Skip to main content

ദുഃസ്വപ്നങ്ങൾ

കാടുകളിൽ നിന്ന്
കടൽത്തിരകളിൽനിന്ന് കൊമ്പുമുളച്ച
തേറ്റ വളർന്ന കരിംഭൂതങ്ങൾ നാടുകയ്യേറുന്നു.

തെരുവോരങ്ങളിൽ വയലോലങ്ങളിൽ
നീലിച്ച കബന്‌ധങ്ങൾ.

പള്ളിമിനാരങ്ങളിൽ കൂട്ടബാങ്കൊലി
ക്ഷേത്രമണികളിൽ ആക്രോശത്തിന്റെ വാൾതലുകൾ.

ആകാശത്തുനിന്നും
തീമഴ
താഴെ
ഭൂമിയിൽ
ചോരപ്പുഴ…

ശ്മശാനങ്ങളിൽ ഓരിക്കുറുക്കന്റെ നിലവിളി.

ഹരിതതീരങ്ങളിൽ കാഞ്ഞിരം കായ്ക്കുമ്പോൾ
മനസ്സിന്റെ മിനാരങ്ങളിൽ മുഴങ്ങുന്നു നിലവിളി.

മനസ്സിൻറെ താഴ്‌വാരങ്ങളിൽ
സഹാറകൾ വിറയ്ക്കുമ്പോൾ
ദാഹജലത്തിനായ്
കേഴുന്നു വേഴാമ്പൽ.

തമസ്സിലെ കിനാവിൻ നീലിച്ച കബന്ധങ്ങൾ.

***

No Comments yet!

Your Email address will not be published.