വിശ്വവിഖ്യാതനായ ലിയോടോള്‍സ്റ്റോയിയുടെ ജീവിതസഖിയായിരുന്ന സോഫിയ ടോള്‍സ്റ്റോയിയുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന നോവലാണ് ‘ഒഴുകാതെ ഒരു പുഴ’ സോഫിയയുടെ ജീവിതത്തിലൂടെ ടോള്‍സ്റ്റോയ് എന്ന വിശ്വപ്രസിദ്ധ സാഹിത്യകാരന്റെ ജീവിതത്തെ പുനര്‍വായനയ്ക്ക് വിധേയമാക്കുക കൂടി ചെയ്യുന്നുണ്ട് ഈ കൃതി. മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരിയായ ചന്ദ്രമതി ഈ നോവലിലൂടെ മുന്നോട്ടു വെക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ പ്രശസ്തരുടെ ഭാര്യാപദവിയില്‍ ഒതുങ്ങിനില്‍ക്കേണ്ടി വരുന്ന എല്ലാ സര്‍ഗപ്രതിഭകളുടേയും കഥയായി മാറുന്നു.

ചിത്രകാരിയും, സംഗീതാസ്വാദകയും എഴുത്തുകാരിയുമെല്ലാമായി കൗമാരകാലം സന്തോഷപൂര്‍വം ചെലവഴിച്ച സോണിയ എന്ന വിളിപ്പേരുള്ള സോഫിയ വളരെ പെട്ടെന്നുതന്നെ ടോള്‍സ്റ്റോയിയുടെ ജീവിതസഖിയായി മാറുന്നു. (നോവലിലുടനീളം സോണിയ എന്ന പേരു തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്) തന്റെ അമ്മ ല്യൂബോവിന്റെ സുഹൃത്തും മുതിര്‍ന്ന സഹോദരി ലീസയുടെ പ്രതിശ്രുതവരനുമായാണ് സോണിയ ടോള്‍സ്റ്റോയ് പ്രഭുവിനെ കാണുന്നത്. പക്ഷേ, ടോള്‍സ്റ്റോയിയുടെ childhood പോലുള്ള കൃതികളില്‍ ആകൃഷ്ടയായ സോണിയയ്ക്ക് ടോള്‍സ്റ്റോയിയുടെ പ്രണയാഭ്യര്‍ത്ഥന നിരസിക്കാനാവുന്നില്ല. അച്ഛനമ്മമാര്‍ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പോളി വാനോവിനെപ്പോലെ സുന്ദരനും, ചെറുപ്പക്കാരനുമായ സുഹൃത്ത് ഉണ്ടായിരുന്നെങ്കിലും സോഫിയ ടോള്‍സ്റ്റോയ് പ്രഭുവിന്റെ ഭാര്യയാവുന്നു വിവാഹത്തിനു മുമ്പ് തന്റെ കുത്തഴിഞ്ഞ ജീവിതം ടോള്‍സ്റ്റോയ് തന്റെ ഡയറിയിലൂടെ സോഫിയയ്ക്ക് മുന്നില്‍ തുറന്നുവെക്കുന്നുണ്ടെങ്കിലും വിവാഹത്തിലൂടെ താന്‍ പരിശുദ്ധനാകുമെന്ന വാഗ്ദാനം സോഫിയയെ തൃപ്തിപ്പെടുത്തുന്നു.
