ജോൺ എബ്രഹാം എന്ന സംവിധായകന്റെ പ്രസക്തി ഇന്ന് ഏറെ ശ്രദ്ധേയമായി മാറിയിട്ടുണ്ട്. ജോൺ ജീവിച്ച കാലത്തിന്റെ സവിശേഷതകളാണ് അദ്ദേഹത്തെ രൂപപ്പെടുത്തിയത്. ഒഡേസ എന്ന പ്രസ്ഥാനവുമായി അദ്ദേഹത്തി ന്റെ സഹകരണം ലോക സിനിമയുടെ ചരിത്രത്തിൽ ഇടം പിടിച്ചു. ലോകത്ത് മറ്റൊരിടത്തും സംഭവിക്കാത്ത തരത്തിൽ, സിനിമയുടെ നിർമ്മാണം വിതരണം പ്രദർശനം തുടങ്ങിയ മേഖലകളിൽ സമാനതകളില്ലാത്ത മുന്നേറ്റം കൈവരിക്കാൻ ഒഡേസക്ക് കഴിഞ്ഞു.
1984 ൽ ഒഡേസ എന്ന പ്രസ്ഥാനത്തിന്റെ പിറവിക്ക് പിന്നിൽ പ്രവർത്തിച്ച ചെറുപ്പക്കാർ തികഞ്ഞ സമർപ്പണബോധത്തോടെയാണ് അതിൽ പങ്കാളികളായത്. സാംസ്‌കാരിക വേദിയുടെ പ്രവർത്തനങ്ങൾ പലവിധ കാരണങ്ങളാൽ നിലച്ചപ്പോൾ ഇടതുപക്ഷ വിപ്ലവ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന യുവാക്കൾക്ക് സമാനമായ എന്തെങ്കിലും പ്രവർത്തനങ്ങൾ നടത്തണം എന്ന ചിന്ത രൂപപ്പെട്ടു. സാംസ്‌കാരികവേദിയുടെ പ്രവർത്തകർക്കൊപ്പം സിനിമയോട് അഭിനിവേശം പുലർത്തിയിരുന്ന പുരോഗമന സ്വഭാവമുള്ള യുവാക്കളും ഒത്തുകൂടിയപ്പോഴാണ് സിനിമയുടെ നിർമാണം, വിതരണം, പ്രദർശനം എന്നീ മേഖലയിൽ വാണിജ്യ താത്പര്യങ്ങളെ ഒഴിവാക്കി നല്ല സിനിമകൾ ജനങ്ങളിൽ എത്തിക്കാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന അന്വേഷണം ഉണ്ടായത്. ജോൺ അബ്ര ഹാം ഈ കൂട്ടായ്മയിലേക്ക് എത്തിയതോടെ ചർച്ചകൾക്കു മൂർത്ത രൂപം ഉണ്ടായി. ഈ കൂട്ടായ്‌മക്ക് ഒഡേസ എന്ന പേര് നിർദേശിച്ചതും ജോൺ അബ്രഹാമാണ്. കോഴിക്കോട് ഫാറൂഖ് ആർട്സ് കോളേജ് എന്ന പാരലൽ കോളേജിൽ നിന്നാണ് ഒഡേസയുടെ പിറവി.

