1998 മുതല്‍ വി ടി ഗോപാലകൃഷ്ണന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ 27മത് വി ടി ഗോപാലകൃഷ്ണന്‍ സ്മാരക പുരസ്കാരം ടി കെ മുരളീധരന് സമ്മാനിച്ചു. മുംബൈ സാഹിത്യവേദിയില്‍ അവതരിപ്പിച്ചതില്‍ നിന്നും തെരഞ്ഞെടുത്ത മികച്ച കവിതകള്‍ക്കാണ് പുരസ്കാരം. എഴുത്തുകാരന്‍ സുഭാഷ്ചന്ദ്രന്‍, വി കെ ശ്രീരാമന്‍, പ്രൊഫ. പി എ വാസുദേവന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
മുംബൈ മലയാളികൾക്ക് വാരികകളും മാഗസിനുകളുമെല്ലാം സുലഭമല്ലാതിരുന്ന കാലത്ത് ഭാഭ അറ്റോമിക് എനർജി & കെമിക്കൽ എഞ്ചിനീയറിങ്ങ് ഡിവിഷനിലെ മലയാളികളെ സംഘടിപ്പിച്ച് വി ടി ഗോപാലകൃഷ്ണൻ മാഗസിൻ ക്ലബ്ബ് രൂപീകരിച്ചു. കേരളത്തിലേയും മുംബൈയിലേയും ശാസ്ത്രപരിഷത്തുകൾ ആരംഭിക്കുന്നതിനു മുൻപേ രൂപീകരിച്ച ‘ബോംബെ ശാസ്ത്ര സാഹിത്യപരിഷത്തി’ന്റെ സ്ഥാപകാംഗവും അതിന്റെ ആദ്യത്തെ പരിശോധകസമിതി അധ്യക്ഷനുമായിരുന്നു വി ടി ഗോപാലകൃഷ്ണൻ. ‘മുംബൈ സാഹിത്യവേദി’ സ്ഥാപകാംഗം, ആദ്യ കൺവീനർ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. 1969ൽ പ്രസിദ്ധീകരിച്ച വി.ടി യുടെ ആദ്യ നിരൂപണഗ്രന്ഥമാണ് ‘മാംസനിബദ്ധമല്ല രാഗം’, ‘പ്രസാദം’ ‘ഉൾക്കാഴ്ച’ എന്നിവയാണ് മറ്റു രണ്ടു നിരൂപണഗ്രന്ഥങ്ങൾ.
തൃശൂരിൽനിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘എക്‌സ്പ്രസ്’ പത്രത്തിൽ ആഴ്ചയിലൊരിക്കൽ ‘അഭിമന്യൂ’ എന്ന തൂലികനാമത്തിൽ ‘ബോംബെ കത്ത്’ എന്ന കോളം ദീര്‍ഘകാലം എഴുതിയിരുന്നു. ജനശ്രദ്ധ ഏറെ പിടിച്ചുപറ്റിയ ഒരു കോളമായിരുന്നു അത്.
മുംബൈയിൽ നിന്നും പ്രസിദ്ധീകരിച്ച കലാകൗമുദി പത്രത്തിൽ ‘വരികൾക്കിടയിൽ’ എന്ന കോളവും എഴുതിയിരുന്നു. 1997 മാർച്ച് 9ന് കലാകൗമുദി പത്രത്തിൽ വന്ന ‘പല്ലും നഖവും പോയ നിരൂപണം’ വി.ടി എഴുതിയ അവസാന ലേഖനമായിരുന്നു. എം.പി. വീരേന്ദ്രകുമാറിന്റെ ‘രാമന്റെ ദുഃഖം’ എന്ന പുസ്തകത്തെപ്പറ്റി സുകുമാർ അഴീക്കോടും എം.പി. വീരേന്ദ്രകുമാറും തമ്മിലുള്ള വാദപ്രതിവാദത്തെ ആസ്പദമാക്കിയാണ് ഈ കോളം.
1937 ജൂണ്‍ ഒന്നാം തീയതി പാലക്കാട് വടക്കന്തറ സ്വദേശി കെ. ഗോവിന്ദൻനായരുടേയും വി.ടി. ദേവകിയമ്മയുടേയും മൂത്ത പുത്രനായാണ് വി ടി ഗോപാലകൃഷ്ണൻ ജനിച്ചത്. 1997 മാർച്ച് 5ന് അന്തരിച്ചു. അവിവാഹിതനായിരുന്നു.