വിവാഹശേഷം യാസ്‌നായപോള്യാനയിലെ പ്രഭുകുടുംബത്തിലേക്ക് ടോള്‍സ്റ്റോയ് പ്രഭുവിന്റെ ഭാര്യയായെത്തുന്ന സോഫിയയുടെ ജീവിതം തന്നെയാണ് ‘ഒഴുകാതെ ഒരു പുഴ’യിലെ പ്രമേയം. നോവലിസ്റ്റിന്റെ ഭാഷയില്‍ ‘യാസ്‌നായ പോള്യാന!’ സൂര്യപ്രകാശം നിറഞ്ഞു നില്‍ക്കുന്ന ന്തോഷം തുളുമ്പുന്ന സ്ഥലം. അവിടെ ലിയോ ടോള്‍സ്റ്റോയ് എന്ന സൂര്യന്‍ ജ്വലിച്ചു നിന്നു. ഒഴുക്കു തടയപ്പെട്ട ഒരു പുഴയായി അവിടെയുണ്ടായിരുന്നു സോഫിയ ടോള്‍സ്റ്റോയ്
എന്ന സോണിയ. പ്രതിഭാശാലിയായിരുന്ന സാണിയയുടെ തുടര്‍ന്നുള്ള ജീവിതം വര്‍ഷംതോറുമുള്ള പ്രസവങ്ങളും, ശിശുപരിപാലനവും, ൃഹഭരണവുമായി ചുരുങ്ങുന്നു അതവളെ പലപ്പോഴും ഉന്മാദാവസ്ഥയിലെത്തിക്കുന്നു. പതിമൂന്ന് പ്രസവങ്ങളും, അതിന്റെ ഭാഗമായുണ്ടായ ശിശുമരണങ്ങളുമെല്ലാം സോണിയയെ ശാരീരികമായും മാനസികമായും തളര്‍ത്തുന്നു. ന്റെ സര്‍ഗാത്മകതയും വിശ്രമവുമെല്ലാം ഉപേക്ഷിച്ച് ടോള്‍സ്റ്റോയ് പ്രഭുവിന്റെ ഗൃഹഭരണവും എസ്റ്റേറ്റുകളുടെ മേല്‍നോട്ടവും അദ്ദേഹത്തിന്റെ ൃതികളുടെ പകര്‍ത്തിയെഴുത്തുമായി അവരുടെ ജീവിതത്തിന്റെ ഒഴുക്ക് തടയപ്പെട്ടു.

വിശ്വപ്രസിദ്ധ സാഹിത്യകാരനും മനുഷ്യസ്‌നേഹിയുമൊക്കെയാണെങ്കിലും സാമ്പ്രദായിക പുരുഷാധിപത്യ പ്രവണതകളില്‍നിന്ന് ടോള്‍സ്റ്റോയിയും വ്യത്യസ്തനായിരുന്നില്ലെന്നതിന്റെ നേര്‍ചിത്രമാണ് സോണിയ അനുഭവിക്കുന്ന ദുരിതങ്ങള്‍. ടോള്‍സ്റ്റോയിയുടെ താത്പര്യങ്ങള്‍ക്കും, മാറി മാറി വരുന്ന ആദര്‍ശങ്ങള്‍ക്കും ഇടയില്‍ പെട്ട് വലയുന്നുണ്ട് സോണിയ ടോള്‍സ്റ്റോയ്. ആദര്‍ശങ്ങളുടെ പേരു പറഞ്ഞ് ടോള്‍സ്റ്റോയ് കുടുംബസ്വത്തും, പുസ്തക രചനയില്‍ നിന്നുള്ള വരുമാനവുമെല്ലാം ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നത് സോണിയയുടെ ജീവിതത്തെ വലിയ പ്രയാസങ്ങളിലേക്കെത്തിക്കുന്നു. മക്കളുടെ നിരന്തരമായ ആവശ്യങ്ങള്‍ക്കുമുമ്പില്‍ അവര്‍ തളരുന്നു. ലപ്പോഴും ടോള്‍സ്റ്റോയിയുമായി കലഹത്തിലേക്കെത്തേണ്ടി വരുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുന്നു. ചേര്‍ത്‌കോവുമായുള്ള ടോള്‍സ്റ്റോയിയുടെ ബന്ധം സോണിയയും ടോള്‍സ്റ്റോയിയും തമ്മിലുള്ള കലഹം വര്‍ധിപ്പിക്കുന്നു. ടോള്‍സ്റ്റോയ്
കൃതികള്‍ സാധാരണജനങ്ങളിലേക്ക് എത്തിക്കാനെന്ന വ്യാജേന ചേര്‍ത്‌കോവ് ടോള്‍സ്റ്റോയ് കൃതികളുടെ പകര്‍പ്പവകാശം തട്ടിയെടുത്ത് ധനികനാവുന്നു. ടോള്‍സ്റ്റോയിയുടെ സര്‍ഗാത്മകരചനകളുടെ പകര്‍പ്പവകാശം തനിക്ക് വേണമെന്നും, കുടുംബച്ചെലവുകള്‍ നടത്താന്‍ അത് അത്യാവശ്യമാണെന്നും പറഞ്ഞ്
