Skip to main content

ആദരവിന്റെ നിറവില്‍ ശശിധരന്‍ നടുവില്‍

നാട്, നാടകപ്പച്ച | Sunday Special | Manorama Newsനാലു പതിറ്റാണ്ടിലേറെയായ് എനിക്ക് ശശിയെ അറിയാം വല്ലച്ചിറ ഓണാഘോഷ പരിപാടികളിൽ നിറസാന്നിദ്ധ്യമായ് തിളങ്ങി നിന്നിരുന്നത് ശശിയായിരുന്നു. മലയാള നാടകവേദിയിലും ഇന്ത്യൻ നാടക വേദിയിലും അടയാളപ്പെടുത്തപ്പെട്ട ഈ നാടക പ്രതിഭ ഏതെങ്കിലും നാടകസ്‌കൂളിൽ നിന്നോ സർവകലാശാലയിൽ നിന്നോ അഭ്യസിച്ച് നാടകപവർത്തകനായതല്ല. ശശി ജനങ്ങളുടെ സർവ്വകലാശാലയിൽ നിന്നാണ് ബിരുദം കരസ്ഥമാക്കിയത്. മനുഷ്യരുമായുള്ള നിരന്തര ഇടപെടലുകളും സാമൂഹ്യചലനങ്ങളെയും കലാവ്യാപാരങ്ങളേയും സസൂഷ്മം നിരീക്ഷിച്ച് മൂർച്ച കൂട്ടിയെടുത്ത ഭാവുകത്വമാണ് ശശിയുടേത്.

ജോസേട്ടൻ്റെ കൂടെയുള്ള നാടക പ്രവർത്തനം തീർച്ചയായും ശശീധരൻ്റെ നാടക ഭാവുകത്വത്തെ നവീകരിച്ചിട്ടുണ്ട് എന്നാൽ ജോസേട്ടനിൽ നിന്ന് മുന്നോട്ടു പോകാൻ കഴിഞ്ഞുവെന്നതാണ് ശശിധരൻ എന്ന നാടക പ്രവർത്തകനെ തിളക്കമുള്ളവനാക്കിയത്. മലയാളത്തിനു പുറത്തുള്ള നാഗമണ്ഡലിപോലുള്ള നാടകങ്ങളും മറ്റ് ചില വിദേശ
നാടകങ്ങളും ഫലപദമായി ആവിഷ്കരിക്കാൻ ശശിധരനു കഴിഞ്ഞിട്ടുണ്ട്.

Keli India ::
ജോസ് ചിറമ്മല്‍

ഹിഗ്വിറ്റ പോലുള്ള കഥകളെ അടിസ്ഥാനമാക്കിയുള്ള നാടക അവതരണം ഏറെ ശ്രദ്ധേയമായിരുന്നു. ഒരു സംഘാടകനെന്ന നിലയിലും ശശി തൻ്റെ മികവ് തെളിയിച്ചതിൻ്റെ ഉത്തമ ദൃഷ്ടാന്തമാണ് നാടക ദ്വീപ്! രോഗപീഢകൾക്കിടയിലും മറ്റാരേക്കാളും സജീവമായി നാടകരംഗത്ത് നിറഞ്ഞുനിൽക്കുന്ന എൻ്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന പ്രിയ സുഹൃത്തിനെ അഭിവാദ്യം ചെയുന്നു.

buy the books written by Sasidharan Naduvil from Kerala Book Store - Online Shopping Store to buy Malayalam Books, eBooks, Audio Books and Movies

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.