വി.ടി. സ്മാരക പുരസ്‌കാര ജേതാക്കള്‍
1998 മുതല്‍ 2025 വരെ
1. സി. എന്‍. എന്‍. നായര്‍ (1998 ഒക്ടോബര്‍, 04)
വി. ടി. എന്ന ഏകാന്തപഥികന്‍ (പ്രബന്ധം)
പുരസ്‌കാര സമര്‍പ്പണം : പ്രൊഫ. പി. എ. വാസുദേവന്‍
2. മാനസി (1999 ഒക്ടോബര്‍, 02)
എഴുത്തുകാരിയും സമൂഹ ജീവിതവും (ലേഖനം)
പുരസ്‌കാര സമര്‍പ്പണം : മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി
3. ഡോ. എ. വേണുഗോപാല്‍ (2000 ഒക്ടോബര്‍, 01)
കേശവന്റെ വിലാപങ്ങള്‍ ഒരന്വേഷണം (പഠനം)
പുരസ്‌കാര സമര്‍പ്പണം: ശത്രുഘ്‌നന്‍
4. കെ.വി.മണിരാജ് (2001 ഒക്ടോബര്‍, 07)
ഇനി നമുക്ക് മരണത്തെക്കുറിച്ച് സംസാരിക്കാം
പുരസ്‌കാര സമര്‍പ്പണം : ഈയ്യങ്കോട് ശ്രീധരന്‍
ഒക്ടോബറില്‍ നടത്തിവന്നിരുന്ന വി.ടി. അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും മാര്‍ച്ച് മാസത്തിലേക്ക് മാറ്റി (2002 ഒക്ടോബര്‍ മുതല്‍)
5. ഹൃഷികേശന്‍ പി. ബി. (2003 മാര്‍ച്ച്, 02)
കവിതകള്‍
പുരസ്‌കാര സമര്‍പ്പണം : അക്ബര്‍ കക്കട്ടില്‍
വി. ടി. ഗോപാലകൃഷ്ണന്‍ സ്മരണിക 2003 പ്രകാശനം ശത്രുഘ്‌നന്‍ നിര്‍വ്വഹിച്ചു.
6. ഇ.ഐ.എസ്. തിലകന്‍ (2004 മാര്‍ച്ച്, 07)
നാടക കലയുടെ സൗന്ദര്യശാസ്ത്രം (ലേഖനം)
പുരസ്‌കാര സമര്‍പ്പണം : സി. രാധാകൃഷ്ണന്‍
7. എ. കെ. വി. നമ്പൂതിരി (2005 മാര്‍ച്ച്, 06)
മലയാളി മലയാള പത്രപ്രവര്‍ത്തനം (പ്രബന്ധം)
പുരസ്‌കാര സമര്‍പ്പണം : കാളിദാസ് പുതുമന
8. റിസിയോ രാജ് (2006 മാര്‍ച്ച്, 05)
വിഭക്തയുടെ രാഷ്ട്രീയവും സൗന്ദര്യ ശാസ്ത്രവും (പ്രബന്ധം)
പുരസ്‌കാര സമര്‍പ്പണം : മുണ്ടൂര്‍ സേതുമാധവന്‍
9. സന്തോഷ് പല്ലശ്ശന (2007 മാര്‍ച്ച്, 04)
കവിതകള്‍
പുരസ്‌കാര സമര്‍പ്പണം : ആലങ്കോട് ലീലാകൃഷ്ണന്‍
10. സുരേഷ് വര്‍മ്മ (2008 മാര്‍ച്ച്, 02)
ഗാന്ധി ചിക്കന്‍സ് (ചെറുകഥ)
പുരസ്‌കാര സമര്‍പ്പണം : എം. പി. വിരേന്ദ്രകുമാര്‍
വി. ടി. ഗോപാലകൃഷ്ണന്‍ സ്മരണിക 2008 (പ്രസാദം) പ്രകാശനം നോവലിസ്റ്റ് ബാലകൃഷ്ണന്‍ കഥാകാരി മാനസിക്കു നല്‍കി നിര്‍വ്വഹിച്ചു.
