ഒരു ചിലന്തിക്ക് തന്റെ ദുര തീര്‍ക്കാന്‍ കൂടിയ പക്ഷം
ഒരു കിളിയെ വലയിലകപ്പെടുത്തിയാല്‍ മതിയാകും.
ഒരു പൂച്ചയ്ക്ക് തന്റെ ദുര തീര്‍ക്കാന്‍ കൂടിയ പക്ഷം
ഒരു പ്രാവിനെ വായിലാക്കിയാല്‍ മതിയാകും.
ഒരു സിംഹത്തിന് തന്റെ ദുര തീര്‍ക്കാന്‍ കൂടിയ പക്ഷം
ഒരാനയെയോ, ജിറാഫിനെയോ ആഹരിച്ചാല്‍ മതിയാകും.
പക്ഷേ, ഹേ ഭരണാധികാരി! നിന്റെ അധികാരക്കൊതിക്ക്,
ഒരു രാജ്യം പോലും മതിയാകാതെ വരും.
വിവ : രവി പാലൂര്‍
****
രാജീവ് മൗലിക് എന്ന ബംഗ്ലാ കവിയുടെ “വീർ” എന്ന കവിത
No Comments yet!