അമ്പതു കൊല്ലം മുൻപു (1976) പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡിനും അതിനുമുന്നിലെ പെട്രോൾ പമ്പിനും ഇടയിലുള്ള റോഡിലൂടെ നടന്നു പോകുകയായിരുന്ന നാലു മുൾക്കുറുമ്പർ കുട്ടികളുടെ ഫോട്ടോ ഞാൻ എടുത്തതാണ് ഇവിടെ കാണുന്നത്. അവർ കവണ വിറ്റു നടക്കുമ്പോൾ അവരുടെ അച്ഛനമ്മമാർ ബസ്സ്റ്റാൻഡിലും മറ്റും ‘തൂശി, പാശി’ (സൂചി, മണിമാല) എന്നിവ വിറ്റു നടക്കുന്നു. സ്‌കൂൾ വിദ്യഭ്യാസം കുട്ടികൾക്കു ലഭിക്കേണ്ട പ്രായത്തിൽ അതു ലഭിക്കാതിരിക്കുന്നതിലേയ്ക്കു ശ്രദ്ധ തിരിക്കാൻ ‘ഉന്നം തെറ്റിയ കവണകൾ’ (Misdirected Sling-shots) എന്ന പേരിൽ ഞാൻ ഈ ഫോട്ടോ പലയിടത്തും പ്രദർശിപ്പിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലെ കാടുകളിൽ താമസിക്കുന്ന, വേട്ടയാടലിലും വനവിഭവങ്ങൾ ശേഖരിക്കുന്നതിലും ഏർപ്പെട്ടിരിക്കുന്ന, ശിവഭക്തരായ ‘മുൾക്കുറുമ്പരുടെ’ അലിഖിത ജീവിത നിയമം, അവർ എല്ലാ വർഷവും ആറു മാസം കാടു വിട്ട് മറ്റുസ്ഥലങ്ങളിൽ, പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ അലഞ്ഞുനടക്കണമെന്നാണ്.
50 കൊല്ലം മുൻപു ഞാൻ കണ്ട മുൾക്കുറുമ്പർ, ഈ കുട്ടികളുടെ മാതാപിതാക്കൾ, പറഞ്ഞത് അവർക്ക് MGR (തമിഴ് നാടു മുൻമുഖ്യമന്ത്രി എം. ജി. രാമചന്ദ്രൻ) സൗജന്യമായി തുപ്പാക്കി (തോക്ക് – shotguns) കൊടുത്തിട്ടുണ്ടെന്നും പക്ഷികളെയും ചെറുമൃഗങ്ങളെയും മറ്റും വെടിവച്ചു ഭക്ഷിക്കാൻ അനുവാദമുണ്ടെന്നുമാണ്. വിക്കിപ്പീഡിയ പറയുന്നത് ഏഴും എട്ടും നൂറ്റാണ്ടുകളിൽ ചോള രാജാക്കന്മാരുടെ കയ്യിൽ അധികാരം വന്നതോടെ അതുവരെ ഭരണവർഗ്ഗമായിരുന്ന പല്ലവർ നാലുപാടും ചിതറിയെന്നും അവരാണ് ‘കുറുമ്പർ’ എന്നുമാണ്. 1891ലെ Madras Census Report കുറുമ്പർ പല്ലവരാണെന്നും പ്രകൃതിയോടിണങ്ങി ജീവിക്കുന്നവരാണെന്നും പറയുന്നുണ്ട്.
***
This photo I took fifty years ago (1976) is of four Mulkurumbar children walking along the road between Palakkad Municipal Bus Stand and the petrol pump in front of it. While they are selling slingshots, their parents are selling ‘tushi, paashi’ (needle, beads) at the bus stand and other places. I have displayed this photo in many places under the title ‘Misdirected Sling-shots’ to draw attention to the fact that children are not getting a school education at the age they should be getting.
The unwritten law of life of the ‘Mulkurumbars’, devotees of Shiva who live in the forests of Thiruvannamalai in Tamil Nadu, engaged in hunting and collecting forest resources, is that they must wander for six months every year in other places, in the countryside, preferably urban areas. (‘Kaadarumaasam Nadaarumaasam’ is the law meaning ‘6 months in the forest wild and 6months in the countryside’).
The Mulkurumbars I met (fifty years ago), the parents of these children, said that MGR (M.G. Ramachandran, former Chief Minister of Tamil Nadu) had given them free shotguns and that they were allowed to shoot and eat birds and small animals.
Wikipedia says that when the Chola kings came to power in the 7th and 8th centuries, the Pallavas, who had been the ruling class until then, were scattered in all directions and they became the ‘Kurumbars’. The Madras Census Report of 1891 states that the Kurumbars were Pallavas and lived in harmony with nature.
***
About the Author
K. V. Vincent
Aged 77 – native of Kattur in Thrissur District, is a retired tahsildar, Festival Director of Insight the Creative Group, Palakkad, and Secretary of Image Photographic Association, Palakkad.
***








No Comments yet!