ടോള്‍സ്റ്റോയിയില്‍ നിന്ന് സര്‍ഗാത്മകരചനകളുടെ പ്രകാശനത്തിനും വിപണനത്തിനുമുള്ള അവകാശം സോണിയ നേടിയെടുക്കുന്നുണ്ടെങ്കിലും പിന്നീട് ടോള്‍സ്റ്റോയി ചെര്‍തോവുമായുണ്ടാക്കിയ രഹസ്യ ഉടമ്പടിയുടെ ഭാഗമായി അതെല്ലാം നഷ്ടപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ ടോള്‍സ്റ്റോയി പിണങ്ങി വീടുപേക്ഷിച്ച് പോകുകയും, പിന്നീട് രോഗബാധിതനായി മരിച്ചുപോകുകയും ചെയ്യുന്നു. മരണാസന്നനായ ടോള്‍സ്റ്റോയിയെ കാണാന്‍ പോലും അവസരം
നിഷേധിക്കപ്പെട്ട സോണിയയുടെ ദുഃഖം വളരെ വലുതാണ്.
അവസാന ഭാഗത്ത് നോവലിസ്റ്റും സോണിയയും നടത്തുന്ന സാങ്കല്‍പിക സംഭാഷണം വളരെ പ്രാധാന്യമുള്ളതാണ്. ടോള്‍സ്റ്റോയിയുടെ മരണശേഷമുള്ള സോണിയയുടെ ജീവിതം നോവലില്‍ ഒഴിവാക്കപ്പെട്ടതിനെക്കുറിച്ചാണ് സംഭാഷണം. പലപ്പോഴും സ്ത്രീയുടെ ജീവിതം എഴുത്തുകാരിയായാലും ചിത്രകാരിയായാലും പ്രശസ്തനായ ഭര്‍ത്താവിന്റെ മരണശേഷം ഇല്ലാതാവുന്നു എന്ന അലിഖിത നിയമത്തില്‍ നോവല്‍ അവസാനിപ്പിക്കുന്ന യുക്തിഹീനതെയായാണ് സോണിയ ചോദ്യം ചെയ്യുന്നത്. തുടര്‍ന്നുള്ള അവരുടെ ജീവിതത്തില്‍ ടോള്‍സ്റ്റോയ് ഭവനത്തിലെ താമസവും സര്‍ക്കാര്‍ സംവിധാനവും നടത്തുന്ന ഇടപെടലുകളും നോവലിലുണ്ട്.
റഷ്യന്‍ വിപ്ലവത്തിന്റെ കണ്ണാടിയായാണ് ടോള്‍സ്റ്റോയ് കൃതികള്‍ വിലയിരുത്തപ്പെടാറുള്ളത് പ്രഭു കുടുംബത്തിന്റെ സുഖലോലുപത വെടിഞ്ഞ് ടോള്‍സ്റ്റോയ് സാധാരണ മനുഷ്യര്‍ക്കൊപ്പം ജീവിക്കുന്നതും ഗാന്ധിജിയുടെ ആശയങ്ങളില്‍ ആകൃഷ്ടനാവുന്നതുമെല്ലാം വളരെ പ്രചോദനാത്മകമായി നമുക്ക് തോന്നാറുണ്ട്. പക്ഷേ, അതിന് സോഫിയ ടോള്‍സ്റ്റോയ് കൊടുക്കേണ്ടി വന്ന വില വളരെ വലുതാണെന്ന് ഈ നോവല്‍ പറയുന്നു. മക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റല്‍, പ്രഭു കുടുംബത്തിന്റെ പരിപാലനം എന്നിങ്ങനെ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ കൗമാരകാലത്തുതന്നെ ഏറ്റെടുത്ത് തന്റെ എല്ലാ സര്‍ഗ്ഗശേഷികളും അടിയറവെച്ച സോഫിയയുടെ ജീവിതം ഒരു ദുരന്തപര്‍വം തന്നെയാണ്. വെറും പകര്‍ത്തെഴുത്തു മാത്രമായി തന്റെ സര്‍ഗാത്മകത ഒടുങ്ങുന്നു എന്ന ചിന്തക്കപ്പുറം ‘ക്രൂസ്റ്റര്‍ സെനാതോ’ എന്ന കൃതി ടോള്‍സ്റ്റോയ് രചിച്ചതില്‍ നിന്നാണ് വളരെ പ്രയാസപ്പെട്ടും ഒളിച്ചും ‘ആരുടെ തെറ്റ്’? എന്ന കൃതി സോഫിയ രചിക്കുന്നത്. അത് പ്രസിദ്ധീകരിക്കുന്നതിന് ധാരാളം വിലക്കുകള്‍ നേരിടേണ്ടി വരുന്നുണ്ട്. പിന്നീട് പുസ്തകപ്രസാധക രംഗത്തേക്കുള്ള ചുവടുവെയ്പും വിപ്ലവകരമായിരുന്നു.

