എന്റെ പക്കൽ തോക്കുകൾ ഇല്ല
പീരങ്കികൾ ഇല്ല
ബോംബുകളും ടാങ്കുകളും ഇല്ല
വാക്കുകൾ മാത്രമേ ഉള്ളൂ
അവ എന്റെ വാക്കുകളല്ല
എന്റെ നിലത്തിന്റെ വാക്കുകളാണ്
എന്റെ ജനങ്ങളുടെ വാക്കുകളാണ്
തോക്കുകളുമായി അലയുന്ന
ടാങ്കുകളിൽ സഞ്ചരിക്കുന്ന
വീരൻമാരായ പടകൾ
എന്റെ കവിതകളെ എന്തിനാണ്
ഭയക്കുന്നത്?
എതിർ വീടുകളിൽ അന്വേഷിക്കുന്നതും
തെരുവിൽ എന്റെ കാൽപാടുകൾ
എണ്ണുന്നതും
അപരിചിത ഫോൺ നമ്പരുകളിൽ നിന്ന്
മിസ് കോൾ ചെയ്യുന്നതും
അർദ്ധരാത്രിയിൽ നായ്ക്കളെക്കൊണ്ട്
കുരപ്പിക്കുന്നതും
ഉച്ചയ്ക്ക് മോട്ടോർ വാഹനങ്ങളിൽ
പാഞ്ഞു പോകുന്നതും
എന്റെ പുസ്തകങ്ങളെ തേടുന്നതും
എന്നെ എന്തോ ചെയ്യുമെന്നു
വിചാരിച്ചിരുന്നു
വീരൻമാരായ പടയാളികൾ.
നിന്റെ തോക്കുകൾ ഒടിക്കും
ബോംബുകൾ നുറുക്കും
പീരങ്കികൾ തകർക്കും
ടാങ്കുകൾ ചിതറിക്കും
ക്യാമ്പുകൾ നശിപ്പിക്കും
എന്റെ വാക്കുകളെ നീ ഭയക്കും
നാം നമ്മുടെ നിലത്തിനു വേണ്ടി
പോരാടുന്നു
നീ നമ്മുടെ നിലത്തെ
അപഹരിക്കുന്നതിനുവേണ്ടി
യുദ്ധം ചെയ്യുന്നു
അതിനാൽ നീ എന്റെ
കവിതകളെ ഭയക്കുന്നു
എന്റെ ജനങ്ങളെ ഭയക്കുന്നു
എന്റെ നിലത്തെ ഭയക്കുന്നു.
******
Good I Iiked