Skip to main content

വേഷച്ചോർച്ച

‘ആ വേഷം താങ്കള്‍ കെട്ടണം.’- സംവിധായകന്‍ മുഖ്യനടനുനേരെ വിരല്‍ ചൂണ്ടി.

‘പക്ഷേ… എനിക്കാ വൃദ്ധവേഷം പരിചയമില്ല. വൃദ്ധനെ വെടിവെക്കുന്നയാളുടെ വേഷം മതിയെനിക്ക്.’ -അയാള്‍ സൂചിപ്പിച്ചു.

‘നിങ്ങളാണെങ്കില്‍ മൊട്ടയടിക്കുക പോലും വേണ്ട.’ -മുടി മുഴുവന്‍ കൊഴിഞ്ഞ നടനോടായി പറഞ്ഞു.

അഹിംസയില്‍ വിശ്വാസമില്ല എന്നുപറഞ്ഞ് അയാളത് സമ്മതിച്ചില്ല.

എങ്കില്‍പ്പിന്നെ ആ വേഷം ആരു ചെയ്യും? സംവിധായകന്‍ എല്ലാവരെയും മാറിമാറി നോക്കി.

ആരും തയ്യാറല്ലെങ്കില്‍ നറുക്കെടുക്കുമെന്ന് സംവിധായകന്‍. അതിനെല്ലാവരും സമ്മതം മൂളി. അഭിനേതാക്കളുടെ പേരുകളെഴുതി നറുക്കെടുത്തു.
പേപ്പര്‍ച്ചുരുളഴിച്ചു നോക്കിയപ്പോള്‍ ആരുടെയും പേരില്ല..!

ആകെപ്പാടെ ഒരു മങ്ങിയ ചിത്രം മാത്രം. സംവിധായകനെ നോക്കി ചിത്രം മോണ കാട്ടിച്ചിരിക്കുന്നു.

***

6 Replies to “വേഷച്ചോർച്ച”

  1. കാലികമായ പ്രശ്നം ഭംഗിയായി എഴുതിയിരിക്കുന്നു.

  2. സം… വിധായകൻ പെട്ടു 😂😂✌🏻

  3. നന്നായി.
    വുദ്ധവേഷം ഇവിടെ ഒരു പ്രതീകമാവുന്നു

  4. പ്രതീകാത്മകമീ കഥയിലെ വേഷവും ചോർച്ചയും

  5. മോണ കാട്ടി ചിരിക്കുന്ന മഹാത്മാവിൻ്റെ ചിത്രത്തിന് പ്രണാമം…വള്ളത്തോളിൻ്റെ എൻ്റെ ഗുരുനാഥൻ എന്ന കവിത ഓർമ്മയിൽ എത്തുന്നു..🙏🙏🌹🌹

Leave a Reply to Ravindran Cancel reply

Your Email address will not be published.