Skip to main content

നിവിന്‍ പോളിയുടെ ആണത്തത്തിന്റെ പ്രതിച്ഛായകള്‍

ബാംഗ്ലൂർ ഡെയ്സ് എന്ന സിനിമയുടെ അവസാനം ഒരു മൾട്ടി-കൾച്ചറൽ അറ്റ്മോസ്ഫിയർ സൃഷ്ടിക്കുന്ന ഷോട്ടിലൂടെയാണ് രൂപപ്പെടുന്നത്. ഒരു ട്രാൻസ് നാഷണൽ സോഷ്യൽ ഇമേജറി. പല തരത്തിലുള്ള മലയാളി (സവർണ്ണ) ഐഡന്റിറ്റികൾ ഒരു സങ്കര രൂപത്തിൽ ജീവിക്കുന്ന ഒരു സീനിൽ അവസാനിക്കുന്ന രീതിയിലാണ് ആ സിനിമയ്ക്ക് ഒരു കൺക്ലൂഷൻ ഉണ്ടാകുന്നത്. അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ടത്, നിവിൻ പോളിയുടെ ഒരു നായർ മാസ്കുലിനിറ്റി ഒരു വിദേശ വനിതയുമായി (മദാമ്മ) ഉള്ള ഒരു റിലേഷനിലൂടെ ജീവിതം ആരംഭിക്കുന്നു എന്നതാണ്. ആ സിനിമ റിലീസ് ചെയ്യുന്ന 2014 ആകുമ്പോഴേക്കും മലയാളി ജീവിതത്തിൽ, അല്ലെങ്കിൽ കേരളീയ ജീവിതത്തിൽ, പല വിഭാഗങ്ങളിലുള്ള മനുഷ്യരും മൈഗ്രേഷൻ വഴിയും മറ്റും പല രാജ്യങ്ങളിലേക്കും പടർന്നുപോകുകയും, ചെറുതായെങ്കിലും മറ്റു സാംസ്കാരിക പശ്ചാത്തലങ്ങളിലുള്ള മനുഷ്യരുമായി ചേർന്ന് ജീവിക്കാൻ തുടങ്ങുകയും ചെയ്തിരുന്നു. കേരളീയ സമൂഹത്തിലെ ഗ്ലോബലൈസേഷൻ, മൈഗ്രേഷൻ, എന്നിവയിലൂടെ രൂപപ്പെട്ട പുതിയ സോഷ്യൽ റിയാലിറ്റിയുടെ രൂപം കൂടെ ആണ്. എനിക്ക് അറിയാവുന്ന ഒരു ദളിത് സുഹൃത്തിന്റെ സഹോദരൻ ഒരു ഗൈഡായി പ്രവർത്തിച്ച് ഒരു ജർമ്മൻ സ്ത്രീയെ വിവാഹം ചെയ്ത് ജർമ്മനിയിൽ സന്തോഷകരമായി ജീവിക്കുന്നുമുണ്ട്.

Bangalore Days (2014) - IMDb

 

ഇവിടെ ഞാൻ ശ്രമിക്കുന്നത് പ്രതിച്ഛായ എന്ന സിനിമ കണ്ടതിന്റെ പശ്ചാത്തലത്തിൽ നിവിൻ പോളി എന്ന മാസ്കുലിനിറ്റിയെ കുറിച്ച് വായിക്കാനാണ്. ബാംഗ്ലൂർ ഡെയ്സ് എന്ന സിനിമയിൽ മലയാളി നായർ മൊറാലിറ്റിയുടെ മണ്ടത്തരങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ബാംഗ്ലൂർ എന്ന നഗരത്തിൽ പ്രതിസന്ധിയിലാകുന്ന ഒരു നിവിൻ പോളിയെ ആണ് കാണുന്നത്. മലയാളി നായർ മൊറാലിറ്റിയുടെ അധികാര ഘടനകൾ ബാംഗ്ലൂർ എന്ന അർബൻ കോസ്മോപൊളിറ്റൻ സ്പേസിൽ ഡിസ്ലൊക്കേറ്റ് ചെയ്യപ്പെടുന്നതു കൂടെ നിവിൻ പൊളിയിലൂടെ കാണിക്കുന്നു . ബാംഗ്ലൂർ ഡെയ്സ് റിലീസ് ആകുമ്പോഴേക്കും മലയാളികളുടെ ഒരു തലമുറ ബാംഗ്ലൂരിലേക്ക് മൈഗ്രേറ്റ് ചെയ്ത ജീവിതം, പ്രത്യേകിച്ച് പെൺകുട്ടികളുടെ ജീവിതം, വലിയ മാറ്റങ്ങൾ അനുഭവിച്ചിരുന്നു. ബാംഗ്ലൂരിൽ പഠിച്ച പെൺകുട്ടികളെ വിവാഹം കഴിക്കുമ്പോൾ വിശദമായ അന്വേഷണം വേണം എന്ന ഒരു മലയാളി മൊറാലിറ്റി കേരളത്തിൽ അന്ന് അമ്മാവന്മാർ രൂപപ്പെടുത്തിയിരുന്നു.

