Skip to main content

മാർച്ച് 13 – മലയാള സിനിമയിലെ ആദ്യ വനിതാ നിർമാതാവ്, ആരിഫ ഹസ്സൻ ഓർമ ദിനം

മലയാളത്തിൽ ആദ്യമായി ആരിഫ എന്റർപ്രൈസസിന്റെ ബാനറിൽ സിനിമ നിർമിച്ച കലാസ്നേഹിയ വനിതയാണ് ആരിഫ ഹസ്സൻ (1945 – 2021). സംവിധായകനും, നിർമ്മാതാവുമായിരുന്ന ഭർത്താവ് ഹസന്റെ പ്രചോദനത്തിലും സഹകരണത്തിലും പെരിയാർ, ചഞ്ചല, ടൂറിസ്റ്റ്ബംഗ്ലാവ്, അഷ്ടമിരോഹിണി, വനദേവത, കാമധേനു, അമ്മായിയമ്മ, സൊസൈറ്റി ലേഡി, ചക്രായുധം, അവശ നിരപരാധി, സ്‌നേഹബന്ധം, ബെൻസ് വാസു, മൂർഖൻ, കാഹളം, ഭീമൻ, തടാകം, അനുരാഗ കോടതി, അസുരൻ, ജനകീയ കോടതി, രക്ഷസ്, രാധയുടെ കാമുകൻ, നേതാവ്, അഷ്ടബന്ധനം, ശുദ്ധമദ്ദളം, സാമ്രാജ്യം, തമിഴ് സിനിമ നാംഗിൾ എന്നീ 26 ചിതങ്ങൾ നിർമ്മിച്ചു.

പി ജെ ആന്റണിയുടെ സംവിധാനത്തിൽ പെരിയാർ എന്ന സിനിമയിലൂടെ നാടക നടനായിരുന്ന തിലകനും ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിൽ സുജാതയെ ആദ്യമായി പിന്നണി പാടിച്ചതും ഉണ്ണിമേരിക്ക് അഷ്ടമിരോഹിണി എന്ന ചിത്രത്തിലൂടെയും ഭീമൻ രഘുവിന് സിനിമയിൽ അവസരം നല്‍കിയതും ആരിഫയാണ്.

ജോഷി എന്ന സംവിധായകൻ വരവറിയിച്ചത് ആരിഫ നിർമ്മിച്ച മൂർഖൻ എന്ന സിനിമയിലൂടെയാണ്. ആരിഫയുടെ അഞ്ചു ചിത്രങ്ങൾ ഭർത്താവ് ഹസനാണ് സംവിധാനം ചെയ്തത്. ബെൻസ് വാസു, ഭീമൻ, അസുരൻ, നേതാവ്, രക്ഷസ് എന്നിവയാണ് ആ ചിത്രങ്ങൾ.

റിഷി, നരകാസുരൻ, സാമ്രാജ്യം-2, തീഹാര്‍, ഉണ്ട, അടുത്ത ഘട്ടം (തമിഴ്) എന്നീ ആറു പടങ്ങൾ നിർമ്മിച്ച മകൻ അജ്മൽ ഹസനും സിനിമാ രംഗത്താണ്.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.