Skip to main content

മൂന്ന് കവിതകള്‍

പ്രണയത്തേര്

എനിക്കിപ്പോൾ
ജീവനുണ്ട്.
ജീവിക്കണമെന്നുണ്ട്
നീ വസന്തത്തിന്റെ തേര് തെളിക്കുമ്പോള്‍
ഞാന്‍ ഋതുക്കളെ ഭയക്കുന്നതെന്തിന് ?

***

ചോന്നകറ

രാത്രി തന്നെ
ചാറ്റ് ക്ലിയര്‍ ചെയ്യണമെന്ന്
നിനക്കായിരുന്നു നിര്‍ബന്ധം.

സ്നേഹത്തിന്റെ കിനാവിനെ
വയറ്റിലെ മുഴയെന്ന് വിളിച്ച്
തുടച്ച്മാറ്റാനും
നിനക്ക് കുറച്ച് സമയമേ വേണ്ടിവന്നുള്ളു.

***

നമ്മള്‍

ഞാന്‍ പ്രണയമെന്ന് പറയുന്നു.
നീ സൌഭാഗ്യമെന്ന് കേള്‍ക്കുന്നു.
നമ്മുടെ കുഞ്ഞ്
ആനന്ദം എന്ന് വിവര്‍ത്തനം ചെയ്യുന്നു.

***

No Comments yet!

Your Email address will not be published.