നിവിൻ പോളി, ബാംഗ്ലൂർ ഡെയ്സിൽ പതറുന്ന ഒരു മലയാളി മാസ്കുലിൻ യുവത്വത്തെ പ്രതിനിധീകരിക്കുന്നതുപോലെ, മോഹൻലാലിന് ശേഷം മലയാള സിനിമയിൽ മലയാളിത്തം/കേരളീയത/സവർണ്ണത എന്നിവ പേറുന്ന മിഡിൽ ക്ലാസ് ക്രിസ്ത്യൻ/നായർ/നമ്പൂതിരി ഐഡന്റിറ്റികളുള്ള മാസ്കുലിനിറ്റികളെ അവതരിപ്പിച്ച പുതിയ തലമുറ നായകരിൽ പ്രധാനപ്പെട്ട ഒരാളാണ്. ബാംഗ്ലൂർ ഡെയ്സ് (ബാംഗ്ലൂരിൽ പോയി പതറുന്ന നായർ യുവത്വം), പ്രേമം (കറുത്ത ഷർട്ടും മുണ്ടും എസ്റ്റാബ്ലിഷ് ചെയ്ത ക്രിസ്ത്യൻ ബിസിനസുകാരനായി അവസാനിക്കുന്ന ജോർജ്), ഓം ശാന്തി ഓശാന (മലയാളി ഇടതുപക്ഷ നായർ യുവത്വം), സഖാവ് (രണ്ട് തലമുറകളിലെ ഇടതുപക്ഷ മലയാളി ആണത്തങ്ങൾ), തുറമുഖം (തൊഴിലാളി യുവത്വം) തുടങ്ങിയ സിനിമകളിൽ ഈ പ്രതിനിധാനങ്ങൾ കാണാം. തുറമുഖത്തിൽ ഒരു കീഴാള സാമൂഹിക പരിസരം കൂടി സിനിമയിൽ പ്രത്യക്ഷപ്പെടുന്നു. സർവം മായ (പാലക്കാടൻ നമ്പൂതിരി) , ഒരു വടക്കൻ സെൽഫി (നായർ യുവത്ത്വം) , പ്രതിച്ഛായ തുടങ്ങിയവയിലും വിവിധ സവർണ്ണ എലൈറ്റ്/ മിഡിൽ ക്ലാസ് മാസ്കുലിനിറ്റികളുടെ രൂപങ്ങൾ കാണാം.

ഇവ ഏകദേശം എൺപതുകളിൽ മോഹൻലാൽ അവതരിപ്പിച്ച ‘അയൽവാസി’ യുവത്വങ്ങളുടെ പോസ്റ്റ് മോഡേൺ റെപ്ലിക്കകളാണ്. സത്യൻ അന്തിക്കാട് നിർമിച്ച ഈ ‘അയൽവാസി’ മലയാളിയുടെ കോൺസ്ട്രക്ഷൻ തന്നെ ഒരു മിഡിൽ ക്ലാസ് കോമഡി ഘടനയായിരുന്നു. എന്നാൽ ഈ ‘അയൽവാസിത്വത്തിൽ’ മുസ്ലിം, ദളിത്, ആദിവാസി, ലൈംഗിക ന്യൂനപക്ഷങ്ങൾ എന്നിവ ഉൾപ്പെട്ടിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. മോഹൻലാലിന്റെ ‘തമ്പുരാൻ’ സിനിമകളിലേക്ക് കടക്കുന്നതിനു മുൻപ് എൺപതുകളിലെ സിനിമകൾ ‘നിഷ്കളങ്കനായ നായർ സവർണ്ണ ക്രിസ്ത്യൻ മാസ്കുലിനിറ്റി’ ആയിരുന്നു. (പിന്നീട് അദ്ദേഹം ഇരുപതാം നൂറ്റാണ്ട്, ഇന്ദ്രജാലം, ലാൽസലാം തുടങ്ങിയ സിനിമകളിലൂടെ കൂടുതൽ ശക്തമായ രാഷ്ട്രീയ-ആക്ഷൻ മാസ്കുലിനിറ്റി രൂപപ്പെടുത്തി.) ഇതേ ഘടനയിൽപ്പെട്ട ഒരു സാധാരണക്കാരനായ മോഹൻലാലിനെ തന്നെ നിവിൻ പോളി ഒരു പോസ്റ്റ്-ജനറേഷൻ രീതിയിൽ വീണ്ടും അവതരിപ്പിക്കുന്നതായി കാണാം.