നല്ല സിനിമ ജനങ്ങളിലേക്ക് എത്തിക്കണമെങ്കിൽ ആദ്യമായി പ്രദർശ്ശന കേന്ദ്രങ്ങൾ രൂപീകരിക്കേണ്ടതുണ്ട് എന്ന് ഒഡേസ പ്രവർത്തകർ തീരുമാനത്തിലെത്തുകയും ചെയ്തു. ഇതിൻ്റെ ഭാഗമായാണ് ജനകീയ ചലച്ചിത്ര പ്രദർശനം എന്ന ആശയം ആദ്യമായി നടപ്പിലാക്കിയത് ഒഡേസയായിരുന്നു. ഇതിനുവേണ്ടി 16 എം.എം. പ്രോജക്ടറുകളും വാങ്ങി. ഇതിനായി ജോൺ തൻ്റെ “ചെറിയാച്ചൻ്റെ ക്രൂരകൃത്യങ്ങൾ ” “സംസ്കാര”, വംശവൃക്ഷ എന്നീ കന്നട ചിത്രങ്ങളും എന്നീ സിനിമകൾ ആദ്യം പ്രദർശനത്തിന് ലഭ്യമാക്കിയിരുന്നത്. എന്നാൽ സാധാരണക്കാരെ സിനിമയിലേക്ക് ആകർഷിക്കുന്നതിന് കുറച്ചു കൂടി ആസ്വാദ്യകരങ്ങളായ ചിത്രങ്ങൾ അനിവാര്യമാണെന്ന് അവർക്ക് ബോധ്യമായതിനാൽ, ചാർലി ചാപ്ലിന്റെ ‘കിഡ് ‘ പ്രദർശനത്തിനായി കണ്ടെത്തി. കിഡ്‌ഡിന്റെ പ്രദർശനം നിരവധി സ്കൂളുകളിലും പൊതു ഇടങ്ങളിലും സംഘടിപ്പിക്കുകയുണ്ടായി. അതോടെ നേരത്തെ മൂന്നോ നാലോ സ്ക്രീനിങ് സെൻ്ററുകളിൽ നിന്ന് നൂറുകണക്കിന് സ്ക്രീനിങ്ങ് സെൻ്ററുകളായി വികസിക്കാൻ ഒസേസക്ക് കഴിഞ്ഞു.
16 എം.എം. പ്രൊജക്ടർ, സ്‌ക്രീൻ, സ്പീക്കർ ബോക്സ്, പ്രിന്റുകൾ എന്നിവ അടങ്ങുന്ന പെട്ടികളുമായി യുവാക്കൾ കേരളത്തിന്റെ മുക്കിനും മൂലയിലും സിനിമയുടെ പ്രദർശന വുമായി സഞ്ചരിക്കുകയുണ്ടായി.
ഇതിനെ തുടർന്ന് 1986ൽ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടുകൂടി സിനിമ നിർമ്മിക്കുന്നതിന്റെ ഭാഗമായി 10 രൂപ മൂലധനമുള്ള കൂപ്പണുകൾ അച്ചടിച്ച് പ്രധാനമായും സ്‌ക്രീനിങ്ങ് സെൻ്റുകൾ വഴിയും ഒഡേസയുടെ പ്രവർത്തകർ വഴിയും പൊതുജനങ്ങളുടെ ഇടയിൽ വിതരണം ചെയ്തു. അതിൽ നിന്ന് സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ചാണ് “അമ്മ അറിയാൻ” സിനിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.

ഇതിനുവേണ്ടി സ്വരൂപിച്ച ഫണ്ട് കൃത്യമായ നിലയിൽ ചിലവഴിക്കുന്നതിനും വരവ് ചെലവ് കണക്കുകൾ കൈകാര്യം ചെയ്യുന്നതിലും, വിവിധ ചിന്താഗതികളും നിലപാടുകളും വെച്ചു പുലർത്തിയ യുവാക്കളെ ഏകോപിപ്പിച്ചു കൊണ്ടുപോകുന്നതിലും അമ്മദിന്റെ പങ്കാളിത്തം ഒഴിച്ചുകൂടാൻ കഴിയാത്തതായിരുന്നു. സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന ഇടങ്ങളിൽ യുവാക്കൾ ബക്കറ്റ് പിരിവിലൂടെ ദൈനംദിന ചിലവിനുള്ള വക കണ്ടെത്തിയിരുന്നുവെങ്കിലും മുഖ്യമായും കൂപ്പണിലൂടെ സംഭരിച്ച പണംകൊണ്ടും വിവിധ ഇടങ്ങളിൽ സിനിമ പ്രധശിപ്പിക്കുന്നതിന് അഡ്വാൻസ് ആയി 100 രൂപ വീതം കളക്ട് ചെയ്തുമാണ് സിനിമ പൂർത്തീകരിക്കാൻ സാധിച്ചത്.

