സുഗന്ധം കൊണ്ടോ കടും നിറങ്ങൾ കൊണ്ടോ ആരെയും വശീകരിക്കാൻ ശ്രമിക്കാത്ത വസന്ത സങ്കൽപ്പങ്ങളിലൊന്നുമില്ലാത്ത ചില പൂക്കളുണ്ട്. കവിതകളും.
-എന്നുടെയൊച്ച വേറിട്ടു കേട്ടുവോ -എന്ന് ആകുലപ്പെടുന്ന കുടിയൊഴിക്കലിലെ കാമുകി തന്നെയാണ് കലാകാരരെല്ലാം. അവരെ സംബന്ധിച്ച് അത് പ്രഥമവും പ്രധാനവുമായ സംഗതിയാണു താനും.
“ശാന്തമായി ഒഴുകുന്ന പുഴ” – രാജേന്ദ്രൻ പടിഞ്ഞാറെ കരമ്മലിൻ്റെ ശൂന്യവൃത്തങ്ങൾ എന്ന കവിതാസമാഹാരത്തിലെ കവിതകളെ ഒറ്റ വാചകത്തിൽ ഇങ്ങനെ നിർവ്വചിക്കാം. പക്ഷേ ആ പുഴ ജീവിക്കുന്നത് ഒരിക്കൽ കരകവിഞ്ഞൊഴുകിയതിൻ്റെ ഓർമ്മയിലാണ്. പുഴകൾ ചിലപ്പോൾ പുറകോട്ടും ഒഴുകാറുണ്ട്. വാക്കു ചുരുക്കുമ്പോൾ നിവർന്നു വരുന്ന കവിതകളാണവ. വാക്കുകളെ കൊണ്ട് നൃത്തം ചെയ്യിക്കലാണല്ലോ കവിതയെഴുത്ത്.

ഡോ. രാജേന്ദ്രന് പടിഞ്ഞാറെ കരമ്മല്
പുരുഷാർത്ഥം എന്ന കവിതയിൽ ആയുസ്സിൻ്റെ ദൈർഘ്യം പൂക്കളെ കൊണ്ടളന്നവരാണ് ശലഭങ്ങൾ – ഇവിടെ ഭാഷയുടെ നടനമുണ്ട്. മലയാളകവിതാപാരമ്പര്യത്തിലേയ്ക്
പൊരുൾ എന്ന കവിതയിൽ ജീവിതത്തിൻ്റെ പൊരുളുണ്ട്. – മരണത്തെ പ്രണയിക്കുമ്പോൾ / ജീവിതം അരസികനായ പങ്കാളിയായി തോന്നുന്നു – വാക്കിലെയും നോക്കിലെയും ചുഴികളെ കുറിച്ച് ‘ജലതന്ത്ര’ത്തിൽ ഓർമ്മപ്പെടുത്തലുണ്ട്. തന്നിലേക്ക് വലിച്ച് ചേർത്ത് ആഴങ്ങളിൽ ഉപേക്ഷിക്കുന്ന തന്ത്രമാണത്. മനുഷ്യസ്വഭാവത്തിൻ്റെ സങ്കീർണതയിലേക്ക് ഒരെത്തിനോട്ടം കവിത നിർവ്വഹിക്കുന്നു. ജലം എന്ന കവിത ഇതിന് മറ്റൊരുദാഹരണമാണ്.
എൻ്റെ കടൽ / എന്ന് പറയുമ്പോൾ / കടൽ എൻ്റേതാവുകയല്ല / ……ഞാൻ കടലാവുകയാണ്. ‘കാഴ്ച’ യിൽ ദർശന വിശാലതയുണ്ട്. കവിത ഒറ്റക്കാഴ്ചയ്ക്കുമപ്പുറം പല കാഴ്ചകളിലേക്ക് പരുവപ്പെടുന്നു. പുറമെ കാണുന്നതല്ല – ഉള്ളിലേക്ക് എടുക്കുന്നതാണ് യഥാർത്ഥ കാഴ്ചയെന്ന് ഈ കവിത തെളിയിക്കുന്നുണ്ട്.’പ്രണയലാഭ-
മാപിനികളുടെ ജാലവിദ്യയായി തിരിച്ചറിയുന്നു. അകലത്തെ മറികടക്കാൻ പ്രണയികൾ പല ഉപാധികൾ സ്വീകരിക്കുന്നവരാണല്ലോ. ഇവിടെ കവി പറഞ്ഞു തരുന്ന മറ്റൊരു മാർഗ്ഗമുണ്ട്. ആകാശം / അടുത്താവാൻ / നക്ഷത്രങ്ങളെ / പ്രണയിച്ചാൽ മതി.
