കാലടി: കവി പി ബി ഹൃഷികേശന്റെ “ണം എന്നൊരു പ്രാർത്ഥന” എന്ന കവിതാസമാഹാരം കാലടി ശ്രീശങ്കരാചാര്യ സംസ്കൃതസർവകലാശാല മലയാള വിഭാഗം മുൻമേധാവി ഡോ. കെ വി ദിലീപ്കുമാർ പ്രകാശനം ചെയ്തു. കാലടി എസ് എൻ ഡി പി ലൈബ്രറിയിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്തംഗം ശാരദ മോഹൻ ഉദ്ഘാടനം ചെയ്തു. കവി മഞ്ജു ഉണ്ണികൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. നിരൂപകൻ വർഗീസ് ആന്റണി പുസ്തകത്തെ പരിചയപ്പെടുത്തി. ലൈബ്രറി പ്രസിഡന്റ് അഡ്വ. കെ.ബി സാബുവിന്റെഅധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ.സുരേഷ് മൂക്കന്നൂർ, കാലടി എസ് മുരളീധരൻ, എം വി ജയപ്രകാശ് എന്നിവർ സംസാരിച്ചു. പി ബി ഹൃഷികേശൻ മറുപടിപ്രസംഗം നടത്തി. എസ്.സുരേഷ്ബാബു, കൈരളി പ്രസാദ് എന്നിവർ കവിതകൾ ആലപിച്ചു.
******
No Comments yet!