സാമ്പത്തികലാഭമോ തൊഴിൽ എന്ന നിലയിലെ താൽപ്പര്യമോ ആയിരുന്നില്ല ഈ പ്രദർശന പ്രവർത്തകരുടെ ലക്ഷ്യം. നല്ല സിന മകൾ ജനങ്ങളിൽ എത്തിക്കുക എന്നത് മാത്രമായിരുന്നു ഈ പ്രദർശനത്തിൻ്റെ പിന്നിൽ ഉണ്ടായിരുന്ന ആശയം. നിരവധി ചെറുപ്പക്കാർ കേരളത്തിന്റെ ഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ച് ജനകീയ സിനിമ പ്രദർശനം വ്യാപകമാക്കി. ഇതിനായി പ്രവർത്തിച്ചവർ ആരും തന്നെ എന്തെങ്കിലും സാമ്പത്തിക ലാഭമോ, എലവൻസുകളോ കൈപ്പറ്റിയിരുന്നില്ല.
1986 ൽ ജനകീയമായി എറണാകുളം രാജേന്ദ്ര മൈതാനിയിൽ റിലീസ് ചെയ്ത ജോൺ അബ്രഹാമിന്റെ “അമ്മ അറിയാൻ ” എന്ന ചിത്രം ലോകസിനിമയുടെ ഭൂപടത്തിൽ ഇടം പിടിക്കുകയുണ്ടായി.
“അമ്മ അറിയാൻ” റിലീസ് ചെയ്ത് 40 വർഷം കഴിഞ്ഞിട്ടും കാൻ ഫെസ്റ്റിവൽ അമ്മ അറിയാൻ വീണ്ടും പ്രദർശിപ്പിക്കുകയും അതിന്റെ സംഘാടകരെ ആദരിക്കുകയും ഉണ്ടായി. ജോൺ അബ്രഹാം എന്ന മഹാ പ്രതിഭയ്ക്കു ലഭിച്ച വലിയ അംഗീകാരം ആയി ഇതിനെ കണക്കാക്കാം.
റിസ്റ്റോർ ചെയ്ത കാൻ ഫെസ്റ്റിവലിൽ എത്തുന്നതിന് മുമ്പ് തന്നെ1985 മുതൽ 2009 വരെയുള്ള കാലയളവിൽ നിരവധി വിദേശ ഫെസ്റ്റിവലുകളിൽ “അമ്മ അറിയാൻ” പ്രദർശിപ്പിക്കുകയും ആദരവ് നേടുകയും ചെയ്തിരുന്നു.

ജോൺ അബ്രഹാം എന്ന ചലച്ചിത്രകാരന് നേരെ വലിയ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. സ്ഥിരം മദ്യപാനി, അരാജകവാദി എന്നിങ്ങനെ നിരവധി വിമർശനങ്ങളാണ് അദ്ദേഹത്തിന് കേൾക്കേണ്ടി വന്നത്. എന്നാൽ വിമർശന ങ്ങൾ ഉന്നയിക്കാൻ ശ്രമിച്ചവർക്ക് ഒന്നും ജോൺ അബ്രഹാമിനെ മനസിലാക്കാനോ അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തെ കുറിച്ച് വ്യക്തമായ തിരിച്ചറിവോ ഉള്ളവർ ആയിരുന്നില്ല. മറ്റുള്ളവർ ജോൺ അബ്രഹാമിനെ കുറിച്ച് പറയുന്ന കഥ കളുടേയും അകലെ നിന്നുള്ള കാഴ്ചകളുടെയും അടിസ്ഥാനത്തിലുമാണ് ഇവർ ജോൺ അബ്രഹാമിനെ വിലയിരുത്താ ൻ ശ്രമിച്ചത്. വിമർശനങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ച മറ്റൊരു കൂട്ടർ ജോൺ അബ്രഹാം എന്ന അതുല്യ പ്രതിഭയെ നേരിടാൻ കഴിയാത്തവരായിരുന്നു. കാപട്യത്തിന്റെ കറ തീണ്ടാത്ത ജോൺ അബ്രഹാമിന്റെ വ്യക്തി പ്രാഭവ ത്തിന് മുൻപിൽ അവർക്ക് പിടിച്ചുനിൽക്കാൻ സാധിക്കുമായിരുന്നില്ല. അതുകൊണ്ടാണ് അസൂയാലുക്കളായ വ്യക്തികൾ ജോൺ അബ്രാഹാമിനെ മദ്യപാനിയും അരാജകവാദിയുമായി ചിത്രീകരിക്കാൻ ശ്രമിച്ചത്.