മനുഷ്യർ തമ്മിലുള്ള സൗഹൃദത്തിൻ്റെ ഒന്നാം ഉടമ്പടിയാണല്ലോ പുഞ്ചിരി –
സുഹൃത്തിന് എന്ന കവിതയിൽ പക്ഷേ ഒരു ഓർമ്മപ്പെടുത്തൽ വേണ്ടി വന്നിരിക്കുന്നു. – “നിനക്ക് ചിരിക്കാൻ അറിയാമായിരുന്നു”. വേദനയും പരിഹാസവും നിറഞ്ഞ ഒരു ഓർമ്മപ്പെടുത്തലാണത്. പോയ കാലങ്ങളിലേയ്ക്കൊരു തിരിഞ്ഞുനോട്ടവും -ആരണ്യകം ,ആത്മസഖി എന്നീ കവിതകൾ.
അതിർത്തിയിലെ പൂവ് എന്ന കവിത വീടുകൾക്കുമപ്പുറം രാജ്യങ്ങൾക്കപ്പുറത്തേക്ക് നീളുകയാണ്. അവകാശ തർക്കത്തിനിടയിൽ അതിർത്തിയിലെ പൂവിൻ്റെ സുഗന്ധം വഴിമുട്ടി നിൽക്കുകയാണ്. പൂവിൻ്റെ നിറമാകട്ടെ അവകാശതർക്കത്തിൽ കറുത്തു പോയിരിക്കുന്നു. നിലവിലെ യുദ്ധ സാഹചര്യത്തിൽ പ്രസക്തമായ കവിതയാണിത് – ഭരണാധികാരികൾ തമ്മിലുള്ള യുദ്ധത്തിൽ പൊലിഞ്ഞു പോകുന്ന പാവം മനുഷ്യജീവനുകൾക്കാരാണ് ഉത്തരം പറയുക ! മുഖാമുഖം എന്ന കവിതയിൽ ഒരു പെണ്ണുണ്ട് – അഥവാ കുറേ പെണ്ണുങ്ങളുണ്ട് – കണ്ണാടിയോട് ചിരിക്കുകയും കരയുകയും പരിഭവിക്കുകയും കലഹിക്കുകയും ചെയ്യുന്ന പെണ്ണ് – അവൾ ലോകത്തോട് പൊരുത്തപ്പെടുന്നതു തന്നെ കണ്ണാടി വഴിയാണ് – പാതി മനസ്റ്റോടെയെങ്കിലും . അവൾക്ക് കണ്ണാടി അവളെ കേൾക്കുന്ന ഒരാളാണ്. പക്ഷേ ലോകം പഴിക്കുന്നത് ഇങ്ങനെ – പെണ്ണിന് കണ്ണാടി നോക്കാനേ നേരമുള്ളു. പെണ്ണു നോക്കുന്നത് അവളുടെ പുറംചന്തം മാത്രമല്ലെന്നും അകത്തേക്കുള്ള നോട്ടമാണെന്നും ആരും അറിയുന്നില്ല.
ഒന്നി
സ്വം അവളവളെ കുറിച്ചുള്ള എഴുത്താണ്. അവൾ പറയുന്നതും പരിഭവിക്കുന്നതും പരാതിപ്പെടുന്നതും കലഹിക്കുന്നതും അവളോട് തന്നെയാണ്. നടപ്പിലും ഇരിപ്പിലും അവൾക്ക് ഇഷ്ടം അവളെ തന്നെയാണ് . അവൾ അന്വേഷിക്കുന്നതും അവളെ തന്നെയാണ്.
അല്ലെങ്കിലും അവളെ കേൾക്കാൻ , അറിയാൻ അവളോളം ആർക്കാണ് സാധിക്കുക –
മുന്നിലൊരു ശത്രു എപ്പോഴുമുണ്ടായിരിക്കുന്നത് ഒരു തരം സുഖമാണ്. അത്തരം വിചിത്രമായ സുഖത്തിനു നേരെയുള്ള ആക്ഷേപഹാസമാണ് ശത്രുസമൃദ്ധം എന്ന കവിത – എല്ലാ ദിവസവും ശത്രുവിനെ പ്രതീക്ഷിച്ച് പുറത്തിറങ്ങുന്ന അവസ്ഥ എത്ര വിചിത്രമാണെന്ന് നോക്കൂ – പരിചിതൻ്റെ ചിരി കളിയാക്കലായി ധരിക്കുന്നത് / അയൽക്കാരൻ്റെ സാന്ത്വനം സാഡിസമായി നിർവ്വചിക്കുന്നത് എല്ലാം അത്തരത്തിലൊരു മനോഭാവത്തിൻ്റെ പ്രതിഫലനമാണ്.
ഞാ
നീ എന്ന കവിത നോക്കൂ –
ഒരു കടൽ അപ്രസക്തമാകാൻ
മറുതീരത്ത്
നിൻ്റെ സാന്നിദ്ധ്യം മാത്രം മതി.
അല്ലെങ്കിലും പ്രണയിക്കുന്നവർ അത്രയ്ക്കും ഉറപ്പിലാണല്ലോ ജീവിക്കുന്നത്. ജീവിതാസക്തിയുടെ പാനപാത്രം അവർ ചുണ്ടോട് ചേർത്തിരിക്കുന്നു.
പറയാതെ പോയ
പ്രണയത്തോളം വരില്ല
ഒരു വീഞ്ഞും.
