Skip to main content

മിന്നിമറഞ്ഞ നക്ഷത്രം

ചിലരങ്ങിനെയാണ്,
തിരിച്ചറിയപ്പെടും മുമ്പേ
മാഞ്ഞുപോകും..

ബാക്കിവെച്ച ശൂന്യത
നൊമ്പര കുമിളകളായി
ചങ്കിൽ നുരയും…

ചില നേരങ്ങളിൽ
അവനുണ്ടായിരുന്നെങ്കിലെന്ന്
ഉറ്റവർ നിസ്സഹായരായിപോകും…

വേദന പടരുന്നിടത്ത്
ആശ്വാസ സ്പർശമായവൻ,
വേദനയത്രയുമേറ്റുവാങ്ങി
അലറി കരഞ്ഞ്…

ഒടുവിൽ
നിശബ്ദ യാത്ര!!

മീസാൻകല്ലുകൾക്കിടയിൽ
അവനിപ്പോൾ
പുതിയ സൗഹൃദങ്ങൾ
കോർക്കയാവും
എവിടെയായിരുന്നാലും
വായടക്കി വെറുതെയിരിക്കാൻ
അവനാകില്ലല്ലോ…

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

One Reply to “മിന്നിമറഞ്ഞ നക്ഷത്രം”

  1. അതെ, വായടക്കി വെറുതേയിരിക്കാൻ അവനുകഴിയില്ല. മീസാൻ കല്ലുകൾക്കിടയിലെ സൗഹൃദവും ഒരു ഓർമയാകും. പിന്നെ അടുത്ത ലോകത്തേക്ക് പുതിയ സൗഹൃദവുമായി അവൻ ലയിച്ചു ചേരും .

Your Email address will not be published.