“അമ്മ അറിയാൻ” എന്ന സിനിമ കാണുന്ന ഏതൊരു വ്യക്തിക്കും അതിന്റെ ഉള്ളിലുള്ള വ്യത്യസ്തങ്ങളായ അടരുകളെ തിരിച്ചറിയാൻ കഴിയും. സിനിമയുടെ ടൈറ്റിൽ സൂചിപ്പിക്കുന്ന തുപോലെ പശ്ചാത്തലങ്ങളിൽ നിറയെ അമ്മമാരുടെ സാന്നിധ്യം നിറഞ്ഞുനിൽക്കുന്നുണ്ട്. അമ്മയോട് മകൻ റിപ്പോർട്ട് ചെയ്യുന്ന രീതിയിലാണ് സിനിമയുടെ ഘടന രൂപപ്പെട്ടിട്ടുള്ളത്.
40 വർഷങ്ങൾക്ക് ശേഷവും “അമ്മ അറിയാ ൻ” ദളിത് വിരുദ്ധ സിനിമ എന്നും, സ്ത്രീ വിരു ദ്ധ സിനിമ എന്നും, വിപ്ലവ വിരുദ്ധ സിനിമ എന്നും വിവിധ കോണുകളിൽ നിന്നും വിമർശ്ശനം ഉന്നയിക്കുന്നവർ പ്രതീക്ഷിക്കുന്നത് മുദ്രാവാക്യ സിനിമകൾ ആണെന്ന് വേണം മനസ്സി ലാക്കാം.
അമ്മ അറിയാൻ റിലീസ് ചെയ്ത ശേഷം പല കോണുകളിൽ നിന്നും ഇത്തരം വിമർശ്ശനം ഉന്നയിച്ചിരുന്നു 1987 ൽ ജോൺ മരിക്കുന്നതിന് മുമ്പ് തന്നെ ഇത്തരം വിമർശ്ശനങ്ങൾക്ക് ജോൺ തന്നെ മറുപടി നൽകുകയും ചെയ്തിരുന്നു…
പൂർണ്ണമായ അർത്ഥത്തിൽ ജോൺ അബ്രഹാമിന്റെ “അമ്മ അറിയാൻ ” എന്ന ചിത്രം ഒരു സ്ത്രീപക്ഷ സിനിമ എന്നുകൂടി വിശേഷിപ്പി ക്കേണ്ടതുണ്ട്. വയനാട്ടിൽ നിന്ന് ആരംഭിച്ച് ഫോർട്ട് കൊച്ചിയിൽ അവസാനിക്കുന്ന യാത്രയിൽ കടന്നുവരുന്ന സ്ഥലങ്ങളൊക്കെ യും സ്ത്രീകളുടെയു കുഞ്ഞുങ്ങളുടെയും നിലവിളി നിറഞ്ഞുനിൽക്കുന്ന സമരപശ്ചാത്തലങ്ങളിലൂടെയാണ്. വിപ്ലവകാരികളുടെ വ്യക്തി ജീവിതത്തിലും നിലപാടുകളിലുമുള്ള വൈരുധ്യങ്ങളും രാഷ്ട്രീയ ആദർശങ്ങൾ വച്ചുപുലർത്തുന്നതിലുള്ള ചാഞ്ചല്യങ്ങളും ഒക്കെ ജോൺ അബ്രഹാം ഈ സിനിമയിലൂടെ അനാവരണം ചെയ്യുന്നുണ്ട്. വർത്തമാനകാലത്ത് ഒരു ജോൺ അബ്രഹാം രൂപപ്പെടുമോ എന്ന ചോദ്യം വളരെ പ്രസക്തമാണ്.
