അയാളുടെ പേര്
ഞാൻ ഫീഡ് ചെയ്തിട്ടില്ല.
ഞാനവരെ കണ്ടിട്ടേ ഇല്ലല്ലോ.
എന്നും അയാളുടെ
പൂക്കൾ നിറഞ്ഞതോ
താഴ് വാരങ്ങളും
കുന്നുകളും
കിളികളും നിറഞ്ഞ
ഗുഡ് മോണിംഗ്
ഗുഡ് നൈറ്റ്
ചിത്രങ്ങൾ
എന്നിലേക്കെത്തി.
ചില ദിവസങ്ങൾ
ലോകത്തെ മുട്ടുകൊടുത്ത്
താങ്ങിയതുപോലുള്ള
ഫിലോസഫികളാകാം.
ഞാൻ പലപ്പോഴും
മറ്റുള്ളത് പോലെ
മറുപടി കൊടുക്കാതിരുന്നിട്ടും
പതിവുകൾ തെറ്റിയതേ ഇല്ല.
പിന്നെ പിന്നെ
പ്രഭാതവും
രാത്രിയും
അയാൾ ഒരൊറ്റ പൂ കൊണ്ട്
അടയാളപെടുത്താൻ തുടങ്ങി.
വേറെ പൂക്കളും
കുന്നുകളും
അയാൾക്ക്
പരിചയമേ ഇല്ലാത്ത പോലെ.
ഫിലോസഫികൾ
കൽപ്പനകളായി.
ഇടം വലം നിറച്ച
ഒരേ പൂക്കൾക്കിടയിൽ
ഞാൻ ആത്മഹത്യ ചെയ്യാതിരുന്നിടത്താണ്
എൻ്റെ കൊലപാതകം നടന്നത്.
***







No Comments yet!