കാലം തുറക്കാത്ത
ഉള്ളം കനക്കുന്ന ലഹരി –
പറഞ്ഞ പ്രണയങ്ങളെല്ലാം മിക്കവാറും കുടുംബ കലഹങ്ങളായി നമുക്കു മുന്നിൽ നിരന്തരം തുടരുന്നുമുണ്ടല്ലോ.
അനുരാഗികൾ എന്ന കവിതയിൽ പ്രണയികൾ നടക്കുന്നത് വഴികളിലൂടെയല്ല, പൂന്തോട്ടങ്ങളിലൂടെയാണ്. എല്ലാ പൂക്കളേയും തലോടി ചെടികളോടും പൂമ്പാറ്റകളോടും കിന്നരിച്ചാണ് അവർ നടക്കുന്നത്. വിരിഞ്ഞു നിൽക്കുന്ന നിറങ്ങളിൽ അവർ സ്വയം മഴവില്ലുകളായി മാറും. പ്രണയിക്കുന്നവർ കടന്നുപോകുന്ന വഴികൾ പൂന്തോട്ടങ്ങളായി മാറുന്നു. വിഭാവാനുഭാവ വ്യഭിചാരീ സംയോഗാത് രസനിഷ്പത്തി എന്നു പറയാം. പ്രണയികൾ മീൻമാർക്കറ്റിലൂടെ നടക്കുമ്പോൾ അത് സുഗന്ധവാഹിയായ പൂന്തോട്ടമാകുന്നു. പ്രണയം നഷ്ടപ്പെടുമ്പോൾ പൂന്തോട്ടത്തിലൂടെ നടക്കുമ്പോഴും അത് മീൻ ചന്തയായി അനുഭവപ്പെടുന്നു. അതാണ് പ്രണയത്തിൻ്റെ രാസവിദ്യ, രസവിദ്യയും. വലിയൊരു തിരിച്ചറിവാണ് പ്രണയ സത്യം എന്ന കവിത –
പ്രണയിക്കുന്നവർ മറ്റുള്ളവരെപ്പോലെയല്ല
അവർ അവരെപ്പോലെയുമല്ല.
കുറിയ്ക്കു കൊള്ളുന്ന ഹാസ്യമുള്ള കവിതയാണ് കുരുക്ക്
– എല്ലാം ഉപക്ഷിച്ച് പോകുന്നവനെ
അലോസരപ്പെടുത്താൻ
ഒരു ബോർഡ് / വീട്ടിലെ ഊണ് – എന്നാൽ പിന്നെ ഊണും കഴിഞ്ഞിട്ട് പോയാൽ മതി എന്നേ ആരും വിചാരിക്കൂ. നിങ്ങൾ ബുദ്ധനല്ലാത്തിടത്തോളം കാലം. പക്ഷേ കവി ബുദ്ധനാകുന്ന ഒരിടമുണ്ട്. മൃതി ചിന്തകൾ എന്ന കവിതയിലാണത്. പകൽ സുന്ദരമാണ് / അവസാനത്തെ പകൽ / കൂടുതൽ സുന്ദരമാണ്. ഓരോ പകലും അവസാനത്തെ പകലാണ്.
– പകൽ കൂടുതൽ സുന്ദരമാക്കാനുള്ള സൂത്രവിദ്യ കവി പകരുന്നിടത്ത് ധ്യാനാത്മകതയുണ്ട്. നിമിഷത്തിൽ ജീവിക്കുക. ഇന്നിൽ ജീവിക്കുക. ഓരോ തുള്ളി വെള്ളവും രുചിച്ചിറക്കുക എന്ന ജീവിതാനന്ദ തത്ത്വമുണ്ട് ഈ കവിതയിൽ.
അതികാൽപ്പനി

രാജേന്ദ്രൻ പടിഞ്ഞാറെ കരമ്മൽ എഴുതിയ ശൂന്യവൃത്തങ്ങൾ എന്ന ഈ കവിതാ സമാഹാരത്തിൽ നൂറ്റിപ്പതിനൊന്ന് കവിതകളുണ്ട്. ഇതിലെ മൊത്തം കവിതകളുടെ ദർശനം ഉൾച്ചേരുന്ന കവിതയാണ് നീരവം’ – ചെറു ജീവികൾ സഞ്ചരിക്കുന്നു. ഇലയനക്കാതെ മരമനക്കാതെ കാടിളക്കാതെ…..ഇലയറിഞ്ഞ് മരമറിഞ്ഞ് കാടറിഞ്ഞ് ……. ചെറുജീവികളുടെ ജീവിത ദർശനം ചെറുതല്ല. ഒരു കവിതയും ചെറുതല്ലാത്തതു പോലെ.
ശൂന്യവൃത്തങ്ങള്
രചന : ഡോ. രാജേന്ദ്രന് പടിഞ്ഞാറെ കരമ്മല്
പ്രസാധനം : ഹോണ്ബില് പബ്ലിക്കേഷന്സ്, തൃശൂര്
വില :175 രൂപ







No Comments yet!