ഞാൻ നിന്നെ സ്നേഹിക്കുമ്പോൾ,
ഒരു പുതിയ ഭാഷ പിറവിയെടുക്കുന്നു,
നഗരങ്ങൾ ഇല്ലാതാവുകയും
മറ്റെന്തോ ഉയർന്നു വരികയും ചെയ്യുന്നു.
ഞാൻ നിന്നെ സ്നേഹിക്കുമ്പോൾ,
എന്റെ വിരലുകൾക്കിടയിലൂടെ
വാക്കുകൾ വെള്ളച്ചാട്ടം പോലെ ഒഴുകുന്നു.
അതുവരെ ആരും പാടാത്ത
പാട്ടുകൾ എന്റെ തൊണ്ടയിൽ ഉണരുന്നു.
നിന്നെ സ്നേഹിക്കുമ്പോൾ,
ഞാൻ വെറുമൊരു മനുഷ്യനല്ല,
നക്ഷത്രങ്ങളെ കെട്ടിപ്പുണരുന്ന
ഒരു കാറ്റായി മാറുന്നു.
എന്റെ പ്രണയമേ,
നിന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ
ഞാൻ ലോകത്തിന്റെ ഭൂപടം മാറ്റിവരയ്ക്കുന്നു;
അവിടെ അതിരുകളില്ല,
രാജ്യങ്ങളില്ല,
നീയും ഞാനും മാത്രം…
***







No Comments yet!