ബുള്ളറ്റിന്‍ 1
ചോളത്തിന്റെ നിറവും
കാബേജിന്റെ മുഖവുമുള്ള ദമയന്തി
വരണമാല്യവുമായി
പോളിംഗ് ബൂത്തിലെത്തി.
അഞ്ചു നളന്മാര്‍!
ദമയന്തി എല്ലാ ദൈവങ്ങളോടും ചോദിച്ചു:
യഥാര്‍ത്ഥ നളന്‍ ആരാണ്?
മുദ്രകളില്ലാത്ത അഞ്ചുപേരും
വ്യാജന്മാരായിരുന്നു…
***
ബുള്ളറ്റിന്‍ 2
ബാബറുടെ വോട്ട്
ശ്രീരാമന്‍ ചെയ്തു
ശ്രീരാമന്റെ പേര്
വോട്ടര്‍ പട്ടികയില്‍
ഇല്ലായിരുന്നു.
കൗസല്യയുടെ വോട്ട്
മിഥിലയിലും,
സീതയുടെ വോട്ട്
ലങ്കയിലുമായിരുന്നു.
കരയുന്ന ഇണക്കിളിക്കു പകരം
വേടന്റെ ചിത്രമായിരുന്നു വോട്ടുപെട്ടിയില്‍.
അതിനാല്‍, വാത്മീകി വോട്ട് ചെയ്തില്ല.
***
ബുള്ളറ്റിന്‍ 3
വോട്ടു ബട്ടണില്‍
മനസ്സമ്മതം
അമര്‍ത്തിയപ്പോള്‍
നര്‍മ്മദാതീരത്തെ
ഗിരിവര്‍ഗ്ഗക്കാരിയുടെ
മോതിരവിരലില്‍
കരിന്തേള്‍ കുത്തി
വോട്ടുപെട്ടിയില്‍ നിന്നും
പൊട്ടിച്ചിരി കേട്ടതായി
ക്യൂവില്‍ നിന്നവര്‍
പറയുന്നു.
***
ബുള്ളറ്റിന്‍ 4
ജയ് ബഹാദൂര്‍ സിംഗ്
വോട്ടുപെട്ടിയില്‍
നോക്കിനിന്നു.
ചെന്നായും കുറുക്കനും!
സ്വന്തം ജീവിതം പോലെ
അയാളുടെ വോട്ടും
അസാധുവായത്
അങ്ങനെയാണ്…
ബുള്ളറ്റിന്‍ 5
വെളുത്ത ആകാശത്തിലൂടെ
കറുത്ത ചന്ദ്രന്‍
മെല്ലെ നീങ്ങി
മറയുന്നതുപോലെയാണ്
നഖത്തിലെ മഷിവര
അസ്തമിക്കുന്നത്.
നയനാനന്ദകരമായ
ഈ കാഴ്ച നുകരുവാന്‍
വിനോദസഞ്ചാരികള്‍ക്ക്
ഗംഗാതീരത്തേക്ക് സ്വാഗതം.
***







Kubet3vip é top demais! Variedade enorme de jogos e apostas, e o atendimento ao cliente é super rápido e eficiente. Recomendo a todos kubet3vip.