Skip to main content

കണി

 

ഉഷ്‌ണതരംഗം വന്നാലും
അതിശൈത്യം വന്നാലും
ഞാൻ മേടത്തിൽ പൂത്തുകൊണ്ടേയിരിക്കും
എന്ന് കണിക്കൊന്ന.
നിങ്ങൾ കണിവെച്ചാലും കറിവെച്ചാലും
ഞാൻ വിളഞ്ഞുകൊണ്ടേയിരിക്കും
എന്ന് കണിവെള്ളരി
നിങ്ങൾ പൂത്താലും വിളഞ്ഞാലും
‘കണികാണാൻ’ ഞങ്ങളെ കിട്ടില്ലെന്ന്‌
മുത്തച്ഛനോട് പേരക്കുട്ടികൾ !….

 

******

 

No Comments yet!

Your Email address will not be published.