Skip to main content

നീ

 

നീ കവിതയിലേക്കു കുതിക്കുന്ന
ഒരു വാക്കാണ്
ഞാനത് എഴുതിക്കോട്ടേ ?

എഴുതുമ്പോൾ
ഓരോ അക്ഷരവും
ഓരോ ചുംബനമാകും

ആയിരം ചുംബനങ്ങൾ കൊണ്ടുള്ള
ഒരു കവിതയാവും നീ —

ഈ ജന്മത്തിലേക്കും ഏറ്റവും അരുമയായത്

 

*****

No Comments yet!

Your Email address will not be published.