ്കിയി സ്ററായി മുദ്രകുത്തുകയും അദ്ദേഹത്തിൻ്റെ നിലപാടിനെ തള്ളിപ്പറയുകയും, കടുത്ത ശത്രു തയോടെ നേരിടുകയും, പാർട്ടിയിൽനിന്നും പുറംതള്ളുകയും ചെയ്തു.

ബോബെയിലെ ഫിലിംലോകത്തു ചെന്ന് ‘മധുമതി’ ‘മുസാഫിർ’ എന്നീ സിനിമകൾക്ക് തിരക്കഥയെഴുതിയെങ്കിലും, ആ കച്ചവട ലോകത്തിൽ തളയ്ക്കപ്പെടുന്നതായിരുന്നില്ല ഘട്ടക്കിന്റെ മനസ്സ് അദ്ദേഹം പാർട്ടിയിലേക്ക് തിരിച്ചു പോകാനാഗ്രഹിച്ചു. 1956 ജനവരി ഒന്നിന് സുരമയെഴുതിയ ഒരു കത്തിൽ ഇങ്ങിനെ കാണുന്നു. ‘എൻറെ പാർട്ടി എനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്നതിനോ ട് പൊരുത്തപ്പെടാൻ എനിക്കാവുന്നില്ല- എന്റെ ഒരേയൊരു ആദർശം എന്നിൽനിന്നും പിടിച്ചു മാറ്റപ്പെട്ടിരിക്കുന്നു… പാർട്ടി അതിൻറ തെറ്റു കളും പോരായ്മകളും തിരുത്തും, എന്നെ ശരിയാംവിധം മനസ്സിലാക്കും… വീണ്ടും സജീവവും ആവേശം നിറഞ്ഞതുമായ പ്രവർത്തനങ്ങൾ എന്നെ മൂടം. ഇതില്ലാതെ, എനിക്ക് ജീവിതത്തിൽ യാതൊരു ആനന്ദവും നേടാനാവില്ല….. നാമെല്ലാം പാർട്ടിയിലേക്കും ജനങ്ങളിലേക്കും തിരിച്ചുപോവണം.

Meghe Dhaka Tara

ഫലവത്താവാത്ത രണ്ടുമൂന്നുശ്രമങ്ങൾക്കു ശേഷം “അജാന്ത്രിക്ക് ” പുത്തിയാക്കുന്നതിൽ അദ്ദേഹം വിജയിച്ചു. എന്നാൽ അന്നു ഒരുലക്ഷത്തി മുപ്പത്തി അയ്യായിരം രൂപ ചിലവഴിക്കപ്പെട്ട ആസിനിമ ഒരു പ്രദർശന പരാജയമായിരുന്നു. ഇതിനു ശേഷം മറ്റു പലശ്രമങ്ങളും നടത്തിയെങ്കിലും 1958ൽ “ബാരിദേക്കെപാലിയെ ” പൂത്തിയാക്കാനെ കഴിഞ്ഞുള്ള . പക്ഷേ അതിന്നും “അജാന്ത്രിക്കി” ന്റെ അനുഭവമായിരുന്നു. എന്നാൽഅടുത്ത മൂന്നുവർഷങ്ങളിൽ മേഘേ ധാക്കാ താരാ (1960) കോമൾ ഗാന്ധാർ (1861) സുവർണ്ണരേഖ (1862) എന്നിവ അഭൂതപൂർവ്വ മായ വേഗതയോടെ പൂത്തിയാക്കുന്നതിൽ വിജയിച്ചു. പക്ഷെ “മേഘേ ധാക്ക താര” യൊഴിച്ച് മറെറാന്നും പ്രദർശനവിജയം നേടിയില്ല. തുടർച്ചയായ പ്രദർശന പരാജയം, വിജയിക്കാത്ത സംവിധായകൻ എന്ന മുദ്ര നൽകി, ഇത് ഒററപ്പെടലിനും ആത്മഹത്യാ പ്രവണതക്കും, അവസാനം മദ്യം വിസ്‌മൃതി യിലേക്കും അദ്ദേഹത്തെ നയിച്ചു. അങ്ങിനെ 36 വയസ്സോടുകൂടി, കത്തിയെരിയുന്ന, വിപ്ലവകാരിയായ ആ ചലചിത്രകാരൻ സിനിമാലോകത്തുനിന്നും പിൻമാറു കയായിരുന്നു.

