Skip to main content

തന്തയ്ക്ക് പിറന്നോന്‍

1.
പെണ്ണുംപിള്ള മലച്ചുകിടക്കെ,
മക്കള് മൂന്ന് കരഞ്ഞു വിളിക്കെ,
മൂട്ടിലെ പൊടിയും തട്ടിയൊരപ്പന്‍ നടന്ന് നടന്ന് നടന്നേ… പോയി!

2.
അളിയൻ നല്ലളിയൻ പൊന്നളിയൻ
ചൊമച്ച് കൊരച്ച് കഫം തുപ്പി വലിഞ്ഞു വലഞ്ഞൊടുവിൽ വീണപ്പോൾ,
എട്ടുംപൊട്ടും തിരിയാ പെങ്ങൾ ഇടവും വലവും മക്കളുമായി മിണ്ടാതങ്ങനെ കണ്ണുനിറയ്ക്കെ
നന മാറാത്തൊരു ഷഡ്ഢിയുമിട്ട്
പൊടിപാറുന്നൊരു പാന്റും കേറ്റി
കിഴക്കോട്ടുള്ളൊരു ബസ് പിടിക്കാൻ
ദേണ്ടെ,പോണൊരു തന്തയ്ക്ക് പിറന്നോൻ!..

***

No Comments yet!

Your Email address will not be published.