11. കെ. ഹരിനാരായണന്‍ (2009 മാര്‍ച്ച്, 01)
വിമര്‍ശന കലയിലെ സൗന്ദര്യ പ്രപഞ്ചം
പുരസ്‌കാര സമര്‍പ്പണം : പ്രഫ. പി. എ. വാസുദേവന്‍
12. നോവലിസ്റ്റ് ബാലകൃഷ്ണന്‍ (2010 മാര്‍ച്ച്, 07)
വായനയുടെ മാറിവരുന്ന അഭിരുചികള്‍ (പ്രബന്ധം)
പുരസ്‌കാര സമര്‍പ്പണം : മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ കെ. ശങ്കരനാരായണന്‍
13. സജി എബ്രഹാം (2011 മാര്‍ച്ച്, 06)
ഉന്നതങ്ങളെ ചുംബിക്കുന്ന കല (ലേഖനം)
പുരസ്‌കാര സമര്‍പ്പണം : യു. എ. ഖാദര്‍
14. കെ. പി. ചിത്ര (2012 മാര്‍ച്ച് 04)
കവിതകള്‍
പുരസ്‌കാര സമര്‍പ്പണം : കെ. പി. രാമനുണ്ണി
15. കെ. വി. ജെ. ആശാരി (മാര്‍ച്ച് 03, 2013)
കവിതകള്‍
പുരസ്‌കാര സമര്‍പ്പണം : പ്രൊഫ. വി. മധുസൂദനന്‍ നായര്‍
16. റോസിലി ജോയ് (മാര്‍ച്ച് 2, 2014)
കാറ്റേ നീ (ചെറുകഥ)
പുരസ്‌കാര സമര്‍പ്പണം : ആഷാ മേനോന്‍
17. സി.പി. കൃഷ്ണകുമാര്‍ (2015 മാര്‍ച്ച് 01)
സെല്യൂട്ട് (ചെറുകഥ)
പുരസ്‌കാര സമര്‍പ്പണം : ടി.ഡി. രാമകൃഷ്ണന്‍
18. ആര്‍. കെ. മാരൂര്‍ (2016 മാര്‍ച്ച് 06)
(ചെറുകഥ)
പുരസ്‌കാര സമര്‍പ്പണം : റഫീക് അഹമ്മദ്
19. സുധീര്‍ കെ. മുഹമ്മദ് (2017 മാര്‍ച്ച് 05)
കവിതകള്‍
പുരസ്‌കാര സമര്‍പ്പണം : യു. കെ. കുമാരന്‍
20. കണക്കൂര്‍ സുരേഷ് കുമാര്‍ (2018 മാര്‍ച്ച് 04)
പുരസ്‌കാര സമര്‍പ്പണം : സി. രാധാകൃഷ്ണന്‍
21. എന്‍. ശ്രീജിത്ത് (2019 മാര്‍ച്ച് 03)
കവിതകള്‍
പുരസ്‌കാര സമര്‍പ്പണം : കല്‍പ്പറ്റ നാരായണന്‍
22. ഉഴവൂര്‍ ശശി (2020 മാര്‍ച്ച് 01)
കവിതകള്‍
പുരസ്‌കാര സമര്‍പ്പണം : ടി. കെ. ശങ്കരനാരായണന്‍
23. ശ്രീപ്രസാദ് വടക്കേപ്പാട്ട് (2023 മാര്‍ച്ച് 05)
ചെറുകഥ
പുരസ്‌കാര സമര്‍പ്പണം : വയലാര്‍ ശരച്ഛന്ദ്ര വര്‍മ്മ
(കോവിഡ് മഹാമാരി കാരണം മൂന്നു വര്‍ഷത്തെ സൃഷ്ടികള്‍ ഒരുമിച്ചാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്)
24. പി. കെ. മുരളീകൃഷ്ണന്‍ (2024 മാര്‍ച്ച് 03)
കവിതകള്‍
പുരസ്‌കാര സമര്‍പ്പണം : അംബികാസുതന്‍ മാങ്ങാട്ട്
25. ടി. കെ. മുരളീധരന്‍ (2025 മാര്‍ച്ച് 02)
കവിതകള്‍
പുരസ്‌കാര സമര്‍പ്പണം : സുഭാഷ് ചന്ദ്രന്‍
*******
No Comments yet!