Skip to main content

രക്തസാക്ഷ്യം

മോനേ,
ഇതു നീയോ!!

അവിശ്വാസത്തിൻ കണ്ണീരിറ്റോടെ
അമ്മ ചോദിച്ചു..

ഏട്ടാ,
ഇത്…

തൊണ്ടയിൽ കുരുങ്ങിയ വാക്കുകളിൽ
പെങ്ങളുടെ വിങ്ങൽ..

എട കള്ളാ!!
കൂട്ടുകാരുടെ അശ്ലീലച്ചിരി..

നടവഴിയിൽ കണ്ടവരുടെ
ഇടങ്കൺ നോട്ടം, മുറുമുറുപ്പും…

ആരോടും ഒന്നുംമിണ്ടിയില്ല…
എന്തു പറഞ്ഞാലും
ആര് വിശ്വസിക്കാൻ…

അടഞ്ഞമുറിയിൽ,
മൗനത്തിന്റെ മരവിപ്പ്…

വീർപ്പുമുട്ടലിനൊടുക്കം
മുറിയിൽ ശരീരമഴിച്ചിട്ട്
അവൻ കാണാമറയത്തേക്ക്…

***

No Comments yet!

Your Email address will not be published.