Prathichaya (2026) - IMDb

പ്രതിച്ഛായ എന്ന സിനിമയിൽ നിവിൻ പോളി ഈ മാസ്കുലിനിറ്റികളിൽ നിന്ന് വളരെ അധികം മാറാതെ, ഒരു വലിയ രാഷ്ട്രീയ കാൻവാസിൽ തന്റെ മാസ്കുലിനിറ്റിയെ പ്ലേസ് ചെയ്യുന്നു എന്നതാണ്. അത് മോഹൻലാൽ ലാൽസലാം പോലുള്ള സിനിമകളിൽ ചെയ്തതുപോലെ വേറെ ഒരു കാൻവാസിൽ ആണ്. തൊണ്ണൂറുകളിലെ രഞ്ജി പണിക്കർ രാഷ്ട്രീയ സിനിമകളുടെ (നീളൻ ഡയലോഗ് ഇല്ലാത്ത) പുതിയ കാൻവാസ് മാത്രമാണ് പ്രതിച്ഛായ. ഈ സിനിമയിൽ ഷറഫുദ്ദീൻ പറയുന്നത് പോലെ തന്നെ ‘ഓൾഡ് ഫാഷൻ’ സിനിമ.

കോട്ടും സ്യൂട്ടും ധരിച്ച മോഹൻലാലിന്റെ മാസ്കുലിനിറ്റിക്ക് ഉണ്ടായ പ്രതിസന്ധി പോലെ, ഇവിടെ നിവിൻ പോളിയും ബാംഗ്ലൂർ സീനുകളിൽ സമാനമായ ഒരു പ്രതിസന്ധി അനുഭവിക്കുന്നു. OTT കാലത്തിന് ശേഷം ലാറ്റിൻ അമേരിക്കൻ, യൂറോപ്യൻ, ഹോളിവുഡ് സിനിമകൾ കണ്ട മലയാളി പ്രേക്ഷകർക്ക് നോൺ-മലയാളി അറ്റ്മോസ്ഫിയറുകൾ പരിചിതമാണ്. പക്ഷേ, നിവിൻ പോളിയുടെ കോർപ്പറേറ്റ് ബോഡി ലാംഗ്വേജ്, ഭാഷ, ബിഹേവിയർ എന്നിവ പലപ്പോഴും അസ്വാഭാവികവും പരാജയകരവുമാകുന്നു. അതിനാൽ അദ്ദേഹം ചിലപ്പോൾ കോമഡി പീസ് ആയി തോന്നുകയും ചെയ്യുന്നു. അവിടെയും അയാൾ ഞാൻ പഴയ എസ് എഫ് ഐക്കാരൻ ആണ് എന്ന് പറഞ്ഞു കോമഡി പീസ് ആവുകയാണ്. അതേ സമയം മുണ്ടുടുത്ത രാഷ്ട്രീയ നേതാവായി അയാൾ മലയാളിത്തത്തിനോട് ചേർന്നു നിൽക്കുകയും ചെയ്യുന്നു. ഇത് മലയാള സിനിമയിലെ പല മാസ്കുലിനിറ്റികളുടെയും പ്രശ്നമാണ്. ഈ ഘടനയിൽ നിന്ന് വ്യത്യസ്തമായി ഒരു നോൺ മലയാളി മസകൂലിനീറ്റി രൂപപ്പടുത്തുന്നവർ ഫഹദ് ഫാസിൽ, വിനായകൻ, ദുൽഖർ സൽമാൻ തുടങ്ങിയ കുറച്ച് പേരാണ്.

