മുംബൈ നഗരത്തിന്റെ കാണാക്കാഴ്ചകൾ എഴുതിയ, കണക്കൂർ ആർ സുരേഷ്കുമാറിന്റെ പുതിയ നോവൽ ദൈവികം മുംബൈയിൽ ചെമ്പൂരിലെ ആദർശ വിദ്യാലയത്തിൽ വച്ച് പ്രകാശനം ചെയ്തു. ഞായറാഴ്ച നടന്ന മലയാള ഭാഷ പ്രചാരണ സംഘത്തിന്റെ, പതിമൂന്നാം മലയാളോത്സവത്തിന്റെ സമാപന ചടങ്ങിലായിരുന്നു പ്രകാശനം. പ്രശസ്ത എഴുത്തുകാരിയും സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ നന്ദിനി മേനോൻ പ്രകാശനം നിർവ്വഹിച്ചു. മലയാളോത്സവം കൺവീനർ അനിൽ പ്രകാശ് ആദ്യ കോപ്പി ഏറ്റുവാങ്ങി. ചടങ്ങിൽ റീന സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പുസ്തകം പരിചയപ്പെടുത്തി സംസാരിച്ച തുളസി മണിയാർ ദൈവികം നഗരത്തിന്റെ തികച്ചും വേറിട്ടൊരു ആഖ്യാനമാണ് എന്ന് പറഞ്ഞു. ദൈവത്തെ കുറിച്ചുള്ള അന്വേഷണത്തിൽ വായനക്കാരനും ഭാഗമാകുന്നുണ്ട് ഈ നോവലിൽ എന്ന് അവർ വ്യക്തമാക്കി. ചിന്ത പബ്ലിഷേഴ്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ.
*****
No Comments yet!