മാനുഷികമായ കൻമഷങ്ങളുടെ നിഴല് വീഴാത്ത ജോൺ അബ്രഹാമിനെ പോലെ ഒരു വ്യക്തി ഇനി രൂപപ്പെടും എന്നുള്ളത് അസംഭവ്യമായ ഒന്നായിരിക്കാം. ഇന്നത്തെ സത്യാനന്തരകാലം ഒരുപക്ഷേ ജോണിനെ പോലെ ഒരു വിശുദ്ധനെ അർഹിക്കുന്നുണ്ടാവില്ല. എന്നാൽ നമ്മുടെ സിനിമയുടെ തലങ്ങൾ കൂടുതൽ ജനകീയമായി രൂപപ്പെടേ ണ്ടതിന്റെ ആവശ്യകത എന്നും ആലോചിക്കാവുന്നതാണ്. സിനിമ എന്ന മാധ്യമം സാങ്കേതികമായും കലാപരമായിട്ടും വളരെ ഉയരത്തിൽ എത്തിയിട്ടുണ്ടെങ്കിലും ജോൺ അബ്രഹാമും ഒഡേസ്സയും മുന്നോട്ടുവെച്ച രാഷ്ട്രീയ നിലപാടുകളും പ്രത്യയശാസ്ത്രവും ഇന്നും അവരിൽ തന്നെ ഒതുങ്ങി നിൽക്കുകയാണ്. ഒഡേസ തുടങ്ങിവച്ച വിപ്ലവകരമായ മുന്നേറ്റത്തിന് ചുവടുപിടിക്കുവാൻ ആരും ഉണ്ടായില്ല എന്നുള്ളതാണ് വാസ്തവം. ആ നിലയിൽ നോക്കുമ്പോൾ ഒഡേസ എന്ന പ്രസ്ഥാനം സാംസ്കാരിക കേരളത്തിലെ നവോത്ഥാന പ്രക്രിയയിൽ മുഖ്യ പങ്കുവഹിച്ച ഒന്നായിരുന്നു എന്ന് കാണാം.
നവോത്ഥാന കേരളത്തിന്റെ സാംസ്കാരിക മുന്നേറ്റത്തിൽ പങ്കുവഹിച്ചിട്ടുള്ള മറ്റേത് പ്രസ്ഥാനങ്ങളെപ്പോലെ ഒപ്പം നിൽക്കുന്ന ഒന്നാണ് ഒഡേസയും . എന്നാൽ ഇവിടുത്തെ സാംസ്കാരിക ചരിത്രം രേഖപ്പെടുത്തിയ അരാഷ്ട്രീയ ബുദ്ധിജീവികൾക്ക് ഒഡേസ പോലുള്ള ഒരു പ്രസ്ഥാനത്തെ തിരിച്ചറിയുവാനോ കൃത്യമായി നിലയിൽ അടയാളപ്പെടു ത്തുവാനോ ഇനിയും കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് ഏറ്റവും ലജ്ജാകരമായ വസ്തുത.
അഗ്രഹാരത്തിൽ കഴുതൈ, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ, അമ്മ അറിയാൻ എന്നീ മൂന്ന് ചിത്രങ്ങൾ കൊണ്ടു തന്നെ ലോക സിനിമയുടെ ചരിത്രത്തിൽ ഇടം പിടിച്ച വ്യക്തിയായിരുന്നു ജോൺ അബ്രഹാം. അദ്ദേഹത്തെ വിമർശിക്കുന്നവർക്ക് അദ്ദേഹത്തിന്റെ അക്കാഡമിക് നേട്ടങ്ങളെക്കുറിച്ച് അറിവില്ലാത്തവരാണ്. തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ബി.എ. എക്കണോമിക്സ് ഡിഗ്രിയിലും പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സംവി ധാനത്തിൽ സ്വർണ്ണമെടലോടുകൂടി വിദ്യാഭ്യാസം പൂർത്തീകരിച്ച വ്യക്തിയാണ് ജോൺ അബ്രഹാം. അദ്ദേഹത്തിന് നേരെ വിമർശന ശരങ്ങൾ തൊടുക്കുന്നവർക്ക്, അദ്ദേഹത്തിന്റെ പ്രതിഭയുടെ ആഴങ്ങളെക്കുറിച്ച് തിരിച്ചറി വില്ലാത്തവരാണെന്ന വസ്തുതക്ക് നമുക്ക് അടിവരയിടാം.

