കലഹം മൂർച്ഛിച്ച്
അവർ രണ്ടുപേർക്കും
ഭ്രാന്തായി!
മുമ്പ് തോളിൽ കൈയിട്ട്
സ്നേഹംപുരട്ടി പറഞ്ഞതെല്ലാം
കുറ്റമായെണ്ണി പോരുമുറുകി!
വിട്ടുകൊടുക്കാതിരുവരും,
തുപ്പലുകൊണ്ടു പരസ്പരം വെട്ടി..
നാട്ടാരും
വീട്ടാരും
നഖമുരസി പിരികയറ്റി..
ഒരിറ്റുമിന്നോളം രുചിക്കാത്ത
അവരെ കുടിയന്മാരെന്നു വിളിച്ചു..
പുഴക്കരയിലും
അങ്ങാടിയിലും
പഴയ മൈതാനത്തും
അവരുടെ കോഴിപ്പോര് മുറുകി..
നാട്ടാർ വാതുവെച്ച് കൊഴുപ്പുകൂട്ടി..
കഥപാട്ടായി
അയൽ നാട്ടാരും പാഞ്ഞെത്തി..
ഊർജ്ജമെല്ലാം ചോർന്ന്
ഇനിവയ്യെന്ന് തോറ്റ്
തളർന്നിരിക്കെ
ചുമലിൽ കൈചേർത്ത്
ജയൻ വിജയനോട് ചോദിച്ചു:
നീയോ ഞാനോ അല്ല;
പിന്നാരാ ജയിച്ചത്?
***







No Comments yet!