അന്ന ദസ്തയവ്‌സ്‌ക്കിയുടെ നിര്‍ദ്ദേശങ്ങള്‍ അവള്‍ക്ക് സഹായമാവുന്നുണ്ട്. ക്ഷാമകാലത്ത് ധനസമാഹരണം നടത്തി പാവങ്ങള്‍ക്ക് തുണയാവാനും അവള്‍ക്ക് കഴിഞ്ഞു. പക്ഷേ, ഈ കഴിവുകളെല്ലാം ടോള്‍സ്റ്റോയിയെ അസ്വസ്ഥനാക്കുകയാണ് ചെയ്യുന്നത്. ‘എഴുത്തില്‍ ആകാശങ്ങള്‍ തൊടുമെങ്കിലും ഏതൊരു റഷ്യന്‍ പുരുഷനേയും പോലെ ഭൂമിയിലുറച്ച കാലുകളാണ് ടോള്‍സ്റ്റോയിയുടേത് സ്ത്രീ ആ കാല്‍ച്ചുവട്ടില്‍ കിടക്കേണ്ടവളും’ –
സോണിയയുടെ ചിന്തകള്‍ നോവലിസ്റ്റ് അവതരിപ്പിക്കുന്നതാണിത്. സോഫിയ കൊണ്ട ഉഗ്ര വേനലാണ് ടോള്‍സ്റ്റോയിയ്ക്ക് ലഭിച്ച തണലെന്ന് പുസ്തകത്തിന്റെ പിന്‍കുറിപ്പില്‍ പറയുന്നുണ്ട് തണല്‍ നല്‍കി വെയില്‍ തിന്ന് തീരേണ്ടതല്ല സ്ത്രീകളുടെ ജീവിതം. അവര്‍ക്കും സര്‍ഗാത്മക ജീവിതവും, സാമൂഹിക ജീവിതവുമെല്ലാം അവകാശപ്പെട്ടതാണെന്ന് മനസ്സിലാക്കാനാവാത്ത ഒരു ലോകത്ത് അവരനുഭവിക്കുന്ന മനോവ്യഥയും, ഉന്മാദത്തോളമെത്തുന്ന അവരുടെ മാനസികാവസ്ഥയും കൃത്യമായി രേഖപ്പെടുത്തുന്നുണ്ട് നോവലിസ്റ്റ്.
സോഫിയ ടോള്‍സ്റ്റോയിയുടെ അദ്ധ്വാനവും, അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളും, തമസ്‌ക്കരിക്കപ്പെട്ട പ്രതിഭയുമെല്ലാം മലയാളി വായനക്കാര്‍ക്കു മുമ്പില്‍ നൂറ്റാണ്ടിനിപ്പുറമാണെങ്കിലും മറനീക്കപ്പെട്ടു എന്നത് ഈ നോവല്‍ ഏറ്റെടുക്കുന്ന
വലിയൊരു ദൗത്യം തന്നെയാണ്.
ഒഴുകാതെ ഒരു പുഴ
രചന : ചന്ദ്രമതി
പ്രസാധനം : മാതൃഭൂമി ബുക്സ്
വില : 390 രൂപ/-







No Comments yet!