Skip to main content

സി.വി. ശ്രീരാമന്‍ സ്മൃതി പുരസ്‌ക്കാരം മനോജ് വെള്ളനാടിന്

പന്ത്രണ്ടാം സി.വി. ശ്രീരാമന്‍ സ്മൃതി പുരസ്‌ക്കാരം മനോജ് വെള്ളനാടിന്റെ ‘ഉടല്‍വേദം’ എന്ന കഥാസമാഹാരത്തിന്. 2025 ഒക്ടോബര്‍ 25 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് കുന്നംകുളം മുനിസിപ്പല്‍ ലൈബ്രറി അങ്കണത്തില്‍ ചേരുന്ന സി.വി.ശ്രീരാമന്‍ അനുസ്മരണ സമ്മേളനം എം.സ്വരാജ് ഉദ്ഘാടനം ചെയ്യും.

എ.സി. മൊയ്തീന്‍ എം.എല്‍.എ. അദ്ധ്യക്ഷനാവും. കെ.വി.സജയ് ‘സി.വി. ശ്രീരാമന്റെ കഥാലോകം’ എന്ന വിഷയത്തില്‍ സ്മാരക പ്രഭാഷണം നടത്തും. യോഗത്തില്‍ വെച്ച് പുരസ്‌കാരം മനോജ് വെള്ളനാടിന് സമര്‍പ്പിക്കും. എം. സ്വരാജ്, ടി.കെ. വാസു, കെ.എ. മോഹന്‍ദാസ്, വി.കെ. ശ്രീരാമന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.


ഉടല്‍ വേദം
രചന : മനോദ് വെള്ളനാട്
പ്രസാധനം : ഡി.സി. ബുക്‌സ്
വില : 210 രൂപ

No Comments yet!

Your Email address will not be published.