64.65ൽ, പൂനാഫിലിം ഇൻസ്റ്റിട്യൂട്ടിലെ വൈസ് പ്രിൻസിപ്പാളായിരിക്കെ, അവിടത്തെ വിദ്യാ ത്ഥികളോടൊത്തു നിമ്മിച്ച “Rendezvous ” , “Fear ” എന്നീ പടങ്ങളിലും “My Lenin ” ( 70) “പുരളിയാർ ചൗ” (70) “യെഹ്‌ കിയുൻ” (70) “ദബർഗതി പത്മ ” (71) എന്നീ ഡോക്യുമെൻ്ററി കളിലും ഘട്ടക്കിന്റെ സിനിമാജീവിതം ഒതുങ്ങി നിന്നു. ഇതിന്നിടയിൽ 1979ൽ ദീർഘ കാല ചികിൽസക്കായി കൽക്കത്താ മെൻ്റൽ ഹോസ്പിററലിൽ പ്രവേശിക്കപ്പെട്ടു. അവിടത്തെ 7 മാസ ക്കാലത്തിന്നിടയിൽ ഒരുനാടകമെഴുതുകയും അന്തേവാസികളെ ക്കൊണ്ട് അഭി നയിച്ചവതരിപ്പിക്കുകയും ചെയ്തു.

1970-71ൽ സുരമ ഘട്ടക്കുമായി പിരിയാൻ തീരുമാനിക്കയും സയിൻതിയായിൽ സ്കൂൾടീച്ചറായ് പോവുകയും ചെയ്തു പോവുമ്പോൾ സുരമ ചോദിച്ച “ഞാൻ നിങ്ങൾക്കെന്താണ് വിട്ടുപോവേണ്ടത്? ‘എൻറെ സ ഗീതറിക്കാഡ് കളം പുസ്തകങ്ങളും ‘ ‘ഇല്ല, ഞാനത് നിങ്ങൾക്കുനല്ലകയാണെങ്കിൽ മദ്യത്തിനു വേണ്ടി അത് വില്ക്കപ്പെടും. ഇല്ല, അത് ചെയ്യാൻ ഞാൻ വിസമ്മതിക്കുന്നു. അത് നമ്മുടെ മകനുവേണ്ടി സൂക്ഷിക്കുന്നതാണ് നല്ലത് അവനു പ്രായമാകുമ്പോൾ, ആ പുസ്തകങ്ങൾ വായിക്കട്ടെ. റിക്കാർഡുകൾ കേൾക്കട്ടെ’. ‘ശരി, ശരി, നിൻ്റെ ഇഷ്ടം പോലെ, എന്നാൽ ആ ഫാൻ എനക്കുവേണ്ടി വിട്ടേക്കൂ.” വൈകാതെ നിർമ്മിച്ച “ജൂക്തിതക്കോ ആർ ഗപ്പോ” യിൽ ഈ സംഭാഷണം നമുക്കു കേൾക്കാം.

72-76 കാലങ്ങളിൽ ബംഗ്ലാദേശിൽ നിന്നെടുത്ത ‘തിതാഷ് എക്തി നദീർനാം’ (1973)ലൂടെയും FFCI സാമ്പത്തികസഹായം നല്ലിയ “ജുക്‌തി തക്കോആർഗപ്പോ ” (1974) യിലൂടെയും ഘട്ടക്ക് വീണ്ടും സിനിമാലോകത്തെത്തി ക്ഷയരോഗത്തിലൂടെ, മഞ്ഞപ്പിത്ത ത്തിലൂടെ തൊണ്ടയിലെ ട്യൂമറിലൂടെ മരണം അദ്ദേഹത്തെ കീഴടക്കാൻ ശ്രമിച്ചെങ്കിലും, വിശ്രമത്തിനുകീഴടങ്ങാൻ കൂട്ടാക്കാതെ വേദനയുടെ ശരശയ്യയിൽ കിടന്നുകൊണ്ട്. രണ്ടു പടങ്ങളും അദ്ദേഹം പൂർത്തിയാക്കി.

51-ാം വയസ്സിൽ, 1976 ഫിബ്രവരി 6ന് ഋത്വിക്ക് ‌ഘട്ടക്ക് അന്തരിച്ചു.

***

ഋത്വിക് ഘട്ടക്കിന്റെ സിനിമ പ്രദര്‍ശനത്തിന്റെ ഭാഗമായി 1989ല്‍ കോഴിക്കോട്‌ കള്‍ച്ചറല്‍ സര്‍ക്കിള്‍ പ്രസിദ്ധീകരിച്ച ബുള്ളറ്റിനില്‍ നിന്ന്…

സമ്പാദകന്‍ : സ്‌കറിയ മാത്യു


 

Ritwik Ghatak Films

 

Nagarik 1977
Ramkinkar 1975
Reason,Debate and a Story 1974
A River Called Titas 1973
Durbar Gati Padma 1971
Where the Padama Flows 1971
Where the Padma 1971
Amar Lenin 1970
Puruliar Chhou Nritya 1970
Yeh Kyun ?1970
Scientists of Tomorrow 1967
Fear 1965
Rendezvous 1965
Subarnarekha 1965
Ustad Alauddin Khan 1963
Scissors 1962
Komal Gandhar 1961
The Cloud – Clapped Star 1960
Kato Ajanare 1959
Bari Theke Paliye 1958
Pathetic Fallacy 1958
Adivasiyon Ka Jeevan Srot 1955
Bihar Ke Darshaniya Sthan 1955
Oraon 1955
The Life of the Adivasis 1955
Naramedh Yagna 1954
Be Deni 1951

***

No Comments yet!

Your Email address will not be published.