Skip to main content

സാംസ്‌കാരിക ഫാസിസത്തിനെതിരായ ജനകീയ മുന്നേറ്റങ്ങള്‍ ഉണ്ടാകണം

കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ കള്‍ചറല്‍ ഫോറം മധു മാസ്റ്റര്‍ സ്മാരക നാടക പുരസ്‌കാരം ഓള്‍ ഇന്ത്യ റവലൂഷനറി കള്‍ചറല്‍ ഫോറം കണ്‍വീനര്‍ തുഹിന്‍ നാടകപ്രവര്‍ത്തകന്‍ ഗോപാലന്‍ അടാട്ടിന് നല്‍കുന്നു

മനുവാദ – നവ ഹിന്ദുത്വ സംസ്‌കാരം നമ്മുടെ ജീവിതത്തില്‍ ആഴത്തില്‍ പിടിമുറുക്കിയിരിക്കുന്ന ഫാസിസ്റ്റ് കാലത്ത് ജനകീയ മുന്നേറ്റങ്ങളിലൂടെ വലിയ പ്രതിരോധം ഉയര്‍ന്നു വരേണ്ട അനിവാര്യമായ കാലമാണിതെന്ന് റവലൂഷണറി കള്‍ച്ചറല്‍ ഫോറം ദേശീയ കണ്‍വീനര്‍ തുഹിന്‍ അഭിപ്രായപ്പെട്ടു.

ഓള്‍ ഇന്ത്യ റവലൂഷനറി കള്‍ചറല്‍ ഫോറം കണ്‍വീനര്‍ തുഹിന്‍ സംസാരിക്കുന്നു

കള്‍ച്ചറല്‍ ഫോറം കേരളയുടെ മൂന്നാമത് മധുമാസ്റ്റര്‍ നാടക പുരസ്‌കാരം പ്രസിദ്ധനാടക നടന്‍ ഗോപാലന്‍ അടാട്ടിന് നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂലധനവും – മനുസ്മൃതിയും സന്ധി ചെയ്യുന്ന അധികാര വ്യവസ്ഥ അത്രമേല്‍ ഭീകരമായ ഇന്ത്യയില്‍ ജനാധിപത്യം എന്നത് ഒരു പാഴ്‌വാക്കായി മാറിത്തീരുകയാണ്.

ഗോപാലന്‍ അടാട്ട്‌

വി.എ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അപ്പുണ്ണി ശശി, രാംദാസ് കടവല്ലൂര്‍, പ്രേം ചന്ദ്, കബീര്‍ കാട്‌ലാട്ട്, പി.എന്‍ പ്രോവിന്റ്, ഷെമി, ഡോ. ആശാ പ്രഭാകര്‍, വേണുഗോപാലന്‍ കുനിയില്‍, അഡ്വ. സുനില്‍ ജോസഫ്, മണികണ്ഠന്‍ മൂക്കുതല എന്നിവര്‍ സംസാരിച്ചു.

തിയറ്റര്‍ സ്‌കെച്ചസ് നാടകം

തുടര്‍ന്ന് ഗോപാലന്‍ അടാട്ടും ജോസ് പി. റാഫേലും ചേര്‍ന്ന് അവതരിപ്പിച്ച തിയറ്റര്‍ സ്‌കെച്ചസും, രാംദാസ് കടവല്ലൂര്‍ സംവിധാനം ചെയ്ത ‘സത്യപ്പുല്ല്’ ഡോക്യുമെന്ററി സിനിമയും പ്രദര്‍ശിപ്പിച്ചു.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.