Skip to main content

സെക്യുലർ കലണ്ടർ

സെക്യുലർ എന്ന ആശയം ജനാധിപത്യത്തിൻ്റെ പോഷകനദിയാണ്.സെക്യുലർ എന്നാൽ മതേതരം. എല്ലാത്തരം മതവിശ്വാസങ്ങൾക്കും മതം / ദൈവം ഇല്ല എന്ന വിശ്വാസത്തിനും ഒരേ പദവി എന്ന് മതേതരം. എല്ലാ മനുഷ്യരും തുല്യർ എന്ന് ജനാധിപത്യം.

മത/ജാതി ഭ്രാന്തുകൾ തെഴുത്തു വളർന്ന് നാടിനെ വികൃതഭൂമിയാക്കുമ്പോൾ സെക്യുലർ കലണ്ടർ ഒരു പ്രതിരോധമാണ്. അപരവിദ്വേഷ രോഗത്തിന് ശാസ്ത്രീയ ബോധവും ശരിയായ ചരിത്രബോധവുമാണ് ഒറ്റമൂലികൾ. അവയും പരാജയപ്പെടുമ്പോൾ ജനതയെന്ന നിലയിൽ നാം തോറ്റവരാകും.

കണ്ണൂരിലെ എം.എൻ.വിജയൻ പഠന കേന്ദ്രം ഒരിടവേളയ്ക്കു ശേഷം സെക്യുലർ കലണ്ടർ വീണ്ടും പൊതുസമൂഹത്തിലെത്തിക്കുന്നു. രാഹുവും ഗുളികനും കണ്ടകശനിയും ഒന്നുമില്ലാതെ ഒരു കലണ്ടർ 2026 ൽ ഞങ്ങളുടെ മരുതത്തിൽ നാൾവഴി തെളിയിക്കും. സന്തോഷം.

കലണ്ടറിന്റെ പ്രകാശനം കണ്ണൂർ പഴയ ബസ്റ്റാൻഡ് പരിസരത്ത് വച്ച് കെ.കെ. രമ എം.എൽ.എ ആദ്യപ്രതി എൻ. സുഗതൻ മാഷിന് കൊടുത്ത് നിർവഹിച്ചു. പഠനകേന്ദ്രം പ്രസിഡണ്ട് ചൂര്യായി ചന്ദ്രൻ മാഷ് അദ്ധ്യക്ഷനായിരുന്നു. ഉമേഷ് ബാബു കെ സി, കെ മോഹനൻ, അജീർ എന്നിവർ സംസാരിച്ചു.

കലണ്ടർ ആവശ്യമുള്ളവക്ക് കണ്ണൂരിൽ പഴയ ബസ് സ്റ്റാൻ്റിലുള്ള ഇന്ത്യ ബുക്കിൽ ലഭിക്കും.

50 രൂപ വില.

തപാലില്‍ ലഭിക്കാന്‍ ബന്ധപ്പെടുക – ബൈജു : 9446651885

No Comments yet!

Your Email address will not be published.