അനുരാഗത്തിന്റെ ദിനങ്ങളില്‍
ലോകം എന്നോടൊപ്പമുണ്ടായിരുന്നു.
പൂക്കളും പൂമ്പാറ്റയും
പറവകളുമാകാശവും
പുഴകളുമെല്ലാമെല്ലാം.
അവയൊക്കെയും പ്രണയമായിരുന്നു.
പ്രണയത്തിനൊന്നും അന്യമായിരുന്നില്ല.
അന്യമായവയൊക്കെയും പ്രണയമായി.
വിരഹത്തിന്റെ ദിനങ്ങളിലാവട്ടെ
ലോകമേയില്ലായിരുന്നു.
എല്ലാം നീയായിരുന്നു.
പൂക്കളും പറവകളുമാകാശവുമെല്ലാം
അന്യമായിരുന്നു…
ഇരുട്ടായിരുന്നു…
ഇരുട്ടില്‍ക്കൊളുത്തിവെച്ച
ഒറ്റത്തിരി വിളക്കു പോലെ
നീയുണ്ടായിരുന്നു.
നീ മാത്രം…
No Comments yet!