Skip to main content

പ്രണയലോകം അലക്ക് യന്ത്രത്തിലാണ്…

ഫ്രിഡ്ജിലാണ് സോഷ്യലിസം എന്നാണ് ഞാനിതുവരെ ധരിച്ചിരുന്നത്
ഇറച്ചിയും, മീനും, പച്ചക്കറിയും, മതാടയാള നാമങ്ങളുള്ള വിവിധ ഫലങ്ങളും
തമ്മില്‍പ്പോരില്ലാതെ ഒന്നിച്ച് വാഴുന്ന ഫ്രിഡ്ജ്.
സൂക്ഷ്മമായി നിരീക്ഷിച്ചപ്പോളാണ് മനസ്സിലായത്
അവര്‍ ഓരോ ജാതിസമൂഹമായാണ് അവിടെ നിവസിക്കുന്നത്,
അവര്‍ക്ക് പരസ്പരം പ്രണയമില്ല, മറകള്‍ അതിനനുവദിക്കുന്നില്ലെന്ന്,
അവിടെയും മുകള്‍ – താഴെ വിവിധ തട്ടുകളുടെ അകലമുണ്ടെന്ന്…
വാഷ് മെഷീനകത്തെ പോലെ
ഒരു സമത്വസുന്ദര സോഷ്യലിസ്റ്റ് പ്രണയലോകം
ഞാന്‍ വേറെയെവിടെയും ദര്‍ശിച്ചിട്ടില്ല.
ഷഡ്ഡിയെ ബ്രൈസറി, പാന്റിനെ പാവാട, കുപ്പായത്തെ ചുരിദാര്‍ ചിലപ്പോളെങ്കിലും ആര്‍ത്തവരക്തം പുരണ്ട ഷഡ്ഢി സ്വയം സ്ഖലനശുക്ലം പുരണ്ട ഷഡ്ഢിയെ…
സദാചാര ദുര്‍ഭൂതങ്ങളുടെ ദൃഷ്ടികള്‍ പതിക്കാത്ത, ഒരേമനസ്സുള്ളവരുടെ ഇടമായത് കൊണ്ടാവണം
കെട്ടിപ്പുണര്‍ന്നും, ഉമ്മവെച്ചും, കെട്ടിമറിഞ്ഞും എന്തൊരു ആനന്ദപ്രണയമാണവര്‍ ആഘോഷിക്കുന്നത്!
മുകളില്‍ – താഴെ – അടിയില്‍ – മേലെ- അകലെ – അരികെ തൊട്ടുതൊടാനാവാതെ അകന്ന് നിന്നവരുടെ കെട്ടിപ്പുണരലിന്റെ, ഞാന്‍ – നീ വെടിഞ്ഞ് ഒന്നാവലിന്റെ രതിമൂര്‍ച്ഛയാണത്,
ആ സീല്‍ക്കാരം സാന്ദ്രസംഗീതം.
എന്റേത് മാത്രമാവുമ്പോള്‍ അവ സ്വവര്‍ഗ്ഗഭോഗത്തിലും,
നിന്റേത് കൂടിയുണ്ടാവുമ്പോള്‍ അവ രതിയിലും, ഇടയ്ക്ക് ഒറ്റവസ്ത്ര സ്വയംഭോഗത്തിലും മതിമറക്കുന്നുണ്ട്…
രതികഴിഞ്ഞ് ഒരുവേള വെയിലില്‍ ഉണങ്ങും വരെയും,
നിറചിരിമായാതെ തൊട്ടുതൊട്ട് അടുത്തടുത്ത് തന്നെയാണവര്‍…
എന്നിട്ടും,
പുറമേ ധരിക്കുമ്പോള്‍ മാത്രം അവര്‍ അന്യരായ ലിംഗ – യോനികളാവുന്നത് എന്തുകൊണ്ടാവാം…

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.