ഒന്ന്
വെയിലും തടാകവും.
നിശ്ചല തടാകം
തടവിന്‍ ജലമുഖം.
മഴ പെയ്തൊഴിയുന്ന
ചില നേരങ്ങളിൽ
വെയിലിറങ്ങി വന്ന്
അവളെ ചുംബിച്ചിടും.
പ്രണയച്ചൂടേറുമ്പോൾ
വിയർത്തൊലിക്കുന്നവൾ.
മരണക്കുളിരിനാൽ
അലിഞ്ഞു പോകുന്നവൻ.
വിരഹ സാന്നിദ്ധ്യമായ്
സന്ധ്യ വന്നണയുമ്പോൾ
തടാകക്കണ്ണുകൾ
കരഞ്ഞു ചുവക്കുന്നു.
രണ്ട്
വിടുതൽ
എത്രമേൽ
ഒട്ടിപ്പിടിച്ചു നിൽക്കുന്നുവോ
അത്രയും
കഠിനമാണോരോ വിടുതലും.
ഒന്നിലേക്കാഴ്ന്നിറങ്ങീടുന്ന
മറ്റൊന്ന്..
അല്ലെങ്കിലൊന്നായ്
പടരുന്ന വേറൊന്ന്..
ഒന്നായ ജീവിത തന്മാത്ര
പിന്നെയും
വിഘടിച്ചു പോകുന്ന
ആറ്റങ്ങളാണു നാം.
മനോഹരം, ശക്തമായ ബിംബകല്പനകൾ
ജിവിതത്തിൻ്റെ രസതന്ത്രമാകുന്ന കവിത
പ്രണയബന്ധിതം പ്രപഞ്ച ജീവനം.
nice
മനോഹരം