Skip to main content

എം.കെ. സാനു : വിമര്‍ശനാത്മക മാനവികവാദത്തിന്റെ ശക്തിസ്രോതസ്സ്

സുകുമാര്‍ അഴീക്കോട് എം.എന്‍. വിജയന്‍ എം.കെ സാനു – ഈ മൂന്നു പേരുമാണ് ഒരര്‍ത്ഥത്തില്‍ കേരളത്തിന്റെ സാംസ്‌കാരികത്രയങ്ങള്‍. ഇവര്‍ മൂന്നുപേരെയും കേരളം ആദരിച്ചിട്ടുണ്ട്. പക്ഷേ സാനു മാഷ് വിവാദങ്ങളില്‍ ചെന്ന് തലവയ്ക്കാത്തതുക്കൊണ്ടും തീര്‍ത്തും കക്ഷിരാഷ്ട്രീപരമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താത്ത കൊണ്ടും വാര്‍ത്ത പ്രാധാന്യം മറ്റു രണ്ടുപേരെക്കാള്‍ കുറവായിരുന്നു. എന്നാല്‍ സാനു മാഷ് ശക്തമായ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. അത് നിലവിലുള്ള എസ്.എന്‍.ഡി.പി നേതൃത്വത്തിനെതിരെയാണ്.

മലയാളത്തില്‍ കാതലായ സംസ്‌കാരനിരൂപണം നടത്തിയിട്ടുള്ള ഒരു മനീഷിയാണ് സാനു മാഷ്. നവോത്ഥാനത്തിന്റെ മാനവികദര്‍ശനം – ക്രിട്ടിക്കല്‍ ഹ്യൂമിനിസം – ഒരു രാഷ്ട്രീയ – സാമൂഹ്യ വിചാരം നിലയില്‍ ആദ്യം മുതല്‍ അവസാനം വരെയുള്ള കൃതികളില്‍ നൈര്യന്തര്യത്തോടെ കാണാം. അഴീക്കോട് മാഷ്‌ക്ക് ഭാരതീയത – ആധ്യാത്മികത – ഇന്ത്യന്‍ തത്വചിന്ത പ്രമാണമായിരുന്നെങ്കില്‍ എം എന്‍ വിജയന് പാശ്ചാത്യ യുക്തിവാദത്തില്‍ തുടങ്ങി ഫ്രോയിഡിയന്‍ മാര്‍ക്‌സിയന്‍ ചിന്തയായിരുന്നു മാഷുടെ ആലോചനകള്‍ക്ക് അടിസ്ഥാനം.

എന്നാല്‍ സാനു മാഷ് ഗുരുദര്‍ശനത്തിനെ ആധാരമാക്കി പുതിയൊരു രാഷ്ട്രീയ ചിന്ത രൂപപ്പെടുത്തുകയാണ് ചെയ്തത്. അതില്‍ പാശ്ചാത്യ ദര്‍ശനങ്ങളും ഉള്‍ചേര്‍ത്തിട്ടുണ്ട്. പക്ഷേ മൗലികമായ കാഴ്ചപ്പാട് ഗുരുവിന്റെ ഹ്യൂമനിസമാണ്. സഹോദരന്‍ അയ്യപ്പന്‍ വികസിപ്പിച്ച മാനവികതാവാദ ശാസ്ത്രചിന്തയും തുലോം പ്രാധാന്യത്തില്‍ സാനു മാഷുടെ ചിന്തയില്‍ അനുഭവവേദ്യമാകാം. ഈ നിലയിന്‍ സാനു മാഷ് ഒരു കേരളീയ ചിന്തകന്‍ എന്ന നിലയില്‍ കേരളത്തിന്റെ മൗലികമായ അന്വേഷണത്തിന്റെ ഒരു പ്രധാനകണ്ണിയാണ്.

No Comments yet!

Your Email address will not be published.