ബഷീര്‍
ബേപ്പൂര്‍ സുല്‍ത്താന്‍
മരണാനന്തരം
സ്വര്‍ഗ്ഗത്തെത്തി
മദ്യവും മദിരാക്ഷിയും
റെഡി
പൂങ്കാവനവും
പൂവന്‍പഴവും റെഡി
പക്ഷെ,
രാമന്‍ നായരും
തോമയുമില്ലല്ലോ.
വര്‍ക്കിയും വാസുവും
വരാനും വഴിയില്ല.
ബഷീര്‍
കേരളത്തിലേക്കുതന്നെ മടങ്ങി.
*****
ചെന്നായഗാന്ധി
ചെന്നായ
ഗാന്ധിസത്തിലേക്ക്
സ്വമനസ്സാലെ മാര്‍ഗ്ഗം കൂടി
തൊപ്പി തോര്‍ത്ത് കണ്ണട
മൂന്നാം ക്ലാസ് യാത്ര, വടി
ഇനി രഘുപതി രാഘവ രാജാറാം
ഓരോ ദിവസവും
കറുകയും പ്ലാവിലയും
ആട്ടിന്‍പാലും.
ചെന്നായസംഖ്യ
വര്‍ധിച്ചില്ലെങ്കിലും
ആടുകളുടെ സംഖ്യ
കുറഞ്ഞുകൊണ്ടേയിരിക്കുന്നു!
*****
നാലമ്പലയാത്ര
അവള്‍ക്ക്
ആഗ്രഹമുണ്ടായിരുന്നു.
ബേക്കല്‍കോട്ട
മൂന്നാര്‍
കോവളം…
ആരും അനുവദിച്ചില്ല.
അങ്ങനെയാണ്
നാലമ്പലദര്‍ശനത്തിന്
ബസ്സില്‍ കയറിയത്
ദര്‍ശിച്ചത് അമ്പലമല്ല
മലകള്‍, പുഴകള്‍
മനുഷ്യര്‍…
*****
വാമനന്‍
അസൂയയാല്‍
അസ്വസ്ഥരായ
ദേവഗണങ്ങള്‍
കിടപ്പുദൈവത്തെ കണ്ട്
ഹിന്ദിയില്‍
കരഞ്ഞപേക്ഷിച്ചു
തെക്കുതെക്കൊരു ദേശത്ത്
നമ്മളെ നാണിപ്പിക്കും പോലൊരു
ഭരണം വെല്ലുവിളിക്കുന്നു
വിഷമിക്കേണ്ട ഭക്തരേ
ഞാനിതാ അവിടെ
ഗവര്‍ണ്ണറായി
അവതരിച്ചു കഴിഞ്ഞു…
*****
കേരളാമ്മ
എനിക്ക് കേരളാമ്മയെ
വരയ്ക്കണം
പി.കെ.റോസിയുടെ
കാപ്പിക്കറുപ്പ്
വലത്തേ കൈയില്‍
ആര്‍ച്ചച്ചുരിക
ഇടത്തേ കൈയില്‍
പഞ്ചമിയുടെ അക്ഷരമാല
ചുവന്ന ബ്ലൗസും
കള്ളിമുണ്ടും വേഷം
സിംഹമോ കഴുതയോ
കൂടെയില്ല
ഉള്ളതൊരു നായ
പിന്നില്‍ കടല്‍നീല
മുന്നില്‍ കാട്ടുപച്ച
*****
No Comments yet!