അമ്മ അറിയാൻ കളക്ടീവും തൃശ്ശൂർ ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായിട്ടാണ് ഈ വർഷം 39-ാം മത് ജോൺ അബ്രഹാം അനുസ്മരണം സംഘടിപ്പിച്ചത്. ഒഡേസ്സയുടെ മൺമറഞ്ഞ സുഹൃത്തുക്കളെ അനുസ്മരിക്കാനും ഈ സന്ദർഭം ഉപകരിച്ചു.

അമ്മ അറിയാൻ സിനിമയുടെ വർത്തമാന കാല പ്രസക്തിയെക്കുറിച്ച് വളരെ സജീവമായ വർത്തമാനത്തിനാണ് കവി പി.എൻ. ഗോപി കൃഷ്ണൻ ശ്രമിച്ചത്. “ചലച്ചിത്രങ്ങളെ ക്കുറിച്ചുള്ള ഇന്നത്തെ പരികൽപ്പനയിൽ “അമ്മ അറിയാൻ ” ഒരു റോഡ് മൂവിയാണ്. ചരിത്രത്തിലൂടെയുള്ള ഒരു സഞ്ചാരം എന്ന് ഇതിനെ വിശേഷിപ്പിക്കാൻ കഴിയും. കേരളത്തിൻ്റെ പ്രത്യേകമായ രാഷ്ട്രീയ കാലാവസ്ഥയെ കൃത്യമായി ഇത് ഡോക്യുമെൻ്റ് ചെ യ്യുന്നുണ്ട്. മനുഷ്യരുടെ ഓർമ്മക്കുറിപ്പിനപ്പുറം ഒരു പൊതു ചരിത്രം കൃത്യമായി ഇതിൽ അടയാളപ്പെടുത്തുന്നുണ്ട്. ആ നിലയിൽ ഒരു കാലഘട്ടത്തെ തന്നെയാണ് ഈ സിനിമ അടയാളപ്പെടുത്തുന്നത്.

മറ്റൊരു സംഗതി, ഇതുവരെ കാര്യമായ നിലയിൽ ചർച്ച ചെയ്യാത്ത ഒരു രണ്ടാം ഭാഗം ഈ ചിത്രത്തിനുള്ളത്, ഒരു സമൂഹത്തെ അതിൻ്റേതായ നിലയിൽ ഉള്ളിൽ നിന്ന്കൊണ്ട് തന്നെ സൂക്ഷ്‌മമായി വിമർശിക്കുവാൻ അമ്മ അറി യാന് കഴിയുന്നുണ്ട്. വിപ്ലവത്തിനിറങ്ങിത്തിരിച്ചവരുടെ പിന്നാമ്പുറങ്ങളിലേക്കും ജോണിൻ്റെ കാമറക്കണ്ണുകൾ സൂക്ഷ്‌മമായി കടന്നുചെല്ലുന്നുണ്ട്. എല്ലാ വീടുകളുടെയും പിന്നാമ്പുറങ്ങ ളിൽ ഉണർന്നിരിക്കുന്ന അമ്മമാരെ ഇതിൽ കാണാം. സ്ത്രീ സമൂഹത്തിൻ്റെ മുന്നേറ്റം, മദർ ഹുഡ് (അമ്മത്വം) എന്ന ആശയം എല്ലാ അർത്ഥത്തിലും ഉയർന്ന് വരേണ്ടതാണെന്ന യാഥാർത്ഥ്യം “അമ്മ അറിയാൻ ” ഉറപ്പിക്കുന്നണ്ട്.

പ്രശസ്ത ചലച്ചിത്ര നിരൂപകനായ പ്രൊഫസർ ഐ ഷണ്മുഖദാസ്, അമ്മ അറിയാൻ സിനിമ യുടെ ഒപ്പം സഞ്ചരിച്ച പ്രൊഫ. സൈനുൽ ഹുക്ക്മാൻ, ടി ആർ രമേഷ്, ഡോ.ഫാ. ബെന്നി ബെനഡിക്ട്, സ്കറിയ മാത്യു, ജോൺ തോമസ്, തുടങ്ങിയവരും അനുസ്മരണ വർത്തമാനങ്ങളിൽ പങ്കെടുത്തു.







No Comments yet!