പ്രതിച്ഛായ എന്ന സിനിമയിൽ, ഒരു ‘സാധാരണക്കാരനായ’ മലയാളി നിവിൻ പോളി ഒരു വലിയ രാഷ്ട്രീയ മാസ്കുലിനിറ്റിയിലേക്ക് മാറുന്ന പ്രക്രിയയാണ് കാണുന്നത്. പോസ്റ്റ്-ഡിജിറ്റൽ, പോസ്റ്റ്-ഇന്റർനെറ്റ് സമൂഹത്തിലേക്ക് ഈ മാസ്കുലിനിറ്റി പ്ലേസ് ചെയ്യപ്പെടുന്നു. അതേ സമയം ബാംഗ്ലൂർ എന്ന നഗരം, സ്റ്റാർട്ടപ്പ് സംസ്കാരം, അമേരിക്കൻ മൈഗ്രേഷൻ, ഡിജിറ്റൽ ടൂളുകൾ എന്നിവയിലേക്ക് മലയാളി എലൈറ്റ് സവർണ്ണ മാസ്കുലിനിറ്റിയെ പ്ലേസ് ചെയ്യുന്നതിലൂടെ സിനിമ രൂപപ്പെടുന്നു.

Prathichaya Movie Review: A dated political drama lifted by flashes of  sharp writing

പ്രതിച്ഛായയുടെ വിഷ്വൽ ഗ്രാമർ തന്നെ വളരെ ഓൾഡ്-ഫാഷൻഡ് ആണ്. അതിനാലാണ് നിവിൻ പോളിയുടെ മാസ്കുലിനിറ്റിയിലേക്ക് കൂടുതൽ ശ്രദ്ധ പോകുന്നത്. ഷറഫുദ്ദീൻ അവതരിപ്പിക്കുന്ന രവി മാധവൻ എന്ന കഥാപാത്രത്തിന്റെ മുണ്ടിലും ബ്ലേസറിലും ഉള്ള രണ്ട് മാസ്കുലിനിറ്റികളും ശ്രദ്ധേയമാണ്. ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ ടൂളുകൾ പുതിയ തലമുറയുടെ ബോഡി ലാംഗ്വേജിലും ഭാഷയിലും വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ ഈ സിനിമയിൽ ആ മാറ്റങ്ങൾ പൂർണ്ണമായി പ്രതിഫലിക്കുന്നില്ല. ഷറഫുദ്ദീനും നിവിൻ പോളിയും ഭാഷയിലും ബോഡി ലാംഗ്വേജിലും ഒരു പരിധിവരെ പരിമിതരാകുന്നു. ഈ പുതിയ തലമുറകളിലെ ഈ അഭിനേതാക്കൾ ഈ ‘മലയാളത്തിൽ’ നിന്നു കുതറി മാറി രക്ഷപ്പെടാൻ ഇവർ ശ്രമിക്കുന്നുണ്ടോ എന്നതാണ് സംശയം. അതേ സമയം മലയാള സിനിമയിൽ പ്രതിച്ഛയയിലൂടെ തന്റെ മാസകൂലിനീറ്റിയിൽ അപാരമായ ട്രാൻസ്ഫറമേഷൻ ആണ് ഹരിശ്രീ അശോകൻ നടത്തുന്നത്.

Prathichaya Movie OTT Release Date and Platform - Kerala TV

നിവിന്‍ പോളി എന്ന നടൻ സർവം മായയിലെ നമ്പൂതിരിയെയും, പ്രതിഛായയിലെ സവർണ്ണ ക്രിസ്ത്യൻ മലയാളി രാഷ്ട്രീയക്കാരനെയും ഒക്കെ അവതരിപ്പിച്ചു ഇനി ഈ പോസ്റ്റ് ഡിജിറ്റൽ ഇറയിൽ പഴയ മോഹൻലാലിനെ പോലെ തമ്പുരാൻ സിനിമകളിലും തല വെക്കാതിരുന്നാൽ മതിയായിരുന്നു. അങ്ങനെ എങ്കിൽ മുറ്റു കോമഡി ആകും.

***

No Comments yet!

Your Email address will